Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൊബൈൽ ഫോൺ നഷ്ടമായാൽ ഇനി ആശങ്ക വേണ്ട; കണ്ടെത്താൻ ടെലികോം സംവിധാനം നടപ്പാക്കാനൊരുങ്ങി കേന്ദ്രം; നമ്പറും സിം കാർഡും മാറ്റിയാലും ഫോൺ എവിടെയെന്നു കണ്ടെത്താം; മഹാരാഷ്ട്രയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതി രാജ്യമെമ്പാടും വ്യാപിപ്പിക്കും

മൊബൈൽ ഫോൺ നഷ്ടമായാൽ ഇനി ആശങ്ക വേണ്ട; കണ്ടെത്താൻ ടെലികോം സംവിധാനം നടപ്പാക്കാനൊരുങ്ങി കേന്ദ്രം; നമ്പറും സിം കാർഡും മാറ്റിയാലും ഫോൺ എവിടെയെന്നു കണ്ടെത്താം; മഹാരാഷ്ട്രയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതി രാജ്യമെമ്പാടും വ്യാപിപ്പിക്കും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; ഇനി മൊബൈൽ ഫോൺ നഷ്ടമായാൽ ആശങ്ക വേണ്ട. മോഷണം പോകുന്നതോ നഷ്ടപ്പെടുന്നതോ ആയ മൊബൈൽ ഫോൺ കണ്ടെത്താനുള്ള സംവിധാനം പഴുതുകൾ അടച്ച് അടുത്ത മാസം നടപ്പാക്കാനൊരുങ്ങുകയാണു കേന്ദ്ര ടെലികോം വകുപ്പ്.ഐഎംഇഐ (ഇന്റർനാഷനൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി) നമ്പറും സിം കാർഡും മാറ്റിയാലും ഫോൺ എവിടെയെന്നു കണ്ടെത്താമെന്നതാണു സെന്റർ ഫോർ ഡവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് ഒരുക്കിയ സംവിധാനത്തിന്റെ പ്രത്യേകത.

വ്യാജ മൊബൈൽ ഫോണുകളും ഫോൺ മോഷണവും തടയാനുള്ള സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സിഇഐആർ) പദ്ധതി 2017 ജൂലൈയിലാണു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുകയും ചെയ്തു.രാജ്യത്തെ മൊബൈൽ ഫോൺ സേവനദാതാക്കളുടെ ഐഎംഇഐ ഡേറ്റാബേസുമായി ബന്ധിപ്പിച്ചാണു സിഇഐആർ പ്രവർത്തനം. മൊബൈൽ ഫോൺ നഷ്ടമായാൽ ഐഎംഇഐ നമ്പർ ഉൾപ്പെടെ സിഇഐആറിൽ അറിയിക്കണം. നഷ്ടമായ മൊബൈൽ ഫോൺ കരിമ്പട്ടികയിൽപെടുത്തുകയും എല്ലാ മൊബൈൽ നെറ്റ്്വർക്കുകളിലും ഉപയോഗം തടയുകയും ചെയ്യും.

ബ്ലാക്ക് , വൈറ്റ്, ഗ്രേ, എന്നിങ്ങനെ മൂന്നുവിഭാഗങ്ങളിലായാണ് ഐ.എം.ഇ.ഐ. നമ്പറുകളെ പട്ടികയിലുൾപ്പെടുത്തുക. മോഷണം പോയതും നഷ്ടപ്പെട്ടവയുമായ മൊബൈലുകളുടെ ഐ.എം.ഇ.ഐ. നമ്പറുകളാണ് 'ബ്ലാക്ക്' വിഭാഗത്തിലുണ്ടാവുക. യഥാർഥമാണെന്നു സ്ഥിരീകരിക്കാത്ത ഐ.എം.ഇ.ഐ. നമ്പറുകളാണ് 'ഗ്രേ' വിഭാഗത്തിൽ. നിലവിൽ ഉപയോഗത്തിലുള്ളവയുടെ നമ്പറുകളാണ് 'വെള്ള'യിലുണ്ടാവുക. 2017 ജൂലായിലാണ് ഐ.എം.ഇ.ഐ. നമ്പറുടെ പട്ടിക തയ്യാറാക്കാനുള്ള പദ്ധതി ടെലികോംവകുപ്പ് പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒരുതവണ നടപ്പാക്കിയിട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP