Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗാന്ധിജിയുടെ ആത്മാവ് ഈ മഹാനോട് പൊറുക്കട്ടെ! നരേന്ദ്ര മോദിക്ക് ഗാന്ധിജിയേക്കാൾ മഹത്ത്വമെന്ന് ഐ.സി.സി.ആർ. തലവൻ ലോകേഷ് ചന്ദ്ര

ഗാന്ധിജിയുടെ ആത്മാവ് ഈ മഹാനോട് പൊറുക്കട്ടെ! നരേന്ദ്ര മോദിക്ക് ഗാന്ധിജിയേക്കാൾ മഹത്ത്വമെന്ന് ഐ.സി.സി.ആർ. തലവൻ ലോകേഷ് ചന്ദ്ര

ന്യൂഡൽഹി: മോദിയുടെ ആദ്യകാല വിമർശകരായിരുന്ന ആളുകളൊക്കെ നിലപാട് മാറ്റി മോദിയെ പ്രശംസിക്കാൻ വെമ്പൽകൊണ്ട് നിൽക്കുകയാണ്. കോൺഗ്രസ് നേതാക്കൾ പോലും ഇക്കാര്യത്തിൽ മുന്നിലാണ്. ഇങ്ങനെ വന്നു വന്ന് ഒടുവിൽ മോദിക്ക് ഗാന്ധിജിയേക്കാൾ മഹത്വമുണ്ടെന്നാണ് ഒരു മഹാൻ പറഞ്ഞിരിക്കുന്നത്. 'ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസി'ന്റെ പുതിയ അധ്യക്ഷൻ ലോകേഷ് ചന്ദ്രയാണ് ഗാന്ധിയന്മാരെ ചൊടിപ്പിക്കുന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.

പാവപ്പെട്ടവരുടെ ജീവിതത്തിൽ മോദിക്ക് കാൾ മാക്‌സിനേക്കാൾ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറയുന്നു. പ്രമുഖ പണ്ഡിതനായ 87കാരൻ ചന്ദ്രയെ കഴിഞ്ഞ ദിവസമാണ് ഐ.സി.സി.ആറിന്റെ അധ്യക്ഷനായി നിയമിച്ചത്. മോദിയുടെ താൽപ്പര്യപ്രകാരമായിരുന്നു ഇദ്ദേഹത്തിന്റെ നിയമനം. ഇതോടെയാണ് മോദി സ്തുതികളുമായി ലോകേഷ് രംഗത്തെത്തിയത്. ബഹുഭാഷാ പണ്ഡിതനായ ചന്ദ്രയ്ക്ക് 2006ൽ പത്മഭൂഷൺ ലഭിച്ചിരുന്നു.

ഒരു ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ചന്ദ്ര, മോദിയെ പ്രശംസകൊണ്ട് മൂടിയത്. ''മോദിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയം തിരഞ്ഞെടുപ്പുവരെ മാത്രമേയുള്ളൂ. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അദ്ദേഹം രാജ്യത്തെക്കുറിച്ച് മാത്രമാണ് ആലോചിക്കുന്നത്. പ്രതികാരചിന്തയോ രാഷ്ട്രീയചായ്വോ ഇല്ലാതെ ദേശീയപ്രാധാന്യമുള്ള പ്രശ്‌നങ്ങൾ മാത്രം നോക്കിയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. പാവപ്പെട്ടവർക്ക് അദ്ദേഹം ദൈവമാണ്. ജൻധൻ പദ്ധതി നോക്കൂ. കാൾ മാർക്‌സ് പട്ടിണിയെക്കുറിച്ച് ഒട്ടേറെ പുസ്തകങ്ങൾ എഴുതി. പക്ഷേ, അദ്ദേഹത്തിന്റെ യഥാർഥ സംഭാവന എന്താണ്? മോദി അതിനേക്കാൾ വലിയ സ്വാധീനം പാവപ്പെട്ടവരിൽ ഉണ്ടാക്കിയിട്ടുണ്ട്'' ചന്ദ്ര പറയുന്നു.

പ്രായോഗിക സമീപനം വരുമ്പോൾ ചില സംഗതികളിൽ മോദി ഗാന്ധിജിയെ മറികടക്കുന്നുണ്ടെന്നാണ് ചന്ദ്രയുടെ അഭിപ്രായം. മോദി ഒമ്പത് ദിവസം ഉപവാസമനുഷ്ഠിക്കുകയും ജോലി ചെയ്തുകൊണ്ടിരിക്കുകയും ചെയ്തുവെന്നതാണ് ഗാന്ധിജിയേക്കാൾ മഹത്വമുള്ള പ്രശസ്തിയായി ലോകേഷ് കാണുന്നത്. മോദി ദൈവത്തിന്റെ അവതാരമാണ്. മൂല്യങ്ങൾ അദ്ദേഹത്തിന് വളരെ പ്രധാനമാണ്. അദ്ദേഹത്തിന് വിദേശത്ത് അക്കൗണ്ടോ കള്ളപ്പണമോ ഇല്ല. മകനോ മരുമകനോ ഇല്ല. അദ്ദേഹത്തിന് രാജ്യമാണ് മകനും മരുമകനും. അത്തരത്തിലൊരു പ്രധാനമന്ത്രിയെയാണ് രാജ്യത്തിനുവേണ്ടത്- ലോകേഷ് വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP