Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെന്നൈയിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിച്ചത് കരിങ്കൊടികളും കറുത്ത ബലൂണുകളും; ഗോ ബാക്ക് മോദി ഹാഷ് ടാഗ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്; കാവേരി നദീജല വിഷയത്തിൽ കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധം ശക്തം; കാവേരി മാനേജ്‌മെന്റ് ബോർഡ് രൂപവത്കരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് ആവശ്യം

ചെന്നൈയിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിച്ചത് കരിങ്കൊടികളും കറുത്ത ബലൂണുകളും; ഗോ ബാക്ക് മോദി ഹാഷ് ടാഗ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്; കാവേരി നദീജല വിഷയത്തിൽ കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധം ശക്തം; കാവേരി മാനേജ്‌മെന്റ് ബോർഡ് രൂപവത്കരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് ആവശ്യം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: കാവേരി വിഷയത്തിൽ കേന്ദ്രസർക്കാർ നിലപാടിനെതിരെ പ്രതിഷേധം ശക്തമാക്കിയ തമിഴ്‌നാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ കറുത്ത ബലൂണുകൾ പറത്തി പ്രതിഷേധം. ചെന്നൈയിലെത്തിയ പ്രധാനമന്ത്രിക്കുനേരെ കരിങ്കൊടി പ്രതിഷേധം ശക്തമായതതോടെ യാത്ര ഹെലികോപ്റ്ററിലാക്കിയ മോദിക്ക് നേരെ പ്രതിഷേധകർ കറുത്ത ബലൂണുകൾ പറത്തുകയായിരുന്നു. കറുത്ത ബലൂണുകളിൽ കറുത്ത തുണികൾ കൂടി കെട്ടിയാണ് ഇത് ആകാശത്തേക്ക് പറത്തി വിട്ടത്. വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ എയർപ്പോർട്ടിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിച്ചത് കരിങ്കൊടികളും കറുത്ത ബലൂണുകളുമാണ്. ഗോ ബാക്ക് മോദി ഹാഷ് ടാഗ് സോഷ്യൽ മീഡിയയിൽ ഇതിനോടകം ട്രെൻഡിങ് ആയി. കാവേരി നദീജല വിഷയത്തിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നിലപാടിൽ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം.

ഡിഫൻസ് എക്സ്പോ ഉദ്ഘാടനം ചെയ്യുന്നതിനും മദ്രാസ് ഐഐടിയിലെ പരിപാടിയിൽ പങ്കെടുക്കുന്നതിനുമായിരുന്നു പ്രധാനമന്ത്രി ഇന്ന് ചെന്നൈയിൽ എത്തിയത്. വിമാനമാർഗം എത്തിയ മോദിയെ പ്രതിഷേധം അറിയിക്കുന്നതിന് ആകാശത്ത് നൂറുകണക്കിന് കറുത്ത ഹൈഡ്രജൻ ബലൂണുകളാണ് ഉയർത്തിയത്. റോഡിലും ആകാശത്തും മാത്രമല്ല, സോഷ്യൽ മീഡിയയിലും മോദിയ്‌ക്കെതിരായ ക്യാംപയിനുകൾ നടക്കുകയാണ്. 'ഗോബാക്ക് മോദി' എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെന്റാണ്. 365000 ട്വീറ്റുകളാണ് ഈ ഹാഷ്ടാഗിൽ ഇതുവരെ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഡിഎംകെയുടെ നേതൃത്വത്തിലാണ് കരിങ്കൊടി പ്രതിഷേധം നടക്കുന്നത്. കറുത്ത ബലൂണുകളും കരിങ്കൊടിയും ഉപയോഗിച്ചുള്ള പ്രക്ഷോഭത്തിന് തമിഴ് സംഘടനകളുടെ സംയുക്ത സംഘടനയായ തമിഴർ വാഴ്‌വുരിമൈ കൂട്ടമൈപ്പ് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. എർപോർട്ടിലെത്തുന്ന മോദിക്ക് കാണാൻ കഴിയുന്ന വിധത്തിൽ മീനമ്പാക്കത്തും മറ്റു നിരവധി സ്ഥലങ്ങളിലും കറുത്ത ബലൂണുകൾ ഉയർത്തിയതായി സംഘടനയുടെ കോ-ഓർഡിനേറ്റർ പറഞ്ഞു. ഇരു പരിപാടികളിലേക്കും വ്യോമ മാർഗമാണ് മോദി എത്തുക. അതേസമയം തന്നെ പ്രതിഷേധ സാധ്യതയുള്ള ഇടങ്ങളിലെല്ലാം പൊലീസ് റോഡ് ബ്ലോക്ക് ചെയ്തു. ചെന്നൈ വിമാനത്താവളത്തിൽ എത്തിയ മോദിക്കെതിര വിമാനത്താവള പരിസരത്തും വ്യാപക പ്രതിഷേധമാണ് നടന്നത്. കരിങ്കൊടിയുമായി പ്രതിഷേധിച്ച സംവിധായകരായ ഭാരതിരാജാ, അമീർ തുടങ്ങിയവരെ വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്ത് നീക്കി.

മോദി പങ്കെടുത്ത പരിപാടികളിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പ്രവർത്തകരും കറുത്ത വസ്ത്രമണിഞ്ഞും കറുത്ത ബാഡ്ജുകൾ ധരിച്ചും കരിങ്കൊടി വീശിയും പ്രതിഷേധിച്ചു. മോദിയുടെ സന്ദർശനത്തിനെതിരെ വീടുകളിൽ കരിങ്കൊടികൾ ഉയർത്തി പ്രതിഷേധിക്കാൻ ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ 'ഗോ ബാക്ക് മോദി' എന്ന ഹാഷ് ടാഗിന് വളരെ വലിയ പ്രചാരമാണ് ലഭിച്ചത്. ട്വിറ്ററിൽ ഈ ഹാഷ് ടാഗ് ട്രൻഡിങ് ആയി. ലക്ഷത്തിലധികം പേരാണ് ഈ ഹാഷ് ടാഗ് റീട്വീറ്റ് ചെയ്തത്. കൂടാതെ, രൂക്ഷമായ ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

കാവേരി മാനേജ്‌മെന്റ് ബോർഡ് രൂപവത്കരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാവാത്തതിനെ തുടർന്നാണ് തമിഴ്‌നാട്ടിൽ പ്രതിഷേധം നടക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനം മുൻനിർത്തി ചെന്നൈയിൽ സുരക്ഷ ശക്തമാക്കിയിരുന്നു. നാലായിരത്തോളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചത്. എക്‌സ്‌പോ നടക്കുന്ന തിരുവിടന്തൈയിൽ വൻ സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP