Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോഡലിനെ കൊലപ്പെടുത്തി സ്യൂട്ട്‌ക്കേസിലാക്കി ഉപേക്ഷിച്ചു; 19കാരൻ പിടിയിൽ; കൊലപാതകം ചുറ്റികയ്ക്കടിച്ചും കഴുത്തിൽ കയർ മുറുക്കിയും; പ്രതിയെ കുടുക്കിയത് ടാക്‌സി ഡ്രൈവറുടെ സംശയം

മോഡലിനെ കൊലപ്പെടുത്തി സ്യൂട്ട്‌ക്കേസിലാക്കി ഉപേക്ഷിച്ചു; 19കാരൻ പിടിയിൽ; കൊലപാതകം ചുറ്റികയ്ക്കടിച്ചും കഴുത്തിൽ കയർ മുറുക്കിയും; പ്രതിയെ കുടുക്കിയത് ടാക്‌സി ഡ്രൈവറുടെ സംശയം

മുംബൈ: മോഡലായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ വിദ്യാർത്ഥി അറസ്റ്റിൽ.രാജസ്ഥാനിൽ നിന്ന് മോഡലിങ്ങിനായി മുംബൈയിലെത്തിയ മാനസി ദീക്ഷിത് (20) ആണ് കൊല്ലപ്പെട്ടത്. ഇവരെ കൊലപ്പെടുത്തിയ 19കാരനായ മുസമിൽ സെയ്ദിനെ ബാങ്കൂർ പൊലീസ് അറസ്റ്റു ചെയ്തു.

മാൻസിയെ ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ച് ബോധംകെടുത്തി. പിന്നീട് മരണം ഉറപ്പാക്കാനായി കഴുത്തിൽ കയർ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ശേഷം മൃതദേഹം സ്യൂട്ട് കേസിനുള്ളിലാക്കി ഉപേക്ഷിച്ച് കളയാനായിരുന്നു മിസമിലിന്റെ ശ്രമം.മോഡലിങ് രംഗത്ത് ചുവടുറപ്പിച്ചു കൊണ്ടിരുന്ന യുവതി ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി രാജസ്ഥാനിൽ നിന്നും മുംബൈയിൽ താമസം മാറുകയായിരുന്നു.

ഇന്റർനെറ്റിലൂടെയാണ് മാൻസിയും മുസമിലും പരിചയത്തിലാകുന്നത്. മുസമിൽ സെയ്ദിനെ കാണാനായി അന്ധേരിയിലെ മുസമിലിന്റെ ബന്ധുവിന്റെ ഫ്‌ളാറ്റിൽ മാൻസി എത്തിയിരുന്നു. ഫ്‌ളാറ്റിൽ വെച്ച് ഇരുവരും തമ്മിൽ വാക്ക് തർക്കത്തിലേർപ്പെടുകയും മുസമിൽ ചുറ്റികകൊണ്ട് മാൻസിയുടെ തലയ്ക്കടിച്ച് വീഴ്‌ത്തുകയുമായിരുന്നു.

മൃതശരീരം സ്യൂട്ട്കേസിനുള്ളിലാക്കി ടാക്സിയിൽ അന്ധേരിയിൽ നിന്ന് മലാഡിലെത്തിച്ച ശേഷം മൈൻഡ് സ്പേസിൽ ഉപേക്ഷിക്കുകയായിരുന്നു.വിമാനത്താവളത്തിലേക്കെന്ന് ടാക്സി ഓൺലൈനായി ബുക്ക് ചെയ്ത സെയ്ദിന്റെ ഈ പ്രവൃത്തിയിൽ സംശയം തോന്നിയ ടാക്സി ഡ്രൈവർ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മാനസിയുടെ മൃതശരീരം കണ്ടെത്തി.

സിസിടിവി ദൃശ്യങ്ങളിലൂടെ സെയ്ദിന്റെ ഓട്ടോറിക്ഷയാത്ര പിന്തുർന്ന പൊലീസ് അയാളെ പിടികൂടുകയായിരുന്നു. സെയ്ദ് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇയാളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP