Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വയറുവേദനയുമായി ആശുപത്രിയിൽ എത്തിയ യുവാവിന്റെ മൂത്രാശയത്തിൽ മൊബൈൽ ചാർജർ; മൂത്രാശയത്തിൽ ചാർജർ എത്തിയ വഴി കേട്ട് കണ്ണ് തള്ളി ഡോക്ടർമാരും

വയറുവേദനയുമായി ആശുപത്രിയിൽ എത്തിയ യുവാവിന്റെ മൂത്രാശയത്തിൽ മൊബൈൽ ചാർജർ; മൂത്രാശയത്തിൽ ചാർജർ എത്തിയ വഴി കേട്ട് കണ്ണ് തള്ളി ഡോക്ടർമാരും

സ്വന്തം ലേഖകൻ

ഗുവാഹാത്തി: അസമിൽ കടുത്ത വയറുവേദനയുമായയി ആശുപത്രിയിൽഎത്തിയ രോഗിയുടെ മൂത്രാശയത്തിൽ നിന്ന് മൊബൈൽ ചാർജറിന്റെ കേബിൾ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. അസ്സമിലെ ഗുവാഹാത്തിയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. 30 വയസുള്ള യുവാവിന്റെ മൂത്രാശയത്തിൽ നിന്നാണ് കേബിൾ പുറത്തെടുത്തത്. അബദ്ധവശാൽ മൊബൈൽ ചാർജർ വിഴുങ്ങി എന്ന് പറഞ്ഞാണ് ഇയാൾ ആശുപത്രിയിലെത്തിയത്. തുടർന്ന് ഡോക്ടർ എൻഡോസ്‌കോപ്പി പരിശോധന നടത്തിയെങ്കിലും വയറ്റിലെവിടെയും ഹെഡ്ഫോൺ കണ്ടെത്താൻ സാധിച്ചില്ല.

എന്നാൽ വേദന നിലനിൽക്കുന്നതിനാൽ ഇയാളുടെ വയറിന്റെ എക്സ്-റേ എടുത്തു. എക്സ്-റേ പരിശോധിച്ച ഡോക്ടർ ഞെട്ടിപ്പോയി. യുവാവിന്റെ മുത്രാശയത്തിനുള്ളിലായി ചുരുണ്ടുകൂടി കിടക്കുന്ന നിലയിൽ ചാർജർ കണ്ടെത്തുക ആയിരുന്നു. തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക വിധേയനാക്കി അത് പുറത്തെടുത്തപ്പോഴാണ് ഫോൺ ചാർജ് ചെയ്യാനുപയോഗിക്കുന്ന തരത്തിലുള്ള കേബിളാണെന്ന് മനസിലാകുന്നത്.

യുവാവ് ജനനേന്ദ്രിയം വഴി ഇത് അകത്തേക്കു കയറ്റിയതാണെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ വല്ലിയുൾ ഇസ്ലാം വ്യക്തമാക്കി. ഈ കേബിൾ ഇയാൾ വിഴുങ്ങിയതല്ലെന്നും മറിച്ച് സ്വയംഭോഗത്തിനിടെ ലിംഗത്തിൽ കൂടി ഉള്ളിലേക്ക് തള്ളിക്കയറ്റിയതാകാനാണ് സാധ്യതയെന്നാണ് ഡോക്ടർ പറഞ്ഞത്. തന്റെ 25 വർഷത്തെ കരിയറിനിടെ ഇത്തരമൊരു സംഭവം ഇതാദ്യമായാണ് അഭിമുഖീകരിക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു.

ലൈംഗിക സംതൃപ്തി ലഭിക്കാനായി ഇത്തരം പ്രവൃത്തികൾ ചെയ്യാനുള്ള പ്രവണതയുള്ള ആളാണ് ഈ യുവാവെന്നാണ് ഡോക്ടർ പറയുന്നത്. ശസ്ത്രക്രിയ വിജയകരമാണെന്നും യുവാവിന് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതിനാൽ രോഗി സുഖപ്പെടുന്നു.

ലൈംഗിക സുഖം ലഭിക്കുന്നതിനായി ജനനേന്ദ്രിയത്തിൽ ഇയാൾ സ്ഥിരമായി വസ്തുക്കൾ കയറ്റിയിരുന്നെന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം യുവാവിന്റെ പേരുവിവരങ്ങൾ ഡോക്ടറോ, ആശുപത്രി അധികൃതരോ പുറത്തുവിട്ടിട്ടില്ല. ഗുവാഹത്തിയിലെ സർക്കാർ ആശുപത്രികളെല്ലാം കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കിയതിനാലാണു സ്വകാര്യ ആശുപത്രിയിലെത്തി യുവാവ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP