Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രണ്ടാമൂഴത്തിൽ മോദി ആദ്യ പര്യടനത്തിന് മാലദ്വീപ് തെരഞ്ഞെടുത്തത് ദ്വീപുസമൂഹത്തിലെ ജനാധിപത്യ പരിഷ്‌കാരങ്ങളോടുള്ള ഇന്ത്യയുടെ പിന്തുണ പ്രകടമാക്കാൻ; അബ്ദുൾ യാമീനെ തുടർന്ന് ഇബ്രാഹിം മുഹമ്മദ് സ്വാലീഹ് പ്രസിഡന്റായി സ്ഥാനമേറ്റതോടെ ഇരുരാജ്യങ്ങൾക്കുമിടയിൽ വളർന്ന സൗഹൃദം ഊട്ടിയുറപ്പിക്കുക ഇന്ത്യൻ പ്രധാനമന്ത്രിയുടെ ലക്ഷ്യം; പര്യടനത്തിനിടെ വിവിധ ലോകനേതാക്കളുമായും ചർച്ച നടത്തുമെന്നും റിപ്പോർട്ടുകൾ

രണ്ടാമൂഴത്തിൽ മോദി ആദ്യ പര്യടനത്തിന് മാലദ്വീപ് തെരഞ്ഞെടുത്തത് ദ്വീപുസമൂഹത്തിലെ ജനാധിപത്യ പരിഷ്‌കാരങ്ങളോടുള്ള ഇന്ത്യയുടെ പിന്തുണ പ്രകടമാക്കാൻ; അബ്ദുൾ യാമീനെ തുടർന്ന് ഇബ്രാഹിം മുഹമ്മദ് സ്വാലീഹ് പ്രസിഡന്റായി സ്ഥാനമേറ്റതോടെ ഇരുരാജ്യങ്ങൾക്കുമിടയിൽ വളർന്ന സൗഹൃദം ഊട്ടിയുറപ്പിക്കുക ഇന്ത്യൻ പ്രധാനമന്ത്രിയുടെ ലക്ഷ്യം; പര്യടനത്തിനിടെ വിവിധ ലോകനേതാക്കളുമായും ചർച്ച നടത്തുമെന്നും റിപ്പോർട്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പ്രധാനമന്ത്രിയായി രണ്ടാം തവണ സ്ഥാനമേറ്റ ശേഷമുള്ള മോദിയുടെ ആദ്യ വിദേശയാത്ര മാലദ്വീപിലേക്ക്. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾക്കായാണ് നരേന്ദ്ര മോദി മാലിദ്വീപിൽ എത്തുന്നത്. ദ്വീപുസമൂഹത്തിലെ ജനാധിപത്യ പരിഷ്‌കാരങ്ങളോടുള്ള ഇന്ത്യയുടെ പിന്തുണ പ്രകടമാക്കുന്നതാവും പ്രധാനമന്ത്രിയുടെ സന്ദർശനം.

2108 നവംബറിൽ മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹിന്റെ സ്ഥാനാരോഹണ ചടങ്ങിൽ മോദി പങ്കെടുത്തിരുന്നു. നേരത്തെ അബ്ദുള്ള യാമീൻ പ്രസിഡന്റായിരുന്ന സമയത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം വഷളായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിൽ ഇന്ത്യ ശക്തമായ എതിർപ്പ് അറിയിച്ചതിനെ തുടർന്ന് അത് രൂക്ഷമാവുകയും ചെയ്തു. എന്നാൽ പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ സ്വാലിഹ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു. മോദി സ്വാലിഹിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തതിന്റെ പിന്നാലെ വിദേശകാര്യമന്ത്രി സുക്ഷമ സ്വരാജും മാലദ്വീപ് സന്ദർശിച്ചിരുന്നു

ജൂൺ ആദ്യവാരം തന്നെ മോദി എത്തുമെന്നാണ് മാലദ്വീപിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജൂണിലാരംഭിക്കുന്ന മോദിയുടെ നയതന്ത്ര സന്ദർശന പട്ടികയിലെ ആദ്യ രാജ്യമാണ് മാലദ്വീപ്. ജൂൺ 13-14 തീയതികളിൽ കിർഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്‌കെക്കിൽ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ സംഘടനയുടെ ഉച്ചകോടി, ജപ്പാനിലെ ഒസാക്കയിൽ വെച്ച് ജൂൺ 28-29 തീയതികളിൽ നടക്കുന്ന ജി-20 ഉച്ചകോടി എന്നിവയാണ് പട്ടികയിലെ അടുത്ത പരിപാടികൾ.

ബിഷ്‌കെക്കിൽ നടക്കാനിരിക്കുന്ന ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുതിൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തിയേക്കും. ഇവിടെവച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെയും കാണാൻ സാധ്യതയുണ്ട്. ഡൊണാൾഡ് ട്രംപടക്കമുള്ള ഒട്ടേറെ ലോകനേതാക്കളുമായി ജൂൺ അവസാനം നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ മോദി ചർച്ച നടത്തും.

2014ൽ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ഭൂട്ടാനിലേക്കായിരുന്നു മോദിയുടെ ആദ്യ വിദേശയാത്ര.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP