Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അയോധ്യയിൽ പണിയുക രാമക്ഷേത്രമല്ല; ഉയരാൻ പോകുന്നത് അത്യാധുനിക രാമ മ്യൂസിയം; ക്ഷേത്ര നിർമ്മാണത്തിനായി സംഘപരിവാർ സമ്മർദ്ദം മുറുകുമ്പോൾ മോദിക്ക് മൗനം

അയോധ്യയിൽ പണിയുക രാമക്ഷേത്രമല്ല; ഉയരാൻ പോകുന്നത് അത്യാധുനിക രാമ മ്യൂസിയം; ക്ഷേത്ര നിർമ്മാണത്തിനായി സംഘപരിവാർ സമ്മർദ്ദം മുറുകുമ്പോൾ മോദിക്ക് മൗനം

ന്യൂഡൽഹി: അയോധ്യയിൽ ബാബറി മസ്ജിദ് പൊളിച്ച സ്ഥാനത്ത് രാമക്ഷേത്രം നിർമ്മിക്കണെന്ന പ്രഖ്യാപിത അജണ്ടയാണ് ബിജെപിയുടേയും സംഘപരിവാറിന്റെയും. എന്നാൽ, മോദി പ്രഭാവം പ്രതിഫലിച്ച കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ ക്ഷേത്രം നിർമ്മിക്കുമെന്ന പരസ്യ പ്രസ്താവന നടത്താൻ ബിജെപി തയ്യാറായിരുന്നില്ല. എങ്കിലും പ്രചരണ വേളയിൽ വിഷയമായി രാമക്ഷേത്രം ഉയർന്നു നിന്നും. ഇപ്പോൾ രാമക്ഷേത്രം നിർമ്മിക്കണമെന്ന ആവശ്യം പരിവാർ സംഘടനകൾ ശക്തമായി ഉയർത്തുമ്പോൽ മോദി മൗനം പാലിക്കുകയാണ്. അതിടെ അയോധ്യയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത് അത്യാധുനിക രാമ മ്യൂസിയമാണെന്ന് കേന്ദ്രം വ്യക്തമാക്കുകയും ചെയതു.

അയോധ്യയിൽ രാമ മ്യൂസിയം നിർദിഷ്ട രാമായണ സർക്യൂട്ടിന്റെ ഭാഗമായിരിക്കുമെന്ന് ടൂറിസം മന്ത്രി മഹേഷ് ശർമ വ്യക്തമാക്കി. മ്യൂസിയത്തിൽ രാമായണത്തിന്റെ മഹിമ വ്യക്തമാക്കുന്ന ചിത്രീകരണങ്ങൾ ഉണ്ടാകും. മ്യൂസിയം നിർമ്മാണത്തിന് ഉന്നത പരിഗണനയാണ് നൽകുന്നതെന്നും ഫണ്ട് ലഭ്യമാക്കിയാൽ ഉടൻ നിർമ്മാണമാരംഭിക്കുമെന്നും മഹേഷ് ശർമ പറഞ്ഞു.

അടുത്ത വർഷത്തോടെ മ്യൂസിയം നിർമ്മാണം തുടങ്ങും. എന്നാൽ, തർക്കസ്ഥലത്തെ മ്യൂസിയം ബാധിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡൽഹിയിലെ സ്വാമി നാരായൻ അക്ഷർധാം ക്ഷേത്രമാതൃകയിലാകും മ്യൂസിയം ഒരുങ്ങുക. സൗണ്ട് ആൻഡ് ലൈറ്റ്‌ഷോയും ബോട്ട് സവാരിക്ക് സൗകര്യവും ഏർപ്പെടുത്തും. പുരാവസ്തുക്കൾ പ്രത്യേകമായി സജ്ജീകരിക്കും. അയോധ്യയിൽ രാമവിശ്വാസവുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് ടൗൺഷിപ്പും സാംസ്‌കാരികകേന്ദ്രവും സ്ഥാപിക്കുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യം. 2017ൽ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ മ്യൂസിയം നിർമ്മാണം പൂർത്തിയാകുന്നത് രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കില്ലേ എന്ന ചോദ്യത്തിന് സർക്കാർ വിനോദസഞ്ചാരമാണ് വികസിപ്പിക്കുന്നത് എന്നായിരുന്നു മറുപടി. അവിടെ രാമക്ഷേത്രം നിർമ്മിക്കാനല്ല പോകുന്നത് മന്ത്രി പറഞ്ഞു.

അഞ്ച് സർക്യൂട്ടുകളാണ് സർക്കാർ പദ്ധതിയിലുള്ളത്. ഓരോ വർഷവും ഓരോ സർക്യൂട്ടുകൾ സർക്കാർ പ്രഖ്യാപിക്കും. രാമായണ സർക്യൂട്ട് അയോധ്യയിൽ ഉടൻ തുടങ്ങും. ചിത്രകൂടം, ബസ്തിയിലെ മകോട, ജാനകികുണ്ഠ് എന്നിവ ഇതിലുൾപ്പെടും. കേന്ദ്രത്തിന്റെ തീർത്ഥാടന പുനർജീവന, ആത്മീയ പ്രോത്സാഹന ദൗത്യ (പ്രസാദ്)ത്തിൽപെടുത്താൻ അയോധ്യ ഉൾപ്പെടുത്തിയ നിർദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്രം ഉത്തർപ്രദേശിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഹിന്ദുത്വവാദികൾ ബാബരി മസ്ജിദ് തകർത്തതുമൂലം പ്രശ്‌നസങ്കീർണമായി തുടരുന്ന അയോധ്യയിൽ പുതിയ നീക്കം ക്ഷേത്രനിർമ്മാണം ലക്ഷ്യമിട്ടാണെന്ന ആരോപണവുമുണ്ട്. എന്നാൽ, മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിക്ക് രാമക്ഷേത്രത്തിൽ ഉള്ള അത്രയും താൽപ്പര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കില്ല. അതുകൊണ്ട് ക്ഷേത്ര നിർമ്മാണത്തിനായി സമ്മർദ്ദം മുറുകിയായാലും മോദി അതിനെ അതിജീവിക്കുമെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP