Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുമാസത്തിനിടെ ഉദ്ഘാടനം ചെയ്തത് 157 പദ്ധതികൾ; രാജ്യത്ത് 28 സ്ഥലങ്ങളിലായി പദ്ധതികൾ ഉദ്ഘാടനം ചെയ്തത് വീഡിയോ കോൺഫറൻസിങ്ങിലൂടെ വരെ; മോദി പങ്കെടുത്തത് സാധാരണ പങ്കെടുക്കുന്നതിനേക്കാൾ മൂന്നിരട്ടി ചടങ്ങുകളിൽ; അമേഠിയിലെ തോക്കു നിർമ്മാണ ഫാക്ടറി യുപിഎ സർക്കാർ ആരംഭിച്ചതെന്ന് കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുമാസത്തിനിടെ ഉദ്ഘാടനം ചെയ്തത് 157 പദ്ധതികൾ; രാജ്യത്ത് 28 സ്ഥലങ്ങളിലായി പദ്ധതികൾ ഉദ്ഘാടനം ചെയ്തത് വീഡിയോ കോൺഫറൻസിങ്ങിലൂടെ വരെ; മോദി പങ്കെടുത്തത് സാധാരണ പങ്കെടുക്കുന്നതിനേക്കാൾ മൂന്നിരട്ടി ചടങ്ങുകളിൽ; അമേഠിയിലെ തോക്കു നിർമ്മാണ ഫാക്ടറി യുപിഎ സർക്കാർ ആരംഭിച്ചതെന്ന് കോൺഗ്രസ്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിനായി ആഴ്ചകൾ മാത്രം ബാക്കി നിൽക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത് സാധാരണയിലേക്കാൾ മൂന്നിരട്ടി ചടങ്ങുകളിൽ. കഴിഞ്ഞ ഒരുമാസത്തിനിടെ 157 പദ്ധതികളുടെ നിർമ്മാണോദ്ഘാടനമാണ് മോദി നിർവ്വഹിച്ചത്. ഫെബ്രുവരി എട്ട് മുതൽ മാർച്ച് പത്തു വരെയുള്ള കണക്കാണിത്. മാത്രമല്ല പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഇതു സംബന്ധിച്ച് വിശദാംശങ്ങളുണ്ട്. ഇന്ത്യയിലെ 28 സ്ഥലങ്ങളിലായാണ് വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചത്.

മാത്രമല്ല ഇവയിൽ വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത പദ്ധതികളുമുണ്ട്. സാധാരണ ഗതിയിൽ ഒരു മാസം പങ്കെടുക്കുന്നതിനേക്കാൾ മൂന്നിരട്ടി ചടങ്ങുകളിലാണു കഴിഞ്ഞ ഒരുമാസത്തിനിടെ അദ്ദേഹം സാന്നിധ്യമറിയിച്ചത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമ്പോൾ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനാലാണ് കൊണ്ടുപിടിച്ചുള്ള പ്രഖ്യാപനങ്ങൾക്കും ഉദ്ഘാടനങ്ങൾക്കും പ്രധാനമന്ത്രി തയാറായത്.

മെഡിക്കൽ കോളജുകൾ, ആശുപത്രികൾ, സ്‌കൂളുകൾ, വിമാനത്താവളങ്ങൾ,ദേശീയപാതകൾ, റെയിൽവെ ലൈനുകൾ, ഊർജ പ്ലാന്റുകൾ തുടങ്ങി നിരവധി പദ്ധതികൾ ഇതിൽപെടും. നേരത്തെ തന്നെ ഉദ്ഘാടനം ചെയ്ത ചില പദ്ധതികൾക്ക് വീണ്ടും തറക്കല്ലിട്ടതായി ആക്ഷേപമുണ്ട്.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ യുപിയിലെ അമേഠിയിൽ മോദി തറക്കല്ലിട്ട തോക്കു നിർമ്മാണ ഫാക്ടറി 2007ൽ യുപിഎ സർക്കാർ ഉദ്ഘാടനം ചെയ്യുകയും 2010ൽ നിർമ്മാണ ആരംഭിക്കുകയും ചെയ്തതാണെന്നു കോൺഗ്രസ് ആരോപണമുണ്ട്.

ഫെബ്രുവരി 17ന് ബിഹാറിലെ കർമാലിചക്കിൽ ഓവുചാൽ നിർമ്മിക്കുന്നതിന് പ്രധാനമന്ത്രി തറക്കല്ലിട്ടിരുന്നു. എന്നാൽ 2017 ഒക്ടോബറിൽ അദ്ദേഹം തന്നെ തറക്കല്ലിട്ട പദ്ധതിയാണിതെന്നു പ്രതിപക്ഷം ആരോപിക്കുന്നു.

അതേസമയം, 2014ൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപുള്ള ഒരു മാസത്തിനിടയിൽ അന്നു പ്രധാനമന്ത്രിയായിരുന്നു മന്മോഹൻ സിങ് ഒരു പരിപാടിയിൽ പോലും പങ്കെടുത്തില്ലായെന്നും കണക്കുകൾ വ്യക്തമാക്കുന്നു. മന്മോഹൻ സിങ്ങിന്റെ യാത്രാ രേഖകളിൽ നിന്നാണ് ഈ വിവരം ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP