Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പശുവിനും പോത്തിനും ആധാർ വരുന്നു; 12 അക്കമുള്ള യുഐഡി നമ്പർ കന്നുകാലികൾക്കു നല്കും; വിവരങ്ങൾ ഓൺലൈൻ ഡേറ്റാബേസിൽ സൂക്ഷിക്കും; മോദി സർക്കാരിന്റെ പുതിയ പദ്ധതിക്കു ചെലവാക്കുന്നത് 148 കോടി രൂപ

പശുവിനും പോത്തിനും ആധാർ വരുന്നു; 12 അക്കമുള്ള യുഐഡി നമ്പർ കന്നുകാലികൾക്കു നല്കും; വിവരങ്ങൾ ഓൺലൈൻ ഡേറ്റാബേസിൽ സൂക്ഷിക്കും; മോദി സർക്കാരിന്റെ പുതിയ പദ്ധതിക്കു ചെലവാക്കുന്നത് 148 കോടി രൂപ

ന്യൂഡൽഹി: രാജ്യത്തെ പശുക്കൾക്കും പോത്തിനും ആധാർ മോഡൽ കാർഡ് നൽകാൻ നരേന്ദ്ര മോദി സർക്കാർ തീരുമാനം. 12 അക്കങ്ങളുള്ള യുഐഡി നമ്പർ ആണ് പശുക്കൾക്കും പോത്തുകൾക്കും നൽകുക. മൃഗസംരക്ഷണ വകുപ്പിന്റെതാണ് പുതിയ തീരുമാനം.

ഇന്ത്യ ടൈംസ് തുടങ്ങിയ ഇന്ത്യൻ മാദ്ധ്യമങ്ങളും ടെലിഗ്രാഫ് മുതലായ വിദേശമാദ്ധ്യമങ്ങളും ഉൾപ്പെടെ ഈ വാർത്ത റിപ്പോർട്ടു ചെയ്തിട്ടുണ്ട്. രാജ്യത്തെ പാൽ ഉത്പാദനം വർധിപ്പിക്കുക, പശുക്കളുടെ വംശവർധന കൂട്ടുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ പരിഷ്‌ക്കാരം.

നാടൻ പശു ഇനങ്ങൾക്കും തിരിച്ചറിയൽ കാർഡ് നൽകും. ഇക്കാര്യത്തിനു വേണ്ടി 148 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 8.8 കോടി പശുക്കൾക്കും പോത്തിനുമാണ് കാർഡ് നൽകുക. തിരിച്ചറിയൽ നമ്പർ പതിച്ച ടാഗ് ഓരോ പശുവിന്റെയും പോത്തിന്റെയും ചെവിടിൽ ഘടിപ്പിക്കും. ഓരോ ടാഗിനും എട്ടു രൂപയാണ് ചെലവ് വരിക.

ഈ നമ്പർ ഉപയോഗിച്ച് രാജ്യത്തെ പശുക്കളുടേയും പോത്തുകളുടേയും വിവരങ്ങൾ ഓൺലൈൻ ഡാറ്റാ ബേസിൽ സൂക്ഷിക്കും. പശുവിന്റെ വിവരത്തോടൊപ്പം ഉടമയുടേയും വിവരം ഈ തിരിച്ചറിയൽ കാർഡിലുണ്ടാവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP