Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുജറാത്തിൽ കൊള്ളക്കാരെന്ന് ആരോപിച്ച് ആൾക്കൂട്ടം യുവാവിനെ അടിച്ചുകൊന്നു; മർദ്ദനമേറ്റ രണ്ടുപേർ ഗുരുതരാവസ്ഥയിൽ

ഗുജറാത്തിൽ കൊള്ളക്കാരെന്ന് ആരോപിച്ച് ആൾക്കൂട്ടം യുവാവിനെ അടിച്ചുകൊന്നു; മർദ്ദനമേറ്റ രണ്ടുപേർ ഗുരുതരാവസ്ഥയിൽ

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: നാടിനെ നടുക്കി രാജ്യത്ത് വീണ്ടും ആൾക്കൂട്ട കൊലപാതകം. ഗുജറാത്തിൽ കൊള്ളക്കാരെന്ന് ആരോപിച്ച് ആൾക്കൂട്ടം യുവാക്കൾക്ക് നേരെ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മർദ്ദനമേറ്റ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഗുജറാത്തിലെ ദഹോദ് ജില്ലയിലുള്ള കാളി മഹുദി ഗ്രാമത്തിലാണ് സംഭവം. ഇരുപതോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്.

കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സമീപ ഗ്രാമമായ ഉൻദാറിലുള്ള അജ്മൽ വഹോനിയ എന്ന 22 കാരനാണ് മരിച്ചത്. അംബാലി ഖജുരിയ ഗ്രാമത്തിൽ നിന്നുള്ള ഭാരു മാതുർ ആണ് പരിക്കേറ്റ് ഗുരുതരാവസ്ഥയിലുള്ളത്. മോഷണം, കൊള്ളയടി, വർഗീയ ലഹള ഉണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് ശിക്ഷ അനുഭവിച്ചതിന് ശേഷം രണ്ട്പേരും ദിവസങ്ങൾക്ക് മുമ്പാണ് ജയിൽ മോചിതരായത്. മർദ്ദനത്തിന് ഇരയായവരും ആക്രമണം നടത്തിയവരും ആദിവാസികളാണ്.

സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം കൊല്ലപ്പെട്ട അജ്മൽ വഹോനിയ, പരിക്കേറ്റ ഭാരു മാതുർ എന്നിവർക്കെതിരെ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും പൊലീസ് പറയുന്നു. ആക്രമണം നടത്തിയവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP