Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരോടും മനസ്സു തുറക്കാത്ത മോദി സായിപ്പിന്റെ മുന്നിൽ ഉള്ള് തുറന്നു; മോദി എഫക്ടിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമെഴുതിയ ബ്രിട്ടീഷുകാരന്റെ പുസ്തകം വിറ്റ് പോകുന്നത് ചുടപ്പം പോലെ

ആരോടും മനസ്സു തുറക്കാത്ത മോദി സായിപ്പിന്റെ മുന്നിൽ ഉള്ള് തുറന്നു; മോദി എഫക്ടിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമെഴുതിയ ബ്രിട്ടീഷുകാരന്റെ പുസ്തകം വിറ്റ് പോകുന്നത് ചുടപ്പം പോലെ

ന്യൂഡൽഹി: ആളുകളെ കൈയിലെടുക്കാൻ മുമ്പനാണെങ്കിലും പൊതുവെ അന്തർമുഖനാണ് പ്രധാനമന്ത്രി മോദിയെന്നാണ് ചിലർ പറയുന്നത്. സാധാരണ ആരോടും മനസ്സ് തുറക്കാത്ത പ്രകൃതമാണ് മോദിക്കുള്ളത്. എന്തിനേറെ മാദ്ധ്യമപ്രവർത്തർക്ക് മുമ്പിൽ പോലും മൗനം പാലിക്കുന്ന അദ്ദേഹം അവരെ അകറ്റി നിർത്താൻ എന്നും ശ്രമിക്കാറുമുണ്ട്. പറയാനുള്ള കാര്യങ്ങൾ സോഷ്യൽമീഡിയയിലൂടെ വെളിപ്പെടുത്തുകയാണ് മോദിയുടെ സ്‌റ്റൈൽ. എന്നാൽ ബ്രിട്ടീഷുകാരനായ എഴുത്തുകാരനും ജേർണലിസ്റ്റുമായ ലാൻസ് െ്രെപസിന്റെ മുന്നിൽ നരേന്ദ്ര മോദി ഉള്ള് തുറക്കാൻ തയ്യാറായി. തൽഫലമായി 'ദ മോദി എഫക്ട്: ഇൻസൈഡ് നരേന്ദ്ര മോദി കാമ്പയിൻ ടു ട്രാൻസ്‌ഫോം ഇന്ത്യ' എന്ന പുസ്തകം പിറവിയെടുക്കുകയായിരുന്നു. തന്റെ ഈ പുസ്തകത്തിലൂടെ മോദി എഫക്ടിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമെഴുതാനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറുടെ മാദ്ധ്യമസെക്രട്ടറി ലാൻസ് െ്രെപസ് ശ്രമിച്ചത്. എന്തായാലും സംഗതി ഇപ്പോൾ ഏറ്റ നിലയിലാണ്. അതായത് ബ്രിട്ടീഷുകാരന്റെ ഈ പുസ്തകം വിറ്റ് പോകുന്നത് ചുടപ്പം പോലെയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബിജെപി.യുടെ മുഖ്യപ്രചാരകനെന്ന നിലയിൽനിന്ന് പ്രധാനമന്ത്രിയായി മാറിയ ദിവസങ്ങളിലെ മോദിയുടെ രാഷ്ട്രീയവ്യക്തി ജീവിതത്തെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തുന്ന പുസ്തകമാണിത്. കഴിഞ്ഞ മെയ് 16ന് പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഫലമറിയുന്ന ദിവസം ഉച്ചവരെ താൻ ഏകനായി ധ്യാനത്തിലായിരുന്നുവെന്ന് മോദി ഈ പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്. അന്ന് ഉച്ചയ്ക്ക് 12നുശേഷമാണ് ആദ്യമായി ഫോണെടുത്തതെന്നും അന്നത്തെ ബിജെപി അധ്യക്ഷൻ രാജ് നാഥ് സിംഗായിരുന്നു മറുതലയ്ക്കലെന്നും മോദി വെളിപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പറയാനായിരുന്നു രാജ്‌നാഥ്‌സിങ് വിളിച്ചത്. തെരഞ്ഞെടുപ്പ് ഫലം എന്താണെന്ന ടെൻഷൻ മൂലമാണ് താൻ ടെലിവിഷൻ ഓണാക്കാതെയും ഫോണെടുക്കാതെയും ധ്യാനത്തിലിരുന്നതെന്നാണ് മോദി പറയുന്നത്.

കെജ്രിവാൾ ആരുമല്ലെന്നും ഒരു ചെറിയ നഗരത്തിന്റെ നേതാവ് മാത്രമാണെന്നുമാണ് തനിക്കെതിരെ വാരണാസിയിൽ കെജ്രിവാൾ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്നറിഞ്ഞപ്പോഴുള്ള തന്റെ നിലപാടെന്നും മോദി ഈ പ്ുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്. എന്നാൽ കെജ്രിവാളിനെ അങ്ങനെ അവഗണിക്കാനാവില്ലെന്ന് കഴിഞ്ഞ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം തന്നെ പഠിപ്പിച്ചുവെന്നും മോദി ഈ പുസ്തകത്തിലൂടെ ലാൻസ് െ്രെപസിനോട് വെളിപ്പെടുത്തുന്നുണ്ട്.

ഈ പുസ്തകമെഴുതാൻ വേണ്ടി താൻ നാല് പ്രാവശ്യം മോദിയെ കണ്ടിരുന്നുവെന്നാണ് ലാൻസ് െ്രെപസ് പറയുന്നത്. വിവിധ പ്രശ്‌നങ്ങളിലുള്ള മോദിയുടെ പ്രതികരണങ്ങൾ ഈ പുസ്തകത്തിലൂടെ ചുരുളഴിയുന്നുണ്ട്. കെജ്രിവാളാണ് തനിക്കെതിരെ വാരാണസിയിൽ മത്സരിക്കുന്നതെന്നറിഞ്ഞപ്പോൾ താൻ മൗനം പാലിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് മോദി െ്രെപസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ മൗനമാണ് തന്റെ ശക്തി. കെജ്രിവാൾ ഒരു നഗരത്തിന്റെ നേതാവ് മാത്രമാണെന്നും മറ്റ് പ്രതിപക്ഷ നേതാക്കളുമായി താരതമ്യപ്പെടുത്തുമ്പോൾ അർഹിക്കുന്നതിലധികം കവറേജ് കെജ്രിവാളിന് ലഭിച്ചിട്ടുണ്ടെന്നും മോദി പുസ്തകത്തിൽ പറയുന്നു. കെജ്രിവാളിന്റെ പ്രസ്താവനകളോട് പ്രതികരിക്കാൻ താൻ അന്ന് കൂടുതൽ സമയം ചെലവഴിച്ചിരുന്നില്ലെന്നു മോദി പറയുന്നു.

മോദിയുമായി െ്രെപസ് നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലാണീ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. മോദിയുടെ കാബിനറ്റ് സഹപ്രവർത്തകരായ പീയൂഷ് ഗോയൽ, പ്രകാശ് ജാവേദ്കർ, സ്മൃതി ഇറാനി തുടങ്ങിയവരെപ്പോലുള്ളവരെയും ഇതിന് വേണ്ടി െ്രെപസ് ഇന്റർവ്യൂ ചെയ്തിരുന്നു. കൂടാതെ മോദി ടീമിന്റെ ഉപദേശകർ , വിശകലന വിഗദ്ധരെയും െ്രെപസ് കണ്ടിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് രാജ്യത്തുടനീളമുള്ള ഭൂരിഭാഗവും മോദിയിൽ മാത്രമാണ് പ്രതീക്ഷയർപ്പിച്ചിരുന്നതെന്നും മോദി ജയിക്കണമെന്ന് അവർ തീരുമാനിക്കുകയായിരുന്നുവെന്നും െ്രെപസ് പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. തന്റെ പ്രചാരണത്തിന് പുതിയ മാനങ്ങളേകുന്നതിൽ യോഗ ഗുരു രാംദേവ്, ഗായിക ലതാ മങ്കേഷ്‌കർ , ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ തുടങ്ങിയവർ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ടെന്നും മോദി ഈ പുസ്തകത്തിലൂടെ അനുസ്മരിക്കുന്നു.

2012ൽ ഗുജറാത്തിൽ വിജയിച്ച ശേഷം പ്രധാനമന്ത്രി സ്ഥാനാർത്ഥികളിൽ ഒരാളായി താൻ മാറിയെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് മോദി പറയുന്നു. എന്നാൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ പാർട്ടിയിലെ ലോബികളുടെ ഭാഗമായി പ്രവർത്തിക്കില്ലെന്ന് തീരുമാനിച്ചിരുന്നുവെന്നും മോദി പറയുന്നു. താനോ മറ്റാരോ പ്രധാനമന്ത്രിസ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടേക്കാമെന്ന് താൻ അനുമാനിച്ചിരുന്നുവെന്നും മോദി പുസ്തകത്തിൽ എഴുതിയിരിക്കുന്നു. തെരഞ്ഞെടുപ്പ് കാലത്ത് മാദ്ധ്യമങ്ങളിൽ നിന്നകന്ന് നിൽക്കാനും ആ ശൂന്യതയിലൂടെ ശ്രദ്ധിക്കപ്പെടുകയുമായിരുന്നു തന്റെ തന്ത്രമെന്നാണ് മോദി െ്രെപസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. പ്രചാരണത്തിന്റെ അവസാനം ഹിന്ദി ചാനലുകളിലും പിന്നീട് ഇംഗ്ലീഷ് ചാനലുകളിലും മാത്രമായിരുന്നു താൻ പ്രത്യക്ഷപ്പെട്ടിരുന്നതെന്നും അതിലൂടെ തന്റെ വാക്കുകൾക്ക് പ്രാധാന്യമുണ്ടാക്കിയെടുക്കാൻ സാധിച്ചുവെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോർപറേറ്റുകളുടെ വിമാനം ഉപയോഗിച്ച നടപടിയെ ഈ പുസ്തകത്തിലൂടെ മോദി ന്യായീകരിക്കുന്നതായി കാണാം. ഇന്ത്യ പോലുള്ള വിശാലമായ രാജ്യത്ത് വിമാനങ്ങളുപയോഗിക്കാതെ പ്രചാരണത്തിന് എല്ലായിടത്തും എത്തിച്ചേരാനാവുമായിരുന്നില്ലെന്നും പ്രസ്തുത വിമാനങ്ങൾ ഉപയോഗിച്ചതിന് കൃത്യമായി പാർട്ടി പണം നൽയിട്ടുണ്ടെന്നും പ്രധാമന്ത്രി പറയുന്നു. ഗോധ്രാ കലാപത്തെക്കുറിച്ചുള്ള െ്രെപസിന്റെ ചോദ്യങ്ങളിൽ നിന്നും മോദി തന്ത്രപൂർവം ഒഴിഞ്ഞ് മാറുന്നതായി കാണാം. ഈ വിഷയത്തെക്കുറിച്ച് താൻ നിലപാടുകൾ പലവട്ടം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് മോദി പറയുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ ചരിത്ര വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും തനിക്കാണെന്ന് ഈ പുസ്തകത്തിലൂടെ മോദി അവകാശപ്പെടുന്നുണ്ട്. പാർട്ടിയുടെ തെരഞ്ഞെടുപ്പ് വിജയം ഏതെങ്കിലും വ്യക്തിക്ക് അവകാശപ്പെട്ടതല്ലെന്ന അദ്വാനിയുടെയും ആർ.എസ്.എസ് നേതാവ് മോഹൻ ഭഗവതിന്റെയും നിലപാടുകൾക്ക് നേർ വിപരീതമായാണ് മോദി ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്. ഒരു നേതാവിൽ വിശ്വാസമർപ്പിക്കുന്ന ചരിത്രമാണ് ഇന്ത്യയുടേതെന്ന് പ്രധാമന്ത്രി വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിലെ ജനങ്ങൾക്ക് എന്നും വേണ്ടത് അവരെ നയിക്കാൻ പോന്ന കരുത്തുറ്റ നേതാവിനെയാണ്. അവർ വിശ്വസിക്കുന്നത് ഒരു പേരിലാണ്, പാർട്ടിയിലല്ലെന്നും മോദി പുസ്തകത്തിലൂടെ തുറന്നടിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP