Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

`പുൽവാമയിലെ ഭീകരാക്രമം ഇന്ത്യക്കാരുടെ മനസ്സിലുണ്ടാക്കിയത് രോഷം മാത്രം`; ഉള്ളിലുള്ളത് കത്തിജ്വലിക്കുന്ന തീഗോളമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; എല്ലാ പ്രാർത്ഥനയും സല്യൂട്ടും സൈനികർക്ക് നൽകി മോദി; ബിജെപി ഭരിക്കുമ്പോൾ ഇന്ത്യയെ തകർക്കാനാകില്ലെന്ന് പ്രഖ്യാപിച്ച് പ്രചരണായുധമാക്കാനും നീക്കം; രാജ്യത്തിനെതിരെയുള്ള അക്രമം രാഷ്ട്രീയ ആയുധമാക്കുന്നത് അധപതനമെന്ന് തിരിച്ചടിച്ച് പ്രതിപക്ഷ പാർട്ടികൾ

`പുൽവാമയിലെ ഭീകരാക്രമം ഇന്ത്യക്കാരുടെ മനസ്സിലുണ്ടാക്കിയത് രോഷം മാത്രം`; ഉള്ളിലുള്ളത് കത്തിജ്വലിക്കുന്ന തീഗോളമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; എല്ലാ പ്രാർത്ഥനയും സല്യൂട്ടും സൈനികർക്ക് നൽകി മോദി; ബിജെപി ഭരിക്കുമ്പോൾ ഇന്ത്യയെ തകർക്കാനാകില്ലെന്ന് പ്രഖ്യാപിച്ച് പ്രചരണായുധമാക്കാനും നീക്കം; രാജ്യത്തിനെതിരെയുള്ള അക്രമം രാഷ്ട്രീയ ആയുധമാക്കുന്നത് അധപതനമെന്ന് തിരിച്ചടിച്ച് പ്രതിപക്ഷ പാർട്ടികൾ

മറുനാടൻ മലയാളി ബ്യൂറോ

പട്‌ന: പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാന്മാർ തന്റെ മനസ്സിലെ വിങ്ങലായി തുടരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 40 സൈനികർ മരിച്ചതിലെ വേദന ളെുപ്പം മാറുന്ന ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെയുള്ളിൽ കത്തിജ്വലിക്കുന്ന തീ നാളമുണ്ടെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ബീഹാറിൽ ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു പുൽവാമ ഭീകരാക്രമണത്തിലെ വീരമൃത്യു വരിച്ചവരെക്കുറിച്ച് പ്രധാനമന്ത്രി വൈകാരികമായി പ്രസംഗിച്ചത്.

'എന്റെ എല്ലാ പ്രാർത്ഥനയും സല്യൂട്ടും വീരമൃത്യുവരിച്ച സഞ്ജയ്കുമാർ സിൻഹയ്ക്കും രത്തൻകുമാർ ഠാക്കൂറിനും സമർപ്പിക്കുന്നു. ഇവിടെ എത്തിച്ചേർന്നിരിക്കുന്ന നിങ്ങളുടെ എല്ലാവരുടേയും ഉള്ളിൽ ഒരു രോഷം പുകയുന്നുണ്ടാകും. അതുപോലെ എന്റെയുള്ളിൽ കത്തിജ്വലിക്കുന്ന ഒരു തീ നാളമാണ് ഇപ്പോൾ എന്നും പ്രധാനമന്ത്രി പറഞ്ഞു.

സൈനികർക്കു നേരെയുണ്ടായ ആക്രമണം നിന്ദ്യവും ക്രൂരവുമാണെന്ന് നേരരത്തെ പ്രഖ്യാപിച്ച മോദി തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകുകയും ചെയ്തിരുന്നു. സ്ഥലവും സമയവും സൈന്യത്തിന് തീരുമാനിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.. ഈ ക്രൂരകൃത്യത്തെ ശക്തമായി അപലപിക്കുന്നൂവെന്നും നമ്മുടെ ധീരസൈനികരുടെ ജീവത്യാഗം വെറുതെയാവില്ലെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം പുൽവാമ ഭീകരാക്രമണ വിഷയം ബിജെപി ഇതിനോടകം തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും വിഷയമാക്കിയിട്ടുണ്ട്. ബിജെപി ഭരിക്കുന്ന കാലത്തോളം ഇന്ത്യയെ തകർക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്നാണ് പ്രധാനമന്ത്രി ഉൾപ്പടെ പറഞ്ഞത് ഇതോടെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി വിഷയം ഉപയോഗിക്കുമെന്ന് വ്യക്തമായിരിക്കുന്നത്. ഇതിനെ അപലപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്ത് എത്തുകയും ചെയതിട്ടുണ്ട്. രാജ്യത്തിനെതിരായ അക്രമത്തെ രാഷ്ട്രീയ താൽപര്യത്തിന് വേണ്ടി ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP