Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹർദിക് പട്ടേലിനെ സർക്കാരിനു പേടിയോ? അറസ്റ്റിനു പിന്നാലെ ഗുജറാത്തിൽ മൊബൈൽ ഇന്റർനെറ്റിനു വിലക്ക്; അപവാദ പ്രചാരണം തടയാനാണു നിരോധനമെന്നു പൊലീസ് മേധാവി

ഹർദിക് പട്ടേലിനെ സർക്കാരിനു പേടിയോ? അറസ്റ്റിനു പിന്നാലെ ഗുജറാത്തിൽ മൊബൈൽ ഇന്റർനെറ്റിനു വിലക്ക്; അപവാദ പ്രചാരണം തടയാനാണു നിരോധനമെന്നു പൊലീസ് മേധാവി

അഹമ്മദാബാദ്: ഹർദിക് പട്ടേലിനെ ഗുജറാത്ത് സർക്കാരിനു പേടിയാണോ? സംവരണ പ്രക്ഷോഭം നയിച്ച നേതാവിനെ അറസ്റ്റു ചെയ്തതിനു പിന്നാലെ ഗുജറാത്തിൽ മൊബൈൽ ഇന്റർനെറ്റിനു നിരോധനം ഏർപ്പെടുത്തി.

ഏകതാ റാലി നടത്താൻ തുനിയുന്നതിനിടെ അഹമ്മദാബാദിൽ വച്ചാണ് ഹർദിക്കിനെ അറസ്റ്റു ചെയ്തത്. ഇതിനുശേഷമാണ് ഗുജറാത്തിൽ മൊബൈൽ ഇന്റർനെറ്റിനു നിരോധനം ഏർപ്പെടുത്തിയത്.

അപവാദപ്രചാരണം നടത്താതിരിക്കാനാണ് മൊബൈൽ ഇന്റർനെറ്റ് നിരോധിച്ചതെന്നു ഡിജിപി പി സി താക്കൂർ പറഞ്ഞു. ക്രമസമാധാനം തകരാതിരിക്കാനുള്ള മുൻകരുതലെന്ന നിലയിലാണ് നിരോധനം. ഉച്ചമുതലാണ് മൊബൈൽ ഇന്റർനെറ്റ് നിരോധിച്ചത്. നാളെ 12 മണിവരെ ഇതു തുടരും.

ഇന്നു രാവിലെയാണ് സൂറത്ത് പൊലീസ് ഹർദിക്കിനെ അറസ്റ്റ് ചെയ്തത്. എഴുപതോളം അനുയായികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഹർദിക് പട്ടേലിന്റെ നേതൃത്വത്തിൽ ഇന്ന് നടത്താനിരുന്ന ഏകതാ യാത്രക്ക് ഗുജറാത്ത് സർക്കാർ ഇന്നലെത്തന്നെ അനുമതി നിഷേധിച്ചിരുന്നു. ഇതിന് വഴങ്ങാതെ മാർച്ച് നടത്താനുള്ള ശ്രമത്തിനിടെയാണ് ഹർദിക്കിനെ അറസ്റ്റ് ചെയ്തത്. സുരക്ഷാ പ്രശ്‌നങ്ങളെ തുടർന്നാണ് സർക്കാർ റാലിക്കും അനുമതി നിഷേധിച്ചിരുന്നത്.

പട്ടേൽ സമുദായക്കാർക്കും സംവരണം വേണം ആവശ്യപ്പെട്ടാണ് ഹർദിക് പട്ടേലിന്റെ നേതൃത്വത്തിൽ സമരം നടക്കുന്നത്. ഗുജറാത്തിൽ നിരവധി പ്രക്ഷോഭങ്ങൾ നടത്തിയ ഹർദിക് വളരെപ്പെട്ടെന്നു വാർത്തകളിൽ നിറഞ്ഞ നേതാവായി മാറിയിരുന്നു. സൂററ്റ് പൊലീസാണ് ഹർദിക്കിനെയും അനുയായികളെയും അറസ്റ്റ് ചെയ്തത്.

സർക്കാർ വിലക്കു മറികടന്നു മാർച്ച് നടത്താനുള്ള ശ്രമത്തിലായിരുന്നു ഹർദിക് പട്ടേൽ. ഏകതാ യാത്ര നടത്താനുള്ള ശ്രമത്തിനിടെയാണ് ഹർദികിനെയും അനുയായികളെയും അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പ് രണ്ടാം ദണ്ഡിയാത്ര നടത്തുമെന്ന് ഹർദിക് പ്രഖ്യാപിച്ചിരുന്നെങ്കിലും ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിനെ തുടർന്ന് റദ്ദാക്കിയിരുന്നു. ഗുജറാത്ത് സർക്കാറും പൊലീസും സംസ്ഥാനത്ത് അശാന്തി സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നാണ് ഹർദിക് പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP