Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദി കുട്ടികൾക്ക് സ്‌റ്റൈൽ ഐക്കൺ; ആരേയും വശീകരിക്കുന്ന സംസാരം മോദിയുടെ ട്രേഡ് മാർക്ക്;ഗുജറാത്തിൽ നിന്നുള്ള പ്രധാനമന്ത്രി യുവാക്കൾക്ക് പ്രിയങ്കരനാകുന്നത് ഇങ്ങനെ

മോദി കുട്ടികൾക്ക് സ്‌റ്റൈൽ ഐക്കൺ; ആരേയും വശീകരിക്കുന്ന സംസാരം മോദിയുടെ ട്രേഡ് മാർക്ക്;ഗുജറാത്തിൽ നിന്നുള്ള പ്രധാനമന്ത്രി യുവാക്കൾക്ക് പ്രിയങ്കരനാകുന്നത് ഇങ്ങനെ

ന്യൂഡൽഹി: എത്രയെത്ര പ്രധാനമന്ത്രിമാർ അധികാരത്തിലേറ്റു. എന്നാൽ യുവാക്കളെ ഇത്രയേറെ ആകർഷിച്ച ഒരു പ്രധാനമന്ത്രി മറ്റാരാണുള്ളത്. പ്രധാനമന്ത്രിയെന്ന നിലയിൽ മുമ്പ് പലരും ഏറെ കഴിവു തെളിയിച്ചവരാണെങ്കിലും യുവാക്കളുടെ ഹൃദയത്തിൽ എറെ സ്ഥാനം പിടിച്ചവർ നരേന്ദ്ര മോദിക്കൊപ്പം ആരും തന്നെയില്ല. ഇന്ത്യയിൽ അധികാരമേറ്റ മിക്ക പ്രധാനമന്ത്രിമാരും ഉത്തർ പ്രദേശിൽ നിന്നുള്ളവരായിരുന്നു. ആ ഉത്തർപ്രദേശിലെ തന്നെ യുവാക്കൾക്ക് ഗുജറാത്തിൽ നിന്നുള്ള നരേന്ദ്രമോദിയാണ് ഇപ്പോൾ ഇഷ്ടപുരുഷനായി മാറിയിരിക്കുന്നത്.

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ) നടത്തിയ സർവേയിലാണ് യുവാക്കളുടെ സ്റ്റൈൾ ഐക്കണായി നരേന്ദ്രമോദി മാറിയതു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാഷണൽ യൂണിറ്റി ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾക്കിടയിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്. യുപിയിലെ യുവത്വത്തിന്റെ മനസിൽ മോദി ഇതിനോടകം വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു.

മോദിയുടെ ആശയവിനിമയ ശേഷിയും സ്‌റ്റൈലും യുവാക്കളെ ഹഠാദാകർഷിച്ചിരിക്കുകയാണ്. യുപി കുട്ടികളെ മാത്രമല്ല, മോദി പ്രഭാവം ആകർഷിച്ചിരിക്കുന്നത്, അവരുടെ മാതാപിതാക്കളേയും തന്റെ വശീകരണ ശക്തിയിൽ നിർത്താൻ തന്നെ മോദിക്കു കഴിഞ്ഞിട്ടുണ്ടെന്നതാണ് വാസ്തവം. ഒക്ടോബർ 31ന് നടത്തിയ നാഷണൽ യൂണിറ്റി ദിനാചരണത്തിലാണ് സിബിഎസ്ഇ യുപി സ്‌കൂൾകുട്ടികൾക്കിടയിൽ സർവേ നടത്തിയത് ഈ പരിപാടിയിൽ യുപിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 78187 കുട്ടികൾ പങ്കെടുത്തിരുന്നു.

മയക്കുമരുന്നിന്റെ അടിമത്വത്തിൽ നിന്നു പിന്തിരിയാൻ മോദി യുവാക്കളെ ആഹ്വാനം ചെയ്തതും ചെറുപ്പക്കാരെ മോദിയിലേക്ക് കൂടുതൽ അടുപ്പിക്കുകയായിരുന്നു. സ്‌കൂൾ കുട്ടികളുമായി മോദി നേരിട്ട് ആശയവിനിമയം നടത്തുന്നതും മറ്റും മറ്റു യുപിക്കാരായ പ്രധാനമന്ത്രിമാർക്കൊപ്പം തന്നെ ഈ ഗുജറാത്തുകാരനായ പ്രധാനമന്ത്രിയേയും യുവാക്കൾ നെഞ്ചിലേറ്റാൻ കാരണമായിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP