Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എല്ലാവർക്കുമുള്ള സ്വാതന്ത്ര്യം കശ്മീരിനുമുണ്ട്; ലാപ്‌ടോപ്പും ക്രിക്കറ്റ് ബാറ്റും പിടിക്കേണ്ട കുട്ടികൾ കല്ലെടുക്കുന്നതു വിഷമകരം: ഒടുവിൽ കശ്മീർ വിഷയത്തിലും മൗനം വെടിഞ്ഞു മോദി

എല്ലാവർക്കുമുള്ള സ്വാതന്ത്ര്യം കശ്മീരിനുമുണ്ട്; ലാപ്‌ടോപ്പും ക്രിക്കറ്റ് ബാറ്റും പിടിക്കേണ്ട കുട്ടികൾ കല്ലെടുക്കുന്നതു വിഷമകരം: ഒടുവിൽ കശ്മീർ വിഷയത്തിലും മൗനം വെടിഞ്ഞു മോദി

അലിജാപൂർ: മനുഷ്യാവകാശപ്രശ്‌നങ്ങളുയർത്തി പ്രതിപക്ഷവും മറ്റും നടത്തിയ പ്രതിഷേധത്തിനൊടുവിൽ കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനംവെടിഞ്ഞു. എല്ലാവർക്കുമുള്ള സ്വാതന്ത്ര്യം കശ്മീരിനുമുണ്ട്.ലാപ്‌ടോപ്പും ക്രിക്കറ്റ് ബാറ്റും പിടിക്കേണ്ട കുട്ടികൾ കല്ലെടുക്കുന്നതു വിഷമകരമാണെന്നും മോദി പറഞ്ഞു.

മധ്യപ്രദേശിലെ അലിജാപൂർ ജില്ലയിൽ സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രിയുടെ കശ്മീർ പ്രതികരണം. വഴിപിഴച്ച കുറച്ചാളുകളാണ് കശ്മീർ താഴ്‌വരയിൽ പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

എല്ലാ ഇന്ത്യക്കാരും കശ്മീരിനെ സ്നേഹിക്കുന്നുണ്ട്. എല്ലാവരും അനുഭവിക്കുന്ന സ്വാതന്ത്ര്യം കശ്മീരിനുമുണ്ട്. ലാപ്ടോപും ക്രിക്കറ്റ് ബാറ്റുമെടുക്കേണ്ട കശ്മീരി കുട്ടികൾ കൈയിൽ കല്ലുകളെടുക്കുന്നത് ദുഃഖകരമാണ്. എല്ലാ കശ്മീരി യുവാക്കൾക്കും ശുഭകരമായ ഭാവി ഉറപ്പുവരുത്തൽ ഞങ്ങളുടെ ആവശ്യമാണ്. കശ്മീരികൾക്ക് അവരുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താൻ എന്താണ് ആവശ്യമുള്ളതെങ്കിൽ കേന്ദ്രം സഹായിക്കാൻ തയ്യാറാണ്. ജനാധിപത്യത്തിൽ പ്രസ്നങ്ങൾ പരിഹരിക്കാൻ ചർച്ചയടക്കം പലവഴികളുമുണ്ട്. മാനവികത, ജനാധിപത്യം, കശ്മീരിയത എന്ന അടൽ ബിഹാരി വാജ്പേയിയുടെ മുദ്രാവാക്യത്തിലാണ് എന്റെ സർക്കാരും വിശ്വസിക്കുന്നത്.-മോദി വ്യക്തമാക്കി.

ഹിസ്ബുൽ മുജാഹിദീൻ ഭീകരൻ ബുർഹാൻ വാനിയെ സൈന്യം വധിച്ചതിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട രക്തരൂഷിത പ്രക്ഷോഭം ഒരുമാസം പിന്നിട്ടപ്പോഴാണ് വിഷയത്തിൽ പ്രധാനമന്ത്രിയുടെ പ്രതികരണം വന്നത്. ജൂലൈ എട്ടിനാണു ബുർഹാൻ വാനിയെ സൈന്യം വെടിവച്ചുകൊന്നത്. പ്രക്ഷോഭകർക്കു നേരെ സൈന്യം നടത്തിയ വെടിവെപ്പിൽ ഇതുവരെ 55 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അയ്യായിരത്തോലം പേർക്ക് പരുക്കുമുണ്ട്.

പെല്ലറ്റ് ഗൺ അടക്കമുള്ള ആയുധങ്ങൾ പ്രയോഗിച്ചതിനെ തുടർന്ന് നിരവധി പേർക്കാണ് കാഴ്‌ച്ചശക്തി നഷ്ടമായത്. കശ്മീർ പ്രശ്നത്തിൽ പ്രധാനമന്ത്രി വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP