Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മോദിയുടെ വാർത്താസമ്മേളനമെന്നത് വെറും തള്ളായി മാറുമോ? അഞ്ചുവർഷത്തിനിടെ ഒരിക്കൽ പോലും മാധ്യമങ്ങളെ അഭിമുഖീകരിക്കാത്ത പ്രധാനമന്ത്രി അധികാരത്തിന്റെ അവസാന നാളുകളിൽ അതിന് തയ്യാറെടുക്കുന്നുവെന്ന് മാധ്യമങ്ങൾ; മൗനം വെടിയാതെ ബിജെപിയും പ്രധാനമന്ത്രിയുടെ ഓഫീസും

മോദിയുടെ വാർത്താസമ്മേളനമെന്നത് വെറും തള്ളായി മാറുമോ? അഞ്ചുവർഷത്തിനിടെ ഒരിക്കൽ പോലും മാധ്യമങ്ങളെ അഭിമുഖീകരിക്കാത്ത പ്രധാനമന്ത്രി അധികാരത്തിന്റെ അവസാന നാളുകളിൽ അതിന് തയ്യാറെടുക്കുന്നുവെന്ന് മാധ്യമങ്ങൾ; മൗനം വെടിയാതെ ബിജെപിയും പ്രധാനമന്ത്രിയുടെ ഓഫീസും

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: അധികാരത്തിലെത്തി അഞ്ച് വർഷം പിന്നിടുമ്പോൾ തന്റെ ആദ്യ വാർത്താ സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച നടത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. വാരണാസിയിൽ വച്ചാണ് മോദിയുടെ ആദ്യ വാർത്താ സമ്മേളനമെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുമ്പോഴും വാർത്താസമ്മേളനം സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

മാധ്യമങ്ങളെ നേരിട്ട് അഭിസംബോധന ചെയ്യാൻ മോദിക്ക് ധൈര്യമില്ലെന്ന പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും അഞ്ച് വർഷം നീണ്ട വിമർശനത്തിനൊടുവിലാണ് മോദിയുടെ വാർത്താ സമ്മേളനം. വരാണസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷമായിരിക്കും വാർത്താസമ്മേളനമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ബിജെപി കേന്ദ്ര നേതൃത്വം വാർത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

പ്രധാനമന്ത്രി പദമേറ്റെടുത്ത ശേഷം മോദി ഇതുവരെ വാർത്താസമ്മേളനം നടത്തുകയോ മാധ്യമങ്ങളുടെ ചോദ്യങ്ങൾ അഭിമുഖീകരിക്കുകയോ ചെയ്തിട്ടില്ല. ചില ബിജെപി അനുകൂല ചാനലുകൾക്ക് അഭിമുഖം നൽകിയെങ്കിലും രാഷ്ട്രീയ ചോദ്യങ്ങളോ ഭരണ വിലയിരുത്തലുകളോ നേരിട്ടിട്ടില്ല. മോദിയുടെ ഈ നിലപാടിനെതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം രംഗത്തുവന്നിരുന്നു.

ചോദ്യങ്ങളെ നേരിടാൻ നരേന്ദ്ര മോദിക്ക് ഭയമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മോദിയെ നിരന്തരം പരിഹസിച്ചിരുന്നു. അധികാരമേറ്റ ശേഷം ഇതുവരെ വാർത്താ സമ്മേളനം നടത്താത്ത മോദി ഒരു തവണയെങ്കിലും നടത്തി നോക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചിരുന്നു. പത്ര സമ്മേളനത്തിൽ പങ്കെടുക്കുന്നതും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ നേരിടുന്നതും മറുപടി നൽകുന്നതും രസകരമാണെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിനെ മൗനിബാബ എന്നു വിശേഷിപ്പിച്ച മോദി എന്തുകൊണ്ടാണ് മാധ്യമങ്ങളോട് സംസാരിക്കാത്തതെന്ന് കോൺഗ്രസ് ചോദിച്ചിരുന്നു. ഇതിനു മറുപടിയെന്നോണം ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയ മാധ്യമങ്ങൾക്ക് മോദി സുദീർഘമായ അഭിമുഖങ്ങൾ അനുവദിച്ചിരുന്നു. ഇതിനു പിന്നാലെ ബോളിവുഡ് നടൻ അക്ഷയ് കുമാറുമായുള്ള സംഭാഷണത്തിനും മോദി തയ്യാറായി. എന്നാൽ ഇതാദ്യമായാണ് മാധ്യമങ്ങളുടെ ചോദ്യങ്ങളെ നേരിടാൻ പ്രധാനമന്ത്രി തയ്യാറാകുന്നത്.

അതേസമയം, എല്ലാ മാധ്യമങ്ങൾക്കും മാധ്യമസമ്മേളനത്തിന് പ്രവേശനമുണ്ടാകുമോ അതോ തെരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങൾക്ക് മാത്രമായിരിക്കുമോ ക്ഷണം എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഏപ്രിൽ 26നാണ് വരാണസിയിൽ മോദി നാമനിർദ്ദേശ പത്രിക സമർപ്പിക്കുക. തുടർന്ന് റോഡ് ഷോയും നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP