Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദി ഇടഞ്ഞതോടെ ആകാശ് വിജയ് വർഗിയയെ നിഷ്‌കരുണം തള്ളി ബിജെപി നേതൃത്വം; നഗരസഭാ ഉദ്യോഗസ്ഥനെ ബാറ്റ് കൊണ്ട് അടിച്ചത് തെറ്റ്; ആരുടെ മകനായാലും ഇതൊന്നും സഹിക്കാൻ പറ്റില്ലെന്നും ആകാശിന് സ്വീകരണം നൽകിയവർ പാർട്ടിക്ക് പുറത്തിരിക്കേണ്ടി വരുമെന്നും പ്രധാനമന്ത്രി

മോദി ഇടഞ്ഞതോടെ ആകാശ് വിജയ് വർഗിയയെ നിഷ്‌കരുണം തള്ളി ബിജെപി നേതൃത്വം; നഗരസഭാ ഉദ്യോഗസ്ഥനെ ബാറ്റ് കൊണ്ട് അടിച്ചത് തെറ്റ്; ആരുടെ മകനായാലും ഇതൊന്നും സഹിക്കാൻ പറ്റില്ലെന്നും ആകാശിന് സ്വീകരണം നൽകിയവർ പാർട്ടിക്ക് പുറത്തിരിക്കേണ്ടി വരുമെന്നും പ്രധാനമന്ത്രി

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: മുൻസിപ്പൽ ഉദ്യോഗസ്ഥനെ ബാറ്റ് കൊണ്ടടിച്ച ബിജെപി എംഎൽഎ ആകാശ് വിജയ് വർഗിയയെ നിഷ്‌കരുണം തള്ളി ബിജെപി നേതൃത്വം. ആകാശിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയതിനെ തുടർന്നാണ് മധ്യപ്രദേശിലെ ബിജെപി നേതൃത്വത്തിന്റെ മനം മാറ്റം. മധ്യപ്രദേശിലെ ഇൻഡോറിൽ അനധികൃതമായി നിർമ്മിച്ച കെട്ടിടം പൊളിച്ചു നീക്കാനെത്തിയ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് ആകാശ് അടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് ആകാശിനെതിരെ കേസെടുക്കുകയും ജയിലിലടക്കുകയും ചെയ്തു. ഭോപ്പാൽ സ്പെഷ്യൽ കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് പുറത്തിറങ്ങിയ ആകാശിനെ മാലയിട്ടും മധുരം നൽകിയുമാണ് ബി ജെപി പ്രവർത്തകർ സ്വീകരിച്ചത്.

എന്നാൽ ആരുടെ മകനായാലും ഇതൊന്നും സഹിക്കാൻ പറ്റില്ലെന്നും ആകാശ് ചെയ്തത് തെറ്റാണെന്നും മോദി തുറന്നടിച്ചു. ആകാശിന് സ്വീകരണം നൽകിയവർ പാർട്ടിക്ക് പുറത്ത് പോകേണ്ടി വരുമെന്നും മോശം പെരുമാറ്റം പാർട്ടി പ്രവർത്തകരിൽ നിന്നും പ്രതീക്ഷിക്കുന്നില്ലെന്നും മോദി പറഞ്ഞു. ഇതോടെ സ്വീകരണം നൽകാനുള്ള അനുമതി തങ്ങൾക്കില്ലെന്നും ഈ വിഷയത്തിൽ പാർട്ടി തീരുമാനം എന്താണോ അത് തന്നെ നടക്കുമെന്നും ബിജെപി നേതാവ് ഗോപാലകൃഷ്ണ നേമ പറഞ്ഞു.

ബിജെപി നേതാവ് കൈലാഷ് വിജയ് വർഗിയയുടെ മകനാണ് ആകാശ്. ഇങ്ങനെയൊരു പെരുമാറ്റം ഉണ്ടായിട്ടും ആകാശിനെതിരെ ബിജെപി നടപടികളൊന്നും സ്വീകരിക്കാത്തതിനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മധ്യപ്രദേശിലെ കോൺഗ്രസ് വക്താവ് നരേന്ദ്ര സലൂജ. പ്രജ്ഞ സിങ് ഠാക്കൂറുൾപ്പെടെയുള്ളവർ നിരവധി വിവാദ പ്രസ്താവനകൾ നടത്തിയിട്ടും അവർക്കെതിരെയൊന്നും നടപടി സ്വീകരിക്കാനുള്ള ധൈര്യം ബിജെപി കാണിച്ചിട്ടില്ല. കൈലാഷ് വർഗിയ ബിജെപി നിലപാടിനെതിരായ നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

എന്നിട്ടു പോലും അദ്ദേഹത്തെ വിമർശിച്ച് കൊണ്ട് ആരും രംഗത്ത് വന്നതായി താൻ അറിഞ്ഞിട്ടില്ലെന്ന് നരേന്ദ്ര സലൂജ പറഞ്ഞു. ആകാശിന്റെ പെരുമാറ്റത്തെ തുടർന്ന് കേന്ദ്ര മന്ത്രി അമിത് ഷാ മധ്യപ്രദേശ് യൂണിറ്റ്ിൽ നിന്നും വിശദീകരണം തേടിയിരുന്നു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിട്ടും ചെയ്ത പ്രവർത്തി തെറ്റാണെന്ന് അംഗീകരിക്കാൻ ആകാശ് വർഗിയ തയ്യാറായിട്ടില്ല. താൻ ക്ഷമാപണം നടത്തില്ലെന്നും ഒരിക്കൽ കൂടി ബാറ്റ് എടുക്കാൻ അവസരം ഉണ്ടാകരുതെന്ന് പ്രാർത്ഥിക്കുന്നതായും ആകാശ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP