Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തിൽ ചർച്ചകൾ നടക്കുന്നത് ശുഭ സൂചന';' ഇത് സംബന്ധിച്ച ചർച്ചകൾ ജനാധിപത്യത്തിന് ആരോഗ്യകരമായ സൂചനയും വാജ്‌പേയിക്കുള്ള ആദരാഞ്ജലിയും';മൻ കി ബാത്തിൽ തിരഞ്ഞെടുപ്പിനെക്കുറിച്ച് വ്യക്തമാക്കി നരേന്ദ്ര മോദി

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തിൽ ചർച്ചകൾ നടക്കുന്നത് ശുഭ സൂചന';' ഇത് സംബന്ധിച്ച ചർച്ചകൾ ജനാധിപത്യത്തിന് ആരോഗ്യകരമായ സൂചനയും വാജ്‌പേയിക്കുള്ള ആദരാഞ്ജലിയും';മൻ കി ബാത്തിൽ തിരഞ്ഞെടുപ്പിനെക്കുറിച്ച് വ്യക്തമാക്കി നരേന്ദ്ര മോദി

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഒന്നിച്ചാക്കുന്ന വിഷയം മൻ കി ബാത്തിൽ വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തിൽ ചർച്ചകൾ നടക്കുന്നത് ശുഭ സൂചനയാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. നിയമസഭാ ലോക്‌സഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തുന്നത് സംബന്ധിച്ച ചർച്ചകൾ ജനാധിപത്യത്തിന് ആരോഗ്യകരമായ സൂചനയാണ്. ഇത് അന്തരിച്ച മുൻ പ്രധാനമന്ത്രി എ.ബി വാജ്‌പേയിക്കുള്ള ഉചിതമായ ആദരാഞ്ജലിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ വിഷയത്തിൽ സർക്കാരും പ്രതിപക്ഷവും അവരുടെ ഭാഗത്ത് നിന്നുമുള്ള നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുകയാണെന്നും ഇത് ഗുണപരമായ മാറ്റമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിമാസ റേഡിയോ സംവാദ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തണമെന്നത് ബിജെപിയുടെ ആശയമാണ്. 2014ൽ അധികാരത്തിൽ എത്തിയത് മുതൽ അവർ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. കേന്ദ്ര നിയമ കമ്മീഷന് ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി അധ്യക്ഷൻ അമിത് ഷാ കത്തയക്കുകയും ചെയ്തിരുന്നു.

എൻ.ഡി.എ ഘടകകക്ഷികളായ ശിരോമണി അകാലിദൾ, എ.ഐ.എ.ഡി.എം.കെ, എന്നീ പാർട്ടികളും സമാജ്വാദി പാർട്ടി തെലങ്കാന രാഷ്ട്ര സമിതി എന്നീ പാർട്ടികളും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിനെ അനുകൂലിക്കുന്നു. എന്നാൽ കോൺഗ്രസ്, തൃണമുൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ഡി.എം.കെ, ടി.ഡി.പി, ജനതാദൾ (സെക്കുലർ) എന്നീ പാർട്ടികളും സിപിഎം, സിപിഐ ഉൾപ്പെടെ ഇടത് പാർട്ടികളും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിന് എതിർക്കുന്നു.

അതേസമയം ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം പ്രായോഗികമല്ലെന്ന് ഇക്കഴിഞ്ഞ വ്യാഴാഴ്ചയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഒ.പി റാവത്ത് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പുകളും നടത്തുന്നതിന് ഒട്ടേറെ നിയമപരമായ നൂലാമാലകളുണ്ടെന്നും റാവത്ത് കൂട്ടിച്ചേർത്തു. ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ നിയമപരമായ തടസങ്ങളും വൻ സാമ്പത്തിക ബാധ്യതയുമാണ് അന്നും ഒ.പി റാവത്ത് ചൂണ്ടിക്കാട്ടുന്നത്.

രുമിച്ച് തിരഞ്ഞെടുപ്പ് നടത്തണമെങ്കിൽ തെരഞ്ഞെടുപ്പ് സമയത്ത് കാലാവധി അവസാനിക്കാത്ത നിയമസഭകളുടെ കാലാവധി വെട്ടിച്ചുരുക്കേണ്ടി വരും. കാലാവധി അവസാനിച്ച നിയമസഭകളുടെ കാലാവധി തെരഞ്ഞെടുപ്പ് വരെ നീട്ടിക്കൊടുക്കുകയും ചെയ്യണം. നിയമസഭകളുടെ കാലാവധി വെട്ടിക്കുറയ്ക്കുകയോ നീട്ടിക്കൊടുക്കുകയോ ചെയ്യണമെങ്കിൽ ഭരണഘടനാ ഭേദഗതി ഉൾപ്പെടെയുള്ള നടപടികൾ ആവശ്യമാണ്. അതുകൊണ്ടു തന്നെ സമീപകാലത്തൊന്നും എല്ലാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

ഭരണഘടനാ ഭേദഗതിക്ക് പുറമെ, വിവിപാറ്റ് സംവിധാനങ്ങളും തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥരെ ലഭ്യമാക്കുന്നത് അടക്കമുള്ള കാര്യങ്ങളും വെല്ലുവിളിയാണെന്ന് റാവത്ത് പറഞ്ഞു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആവശ്യമുന്നയിച്ച് അമിത് ഷാ നിയമ കമ്മീഷന് കത്തയച്ച സാഹചര്യത്തിൽ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരോടാണ് റാവത്തിന്റെ പ്രതികരണം. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് 2015ൽ തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അടുത്ത വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ്. മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ, മിസോറാം നിയമസഭാ തിരഞ്ഞെടുപ്പുകളും അടുത്ത വർഷം നടക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP