Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് റിസർവ് ബാങ്ക് തന്നെ പറഞ്ഞിട്ടും ആത്മവിശ്വാസം വിടാതെ മോദി; ആദ്യമായല്ല രാജ്യത്ത് ജിഡിപി താഴുന്നതെന്ന് പ്രധാനമന്ത്രി; നോട്ടുനിരോധനം ശരിയായ തീരുമാനമെന്നും പ്രതികരണം

രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് റിസർവ് ബാങ്ക് തന്നെ പറഞ്ഞിട്ടും ആത്മവിശ്വാസം വിടാതെ മോദി; ആദ്യമായല്ല രാജ്യത്ത് ജിഡിപി താഴുന്നതെന്ന് പ്രധാനമന്ത്രി; നോട്ടുനിരോധനം ശരിയായ തീരുമാനമെന്നും പ്രതികരണം

ന്യൂഡൽഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് സ്വന്തം പാർട്ടിയിൽ നിന്നുതന്നെ വിമർശനം ഉയർന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ ന്യായീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ടുനിരോധനം ശരിയായ തീരുമാനം ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ജി.ഡി.പി താഴുന്നത് ആദ്യമായല്ല. നോട്ടു നിരോധനത്തിനു ശേഷം രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി പ്രധാനമന്ത്രി വ്യക്തമാക്കി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറി ഓഫ് ഇന്ത്യയുടെ രജതജൂബിലി ആഘോഷച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക വർഷത്തിലെ ഒരു പാദത്തിലെ വളർച്ച മാത്രം കണക്കിലെടുത്ത് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് വരുത്തിതീർക്കാനാണ് ചിലർ ശ്രമിക്കുന്നത്. ചരക്കു സേവന നികുതി മൂന്ന് മാസം കൂടി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. വിമർശനങ്ങൾക്ക് ആധാരം വസ്തുതകളല്ല, വികാരമാണ്. നോട്ടു നിരോധനവും ജിഎസ്ടിയും ശരിയായ തീരുമാനങ്ങളാണ്. കള്ളപ്പണം ഇല്ലാതാക്കുകയെന്നത് ചെറിയ കാര്യമല്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എട്ടു തവണ ജിഡിപി 5.7 ശതമാനത്തിനു താഴെയായിരുന്നു. ഞാനൊരു സാമ്പത്തിക വിദഗ്ധനല്ല, അങ്ങനെ അവകാശപ്പെട്ടിട്ടുമില്ല - മോദി പറഞ്ഞു.

മോദി സർക്കാർ നടപ്പിലാക്കിയ നോട്ടുനിരോധനവും ചരക്കു സേവന നികുതിയും രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ തകിടം മറിച്ചെന്ന മുൻകേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ യശ്വന്ത് സിൻഹയുടെയും അരുൺ ഷൂരിയുടെയും വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു മോദി. റിസർവ് ബാങ്കിന്റെ കണക്കനുസരിച്ച് രാജ്യത്തെ സാമ്പത്തിക വളർച്ച മൂന്ന് വർഷത്തെ കുറഞ്ഞ നിരക്കിലാണ് ഇപ്പോൾ. രാജ്യത്ത് തൊഴിലില്ലായ്മയും വികസന മുരടിപ്പും ഉണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP