Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാത്ത രാഷ്ട്രീയക്കാർക്ക് ഒരു പാഠം! വൈദ്യുതി മുടക്കം പതിവായപ്പോൾ ജനങ്ങൾ എംഎൽഎയെ കെട്ടിയിട്ടു

തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാത്ത രാഷ്ട്രീയക്കാർക്ക് ഒരു പാഠം! വൈദ്യുതി മുടക്കം പതിവായപ്പോൾ ജനങ്ങൾ എംഎൽഎയെ കെട്ടിയിട്ടു

ലക്‌നൗ: തെരഞ്ഞെടുപ്പ് അടക്കുമ്പോൾ വ്യാജ വാഗ്ദാനങ്ങളുമായി എത്തുന്നവരാണ് രാഷ്ട്രീക്കാർ. വോട്ട് കിട്ടി കഴിഞ്ഞാൽ ജനങ്ങളെ തിരിഞ്ഞു നോക്കാതെ ഇവർ മുങ്ങും. അടുത്ത തെരഞ്ഞെടുപ്പ് വരെ ഇത്തരക്കാരെ പഴിച്ചും ശപിച്ചും കാലം തള്ളിനീക്കാറാണ് മിക്കവാറും ജനങ്ങളുടെ വിധി. ഇങ്ങനെ ജനങ്ങളെ പറ്റിക്കുന്ന രാഷ്ട്രീയക്കാർക്ക് ഉത്തർപ്രദേശിലെ ജനത ശരിക്കുള്ള മറുപടി നൽകി. തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകിയ ശേഷം മുങ്ങിയ ജനപ്രതിനിധിയെ കെട്ടിയിട്ടാണ് ജനങ്ങൾ പ്രതിഷേധം അറിയിച്ചത്.

വൈദ്യുതി മുടക്കം പതിവായതിൽ ചന്ദൗലിയിലെ മാത്രമല്ല, സമീപ പ്രദേശങ്ങളിലെ ജനങ്ങളും കഴിഞ്ഞ കുറേ നാളുകളായി രോഷാകുലരായിരുന്നു. നിരവധി തവണ പരാതിപ്പെട്ടിട്ടും ഒരു പരിഹാരവും കണ്ടില്ല. തങ്ങളുടെ പ്രശ്‌നം പരിഹരിക്കാൻ വോട്ടുചെയ്തു ജയിപ്പിച്ച എംഎ‍ൽഎയെയും കണ്ടില്ല.

അങ്ങനെയിരിക്കെയാണ് ഈദ് ദിനാഘോഷങ്ങളുടെ ഭാഗമാകാൻ എത്തിയ ബി.എസ്‌പി എംഎ‍ൽഎ പവൻ ചൗഹാനെയും പ്രാദേശിക കൗൺസിലർ ക്യാമുദ്ദീൻ ബാബൻ സിങ് ചൗഹാനെയും ജനക്കൂട്ടം കസേരയിൽ പിടിച്ചുകെട്ടിയിട്ടത്. ഒരു മണിക്കൂറോളം കസേരയിൽ ബന്ധിച്ച നിലയിൽ എംഎ‍ൽഎയ്ക്കു കഴിച്ചുകൂട്ടേണ്ടിവന്നു. ഇതിനിടെ പൊലീസെത്തിയെങ്കിലും ജനപ്രതിനിധിയെ മോചിപ്പിക്കാനായില്ല. ഒടുവിൽ വൈദ്യുതി പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് ജനക്കൂട്ടം എംഎ‍ൽഎയെ മോചിപ്പിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP