Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏക ഭാരതം ശ്രേഷ്ഠ ഭാരതം; അസഹിഷ്ണുത അകറ്റാൻ പുതിയ പദ്ധതിയുമായി മോദി; ഈ മാസത്തെ റേഡിയോ പ്രക്ഷേപണവും കൈയടി നേടി

ഏക ഭാരതം ശ്രേഷ്ഠ ഭാരതം; അസഹിഷ്ണുത അകറ്റാൻ പുതിയ പദ്ധതിയുമായി മോദി; ഈ മാസത്തെ റേഡിയോ പ്രക്ഷേപണവും കൈയടി നേടി

ന്യൂഡൽഹി: രാജ്യത്ത് അസഹിഷ്ണുത വർധിച്ചുവരുന്നതായ ആരോപണം ശക്തമായിരിക്കെ് ഐക്യം വർധിപ്പിക്കുന്നതിനുള്ള നിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രഭാഷണപരിപാടിയായ മൻ കീ ബാത്തിലാണ് മോദി പുതിയ പദ്ധതി വ്യക്തമാക്കിയത്. രാജ്യത്തെ അസഹിഷ്ണുതാ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ ഐക്യവും സാഹോദര്യവും വളർത്താനുള്ള പദ്ധതിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമം. പാർലമെന്റ് നടക്കുമ്പോഴാണ് പുതിയ നിർദ്ദേശവുമായി മോദി എത്തുന്നതെന്നതും ശ്രദ്ധേയമാണ്.

പദ്ധതി ആവിഷ്‌കരിക്കുന്നതിനു ജനങ്ങളിൽനിന്ന് ആശയങ്ങളും നിർദേശങ്ങളും പ്രധാനമന്ത്രി ക്ഷണിച്ചു. പദ്ധതിയുടെ ഘടന, ലോഗോ, ജനപങ്കാളിത്തം വർധിപ്പിക്കാനുള്ള മാർഗനിർദേശങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള ആശയങ്ങളാണു മോദി ആവശ്യപ്പെട്ടത്. നിർദേശങ്ങൾ ങ്യഏീ്.രീാ വെബ് സൈറ്റിൽ രേഖപ്പെടുത്താം. ജനങ്ങളെ പരസ്പരം കൂട്ടിയിണക്കാൻ ഉതകുന്നതും ഐക്യസംസ്‌കാരം വളർത്തുന്നതുമാകണം പദ്ധതി. അവയവദാന പരിപാടികളിൽ ജനങ്ങൾ വൻതോതിൽ പങ്കാളികളാകണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

ഒക്ടോബർ 31ന് സർദാർ പട്ടേലിന്റെ ജന്മവാർഷികാഘോഷവേളയിൽ ഏക് ഭാരത്, ശ്രേഷ്ഠ് ഭാരതിനെക്കുറിച്ച് താൻ പറഞ്ഞ കാര്യം പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ഇതേപ്പറ്റിയുള്ള നിർദേശങ്ങളും പ്രധാനമന്ത്രി പൊതുജനങ്ങളിൽനിന്ന് ക്ഷണിച്ചു. ഇതിന്റെ ലോഗോ, പദ്ധതിയിൽ ജനങ്ങളുടെ പങ്കാളിത്തം ഏങ്ങനെ വർധിപ്പിക്കാൻ കഴിയും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പോർട്ടലിലേക്ക് നിർദേശങ്ങളയക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കശ്മീരിൽ ഭീകരാക്രമണത്തിൽ ഗുരുതരമായ അംഗഭംഗമുണ്ടായ ജാവേദ് അഹമ്മദ് എന്നയാളുടെ ജീവിതപോരാട്ടം അനുസ്മരിച്ച മോദി, ഭിന്നശേഷിയുള്ളവർക്കു സമൂഹത്തിനു പ്രചോദനം പകരാനാകുമെന്നു പറഞ്ഞു. നട്ടെല്ലിനു പരുക്കേറ്റ ജാവേദ് അഹമ്മദ്, കഴിഞ്ഞ ഇരുപതു വർഷമായി സ്വജീവിതം കുട്ടികളെ പഠിപ്പിക്കാനും ഭിന്നശേഷിയുള്ളവർക്കുള്ള സൗകര്യങ്ങൾ സൃഷ്ടിക്കാനുമായി വിനിയോഗിക്കുകയാണെന്നു മോദി പറഞ്ഞു. ഭിന്നശേഷിദിനമായ ഡിസംബർ മൂന്നിനു ജാവേദ് അഹമ്മദിനെ ആദരിക്കുമെന്നും മോദി വെളിപ്പെടുത്തി.

അവയവദാനത്തിനായി കൂടുതലായി മുന്നോട്ടുവരാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അംഗവൈകല്യം സംഭവിച്ചശേഷം ഇച്ഛാശക്തികൊണ്ട് അതിനെ മറികടക്കുന്നവർ എല്ലാവർക്കും പ്രചോദനം നൽകുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ചെറുകിട സംരംഭകർക്കുവേണ്ടി ആരംഭിച്ചിട്ടുള്ള മുദ്രാ ബാങ്ക് പദ്ധതിയെക്കുറിച്ചും പ്രധാനമന്ത്രി പ്രതിപാദിച്ചു. 66 ലക്ഷം പേർക്ക് 42,000കോടി ഇതിൽനിന്ന് ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP