Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

'നോട്ട് നിരോധനത്തെ അമ്മയും മകനും വിമർശിക്കുന്നത് ജാമ്യത്തിലിറങ്ങിക്കൊണ്ട്' ! നരേന്ദ്ര മോദിയെ വിമർശിച്ച് രംഗത്തിറങ്ങിയ സോണിയയ്ക്കും രാഹുലിനുമെതിരെ രൂക്ഷ വിമർശനം; കോൺഗ്രസിന്റെ രാഷ്ട്രീയം തുടങ്ങുന്നതും അവസാനിക്കുന്നതും കുടുംബവാഴ്‌ച്ചയിലാണെന്നും ബിജെപിയോട് എങ്ങനെ ഏറ്റുമുട്ടണമെന്ന് ഇപ്പോഴും പഠിച്ചിട്ടില്ലെന്നും മോദി

'നോട്ട് നിരോധനത്തെ അമ്മയും മകനും വിമർശിക്കുന്നത് ജാമ്യത്തിലിറങ്ങിക്കൊണ്ട്' ! നരേന്ദ്ര മോദിയെ വിമർശിച്ച് രംഗത്തിറങ്ങിയ സോണിയയ്ക്കും രാഹുലിനുമെതിരെ രൂക്ഷ വിമർശനം; കോൺഗ്രസിന്റെ രാഷ്ട്രീയം തുടങ്ങുന്നതും അവസാനിക്കുന്നതും കുടുംബവാഴ്‌ച്ചയിലാണെന്നും ബിജെപിയോട് എങ്ങനെ ഏറ്റുമുട്ടണമെന്ന് ഇപ്പോഴും പഠിച്ചിട്ടില്ലെന്നും മോദി

മറുനാടൻ ഡെസ്‌ക്‌

ബിലാസ്പൂർ: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും അമ്മ സോണിയ ഗാന്ധിയും. നോട്ട് നിരോധനമടക്കം മോദി സർക്കാർ നടപ്പിലാക്കിയ ചുവട് വയ്‌പ്പുകൾ ഒക്കെ ഫലം കാണാത്തതും പൊതു ജനത്തിൽ നിന്നും സർക്കാരിനെ എതിർത്തുള്ള പ്രതികരണം ഉടലെടുക്കുന്നതുമാണ് കോൺഗ്രസ് ഇപ്പോൾ തുറുപ്പുചീട്ടാക്കുന്നത്.

എന്നാൽ നോട്ട് നിരോധനത്തെ വിമർശിക്കുന്ന രാഹുലിനേയും സോണിയയേയും വിമർശിച്ച് മോദി രംഗത്തെത്തിയിരിക്കുകയാണ്. അമ്മയും മകനും ജാമ്യത്തിലിറങ്ങിയാണ് നോട്ട് നിരോധനത്തെ വിമർശിക്കുന്നതെന്നും നോട്ടു നിരോധനം ഒന്നുകൊണ്ട് മാത്രമാണ് ഇവർക്ക് ജാമ്യത്തിൽ ഇറങ്ങേണ്ടി വന്നതെന്നും മോദി വിമർശിച്ചിരുന്നു.

കുടുംബ വാഴ്‌ച്ചയിലാണ് കോൺഗ്രസിന്റെ രാഷ്ട്രീയം കണ്ണു നട്ടിരിക്കുന്നതെന്നും അതേ സമയം ബിജെപി പാവങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്നുമായിരുന്നു മോദിയുടെ വാദം. ബിലാസ്പുരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവേയാണ് മോദി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്.

കോൺഗ്രസിന്റെ രാഷ്ട്രീയം തുടങ്ങുന്നതും അവസാനിക്കുന്നതും കുടുംബവാഴ്ചയിലാണ്. ബിജെപിയോട് എങ്ങനെ ഏറ്റുമുട്ടണമെന്ന് കോൺഗ്രസ് ഇപ്പോഴും പഠിച്ചിട്ടില്ലെന്നും മോദി പറഞ്ഞു. ചണ്ഡീഗഡിലെ വോട്ടർമാർ എല്ലാവരും ഇത്തവണ പോളിങ് ബൂത്തിലെത്തി സമ്മതിദാന അവകാശം വിനിയോഗിക്കണമെന്നും പ്രദേശത്ത് നക്സൽ സാന്നിധ്യത്തെ പൂർണമായും തുടച്ചുനീക്കണമെന്നും മോദി ആവശ്യപ്പെട്ടു.

തിങ്കളാഴ്‌ച്ചയാണ് ചണ്ഡീഗഡിൽ വോട്ടിങ് ആരംഭിക്കുന്നത്. നക്സൽ സാന്നിധ്യമുള്ള പ്രദേശങ്ങളിലാണ് വോട്ടിങ് നടക്കുന്നത്. 2013 ലെ തെരഞ്ഞെടുപ്പിൽ 18 ൽ 12 സീറ്റുകളിലും ഇവിടെ ബിജെപി പരാജയപ്പെട്ടിരുന്നു. ബാക്കിയുള്ള 72 മണ്ഡലങ്ങളിൽ നവംബർ 20 നാണ് വോട്ടിങ്. ഡിസംബർ 11 നാണ് വോട്ടെണ്ണൽ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP