Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'നരേന്ദ്ര മോദി ദ് ക്രിയേറ്റിവ് ഡിസ്‌റപ്റ്റർ'; ഗുജറാത്ത് കലാപവും അയോധ്യ പ്രശ്‌നവും പരാമർശിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ വരുന്നു

'നരേന്ദ്ര മോദി ദ് ക്രിയേറ്റിവ് ഡിസ്‌റപ്റ്റർ'; ഗുജറാത്ത് കലാപവും അയോധ്യ പ്രശ്‌നവും പരാമർശിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ വരുന്നു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ വരുന്നു. ഗുജറാത്ത് കലാപത്തെയും അയോധ്യ പ്രശ്‌നത്തെയും കുറിച്ചു പരാമർശമില്ലാതെയാണ് ജീവിത കഥ പറയുന്നത്. 'ഓർഗനൈസർ' വാരികയുടെ മുൻ പത്രാധിപരും പാർട്ടി പരിശീലന വിഭാഗം കൺവീനറും മലയാളിയുമായ ബാലശങ്കർ, ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പതിവുകൾ തെറ്റിച്ച നേതാവിന്റെ കഥയാണ് 'നരേന്ദ്ര മോദി ദ് ക്രിയേറ്റിവ് ഡിസ്‌റപ്റ്റർ' എന്ന കൃതിയിൽ പറയുന്നത്.

മോദിപക്ഷത്തു നിന്നാണു രചന. മോദി അമിത് ഷാ വിജയസഖ്യത്തെ വിശകലനം ചെയ്യാൻ ഒരു അധ്യായം മാറ്റിവച്ചിട്ടുണ്ട്. ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടേതാണ് അവതാരിക. അമിത് ഷാ, നിതിൻ ഗഡ്കരി എന്നിവരുടെ കുറിപ്പുകളുമുണ്ട്. അടുത്ത മാസം പുറത്തിറങ്ങുന്ന ഇംഗ്ലിഷ് കൃതിയുടെ പ്രസാധകർ കൊണാർക്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപേ ഹിന്ദി,മലയാളം,തമിഴ്,ഗുജറാത്തി, പഞ്ചാബി,മറാഠി,കന്നഡ ഭാഷകളിൽ പരിഭാഷയിറങ്ങും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP