Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മോദിയുടെ ഭാര്യ സോഷ്യലിസ്റ്റോ! സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ-പാക് സമാധാന പദയാത്രയിൽ പങ്കെടുക്കുമെന്ന് യശോദബെൻ: സമാധാനത്തിനായുള്ള യാത്രയാണെന്നും അത് ആർക്കും എതിരല്ലെന്നും ബിജെപി

മോദിയുടെ ഭാര്യ സോഷ്യലിസ്റ്റോ! സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ-പാക് സമാധാന പദയാത്രയിൽ പങ്കെടുക്കുമെന്ന് യശോദബെൻ: സമാധാനത്തിനായുള്ള യാത്രയാണെന്നും അത് ആർക്കും എതിരല്ലെന്നും ബിജെപി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ ബിജെപിയെ ഞെട്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദബെൻ. സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ-പാക് സമാധാന പദയാത്രയിൽ യശോദ ബെൻ പങ്കെടുക്കും. ബിജെപി സഖ്യത്തിൽനിന്ന് ഒഴിവായതിനെ തുടർന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിവെച്ച ശേഷം കശ്മീരിൽ കൂടുതൽ സേനയെ അയച്ച് കടുത്ത നടപടികൾ സ്വീകരിക്കാനായിരുന്നു കേന്ദ്രതീരുമാനം.

ഇതിനെ പരസ്യമായി എതിർക്കുന്നവർ സംഘടിപ്പിക്കുന്ന പദയാത്രയിലാണ് മോദിയുടെ ഭാര്യ യശോദ ബെൻ പങ്കെടുക്കുന്നത് . ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ സമാധാനം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് സോഷ്യലിസ്റ്റ് പാർട്ടിയുടെ പദയാത്ര. ഈ മാസം 19ന് അഹമ്മബാദിൽ നിന്ന് ആരംഭിച്ച യാത്ര അതിർത്തി പ്രദേശമായ ബനാസ്‌കന്ത ജില്ലയിലാണ് അവസാനിക്കുന്നത്. അഹമ്മദാബാദ്, ഗാന്ധിനഗർ, മേഹ്‌സന, പതാൻ തുടങ്ങി അഞ്ച് ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്.

വടക്കൻ ഗുജറാത്തിൽ നിന്ന് ആരംഭിക്കുന്ന യാത്രയിൽ പതാൻ ജില്ലയിലെ സിഹിയിൽ വെച്ച് ചേരുമെന്ന് യശോദ ബെന്നും അവരുടെ സഹോദരൻ അശോക് മോദിയും അറിയിച്ചു. ഇന്ത്യയുടെ അതിരുകൾ എപ്പോഴും സമാധാനപരമായിരിക്കണമെന്നും യുദ്ധഭീതി അകലണമെന്നും യശോദ ബെൻ പറഞ്ഞു. യുദ്ധം വേണ്ട സമാധാനം വേണം. അതാണ് തങ്ങൾ ഉയർത്തുന്ന മുദ്രാവാക്യമെന്നും യശോദ ബെൻ പറയുന്നു.അതിർത്തിയിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമസംഭവങ്ങൾ അവസാനിക്കണമെന്നും ഇവർ പറഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ നമ്മുടെ ജവാന്മാരുടെ വിലപ്പെട്ട ജീവൻ പൊലിയാൻ പാടില്ലെന്നാണ് യശോദ ബെൻ പറഞ്ഞതെന്നായിരുന്നു സാമൂഹ്യ പ്രവർത്തകനും യാത്രയുടെ സംഘാടകനുമായ സന്ദീപ് പാണ്ഡെയുടെ വിശദീകരണം. രാംമനോഹർ ലോഹ്യയുടെ ആശയങ്ങൾ പിന്തുടരുന്നവരുടെ കൂട്ടായ്മയാ സോഷ്യലിസ്റ്റ് പാർട്ടിയിൽ ഇന്ന് ബിജെപിയെ ശക്തമായി എതിർക്കുന്നവരാണ് ഏറെയും.അതേസമയം സമാധാനത്തിനുള്ള യാത്ര ്എന്ന ഒറ്റ അജണ്ടവച്ചാണ് യശോദബെൻ യാത്രയിൽ പങ്കെടുക്കുന്നതെന്നും അതിന് രാഷ്ട്രീയ നിറം കൊടുക്കേണ്ട എന്നുമാണ് ബിജെപി പ്രവർത്തകർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP