Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സത്യപ്രതിജ്ഞയ്ക്ക് ശേഷം മോദിയുടെ ആദ്യ വിദേശയാത്ര ജൂണിൽ തന്നെ; രണ്ടാമൂഴത്തിൽ ആദ്യം സന്ദർശിക്കുന്നത് മാൽദ്വീപ്; യാത്ര ജൂൺ പകുതിയോടെയെന്ന് വിവരം

സത്യപ്രതിജ്ഞയ്ക്ക് ശേഷം മോദിയുടെ ആദ്യ വിദേശയാത്ര ജൂണിൽ തന്നെ; രണ്ടാമൂഴത്തിൽ ആദ്യം സന്ദർശിക്കുന്നത് മാൽദ്വീപ്; യാത്ര ജൂൺ പകുതിയോടെയെന്ന് വിവരം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച് തുടർച്ചയായി രണ്ടാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുകയാണ് നരേന്ദ്ര മോദി.പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ജൂണിൽ തന്നെ മോദി വിദേശത്തേക്ക് പോകും.അദ്ദേഹം ആദ്യം സന്ദർശിക്കുക മാലദ്വീപ് ആയിരിക്കുമെന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്തു.

എന്നാൽ ജൂൺ ആദ്യവാരം തന്നെ നരേന്ദ്ര മോദി മാലദ്വീപിൽ എത്തുമെന്നാണ് വിവിധ മാലദ്വീപ് മാധ്യമങ്ങളുടെ റിപ്പോർട്ട്. 2014-ൽ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ഭൂട്ടാനിലേക്കായിരുന്നു മോദിയുടെ ആദ്യ വിദേശയാത്ര. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾക്കായാണ് നരേന്ദ്ര മോദി മാലദ്വീപിൽ എത്തുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ മികച്ച വിജയത്തോടെ വീണ്ടും അധികാരത്തിലെത്തിയ നരേന്ദ്ര മോദിയെ മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് അഭിനന്ദനമറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP