Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വോട്ട് ബാങ്കല്ല സർക്കാർ മുൻഗണന രാജ്യനന്മക്ക്; 2022നരം രാജ്യത്തെ എല്ലാവർക്കും വീട്; സർക്കാരിന്റെ ലക്ഷ്യം വൃത്തിയുള്ള പുതിയ ഇന്ത്യ; പാർട്ടിയേക്കാൾ വലിയ ആശങ്ക രാജ്യത്തേ കുറിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; മനുഷ്യ വിസർജ്യത്തെ ജൈവവളമാക്കി മാറ്റുന്ന സാങ്കേതിക വിദ്യക്ക് വാരണാസിയിൽ തുടക്കം

വോട്ട് ബാങ്കല്ല സർക്കാർ മുൻഗണന രാജ്യനന്മക്ക്; 2022നരം രാജ്യത്തെ എല്ലാവർക്കും വീട്; സർക്കാരിന്റെ ലക്ഷ്യം വൃത്തിയുള്ള പുതിയ ഇന്ത്യ; പാർട്ടിയേക്കാൾ വലിയ ആശങ്ക രാജ്യത്തേ കുറിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; മനുഷ്യ വിസർജ്യത്തെ ജൈവവളമാക്കി മാറ്റുന്ന സാങ്കേതിക വിദ്യക്ക് വാരണാസിയിൽ തുടക്കം

മറുനാടൻ മലയാളി ബ്യൂറോ

വരണാസി: 2022 ഓടെ എല്ലാവർക്കും വീട് എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വോട്ട് ബാങ്കല്ല, വികസനത്തിനാണ് സർക്കാർ മുൻഗണന നൽകുന്നത്. വൃത്തിയുള്ള പുതിയ ഇന്ത്യയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു. തന്റെ ലോക്സഭാ മണ്ഡലമായ വരണാസിയിൽ കർഷകരോട് സംസാരിക്കുകയായിരുന്നു മോദി.

ഉത്തർ പ്രദേശ് ഗവർണർ രാം നായിക്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സംസ്ഥാന ഗ്രാമവികസന മന്ത്രി മഹേന്ദ്ര സിങ്, ബിജെപി സംസ്ഥാന അധ്യക്ഷൻ മഹേന്ദ്ര നാഥ് പാണ്ഡേ എന്നിവരും മോദിക്കൊപ്പം ഉണ്ടായിരുന്നു. മണ്ഡലത്തിലെ ഷഹൻഷപുരിലാണ് മോദി പങ്കെടുക്കുന്ന ചടങ്ങ്. ശുചീകരണ-മൃഗപരിപാലന പദ്ധതിയായ 'പശു ആരോഗ്യ മേള' ചടങ്ങിൽ മോദി ഉദ്ഘാടനം ചെയ്തു. കർഷകർക്കുള്ള കടാശ്വാസ പദ്ധതിയുടേയും ഭവന പദ്ധതിയുടെയും രേഖകൾ അദ്ദേഹം ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു.

രണ്ട് ടാങ്കുകളുള്ള ട്വിൻ പിറ്റ് ടോയ്ലെറ്റുകളിൽ മനുഷ്യ വിസർജ്യത്തെ ജൈവവളമാക്കി മാറ്റുന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ശുചീകരണ പ്രവർത്തനങ്ങൾക്കു ശേഷം ഷഹൻഷാപൂരിൽ ചേർന്ന പൊതുസമ്മേളനത്തേയും പ്രധാനമന്ത്രി അഭിസംബോധന ചെയ്ത് സംസാരിച്ചു. ട്വിൻ പിറ്റ് ടോയിലെറ്റ് നിർമ്മാണത്തിൽ താനും പങ്കുചേർന്നുവെന്ന് സൂചിപ്പിച്ച മോദി ശുചീകരണം തന്നെ സംബന്ധിച്ച് ഒരു യജ്ഞമാണെന്നും ചൂണ്ടിക്കാട്ടി.

ശുചീകരണ യജ്ഞം കൊണ്ടുവന്ന മുഖ്യമന്ത്രിക്കും ചടങ്ങിനെത്തിയ ആയിരങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. മൃഗപരിപാലനം പ്രശംസനീയമായ കടമയാണ്. സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. പാർട്ടിയേക്കാൾ എന്റെ രാജ്യത്തേ കുറിച്ചാണ് എനിക്ക് വലിയ ആശങ്കയുള്ളത്. രാഷ്ട്രീയത്തിലോ വോട്ട് നേടുന്നതിലോ അല്ല സർക്കാരിന്റെ ലക്ഷ്യം. രാജ്യത്തിനാണ് മുൻതൂക്കം. പാലുല്പദനത്തിൽ മുന്നിലാണ് രാജ്യം. എന്നാൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ ഉത്പാദനം കുറവാണ്. ഇതുമുന്നിൽ കണ്ട് നാം നമ്മുടെ കന്നുകാലികളെ കൂടുതൽ പാലുല്പാദിപ്പിക്കാൻ സജ്ജമാക്കണം. രാജ്യത്തിന്റെ വളർച്ചയ്ക്കുള്ള വലിയ സഹായമാകുമത്.

ഡയറി മേഖലയിൽ വികസനം കൊണ്ടുവരണം. സഹകരണ സംഘങ്ങൾക്ക് ഇതിൽ കൂടുതൽ ചെയ്യാൻ കഴിയൂം. കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് വേണ്ടത്. ആരും വൃത്തിഹീനമായ സാഹചര്യത്തിൽ ജീവിക്കാൻ ഇടവരരുത്. സ്വച്ഛതയായിരിക്കണം നമ്മുടെ പരമമായ ലക്ഷ്യം. വൃത്തിയുടെ അഭാവമാണ് രോഗങ്ങൾ വേഗത്തിൽ പടരാൻ ഇടയാക്കുന്നത്. ശുചിത്വമുള്ള ഇന്ത്യ എന്നതുകൊണ്ട് ആരോഗ്യമുള്ള ഇന്ത്യയുമാണ് അർത്ഥമാക്കുന്നത്.

വൃത്തി എനിക്ക് പൂജയാണ്. ജനത്തെ സേവിക്കാനുള്ള മാർഗമാണ് ശുചിത്വം. വെളിയിടങ്ങളിൽ വിസർജനം നടത്തില്ലെന്ന് ഈ നവരാത്രി വേളയിൽ ജനം പ്രതിജ്ഞയെടുക്കണം. നടപ്പാക്കാൻ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ് ശുചിത്വം. അത് ഏറ്റെടുക്കാൻ മോദിക്ക് കഴിഞ്ഞില്ലെങ്കിൽ പിന്നെ ആര് ചെയ്യുമെന്നും അദ്ദേഹം ചോദിക്കുന്നു.

മുൻ സർക്കാരുകൾ ജനങ്ങൾക്ക് പണം അനുവദിച്ചു. എന്നാൽ അതൊന്നും അവരുടെ പക്കൽ എത്തിയില്ല. പാവങ്ങളുടെ ജീവിതത്തിൽ പരിവർത്തനം വരുത്തുകയാണ് നമ്മുടെ ലക്ഷ്യം. മുൻ സമാജ്വാദി സർക്കാരിനെയും കുറ്റപ്പെടുത്താൻ മോദി മറന്നില്ല. ഭവന രഹിതരായ പാവങ്ങളുടെ പട്ടിക നൽകാൻ പല തവണ സർക്കാരിന് കത്ത് അയച്ചിരുന്നു. മറുപടി നൽകിയില്ല. പാവങ്ങൾക്ക് വീട് നൽകാൻ ആ സർക്കാരിന് താൽപര്യമില്ലായിരുന്നു. പല തവണ സമ്മർദ്ദം ചെലുത്തിയ ശേഷമാണ് 10,000 പേരുടെ പട്ടിക നൽകാൻ അവർ തയ്യാറായതെന്നും മോദി പറഞ്ഞു.

രാജ്യത്തെ പാവപ്പെട്ടവരെ സേവിക്കാനുള്ള ഒരു മാർഗമായാണ് ഇത്തരം പ്രവർത്തനങ്ങളെ നോക്കിക്കാണുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശുചീകരണം പ്രധാന ലക്ഷ്യമായി ജനങ്ങൾ ഏറ്റെടുക്കണമെന്നും വൃത്തിയുള്ള രാജ്യമെന്നാൽ ആരോഗ്യമുള്ള ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു.

വീടുകളിൽ ശൗചാലയം പണിയണം. ശൗചാലയമുള്ള വീടുകളിലാണ് നമ്മുടെ അമ്മമാരും സഹോദരിമാരും ആദരിക്കപ്പെടുന്നത്. ശൗചാലയം ആവശ്യമുള്ളവർക്കെല്ലാം സർക്കാർ നിർമ്മിച്ചുനൽകുമെന്നും മോദി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ദ്വിദിന വാരണാസി സന്ദർശനം ശനിയാഴ്ച അവസാനിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP