Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൈദ്യുതി മോഷണത്തെക്കുറിച്ചു പരാതിപ്പെട്ടെന്ന് ആരോപണം; പഞ്ചാബിൽ മധ്യവയസ്‌കന് അഞ്ചംഗ സംഘത്തിന്റെ മർദനം; മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ച മധ്യവയസ്‌കനെ രക്ഷിച്ചത് നാട്ടുകാരെത്തി

വൈദ്യുതി മോഷണത്തെക്കുറിച്ചു പരാതിപ്പെട്ടെന്ന് ആരോപണം; പഞ്ചാബിൽ മധ്യവയസ്‌കന് അഞ്ചംഗ സംഘത്തിന്റെ മർദനം; മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ച മധ്യവയസ്‌കനെ രക്ഷിച്ചത് നാട്ടുകാരെത്തി

മറുനാടൻ ഡെസ്‌ക്‌

ഡൽഹി, 15 ജൂലൈ; വൈദ്യുത മോഷണെത്തെക്കുറിച്ച് തങ്ങൾക്കെതിരെ പരാതി നൽകിയെന്ന സംശയത്തിൽ അൻപത്തിയഞ്ചു വയസ്സുകാരനെ മർദ്ദിച്ചവശനാക്കി അഞ്ചംഗ സംഘം. പഞ്ചാബിലെ മോഗ നിവാസിയായ ഹർബൻസ് സിങ് ആണ് മർദ്ദനത്തിനിരയായത്. ജൂലൈ ആറിനു നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

മോഷ്ടിച്ച വൈദ്യുതി ഉപയോഗിച്ച് ചിലർ മോട്ടർ പ്രവർത്തിപ്പിച്ചിരുന്നു. ഇതിനെതിരെ പരാതി ലഭിച്ചതിനെത്തുടർന്ന് പഞ്ചാബ് സ്റ്റേറ്റ് പവർ കോർപ്പറേഷൻ ലിമിറ്റഡ് ഉദ്യോഗസ്ഥർ ഇവരുടെ വീടുകളിൽ റെയ്ഡ് നടത്തി. പരാതി നൽകിയത് ഹർബൻസ് സിങ് ആണെന്ന സംശയത്തിൽ ഇവർ ഇദ്ദേഹത്തെ ആക്രമിക്കുകയും വധഭീഷണി മുഴക്കുകയുമായിരുന്നു.

കഴുത്തിലും കൈകളിലും ഇരുമ്പു ചങ്ങലയിട്ട് കൈയും കഴുത്തും ബന്ധിച്ചായിരുന്നു മർദ്ദനം. ചുറ്റും കൂടി നിൽക്കുന്നവർ ഹർബൻസ് സിങിനെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. പരാതി കൊടുത്തത് താൻ അല്ലെന്ന് സിങ് ആണയിടുന്നുണ്ട്. എന്നിട്ടും അക്രമികൾ അദ്ദേഹത്തെ വിടാൻ തയാറായില്ല.

ഒരു മരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുമ്പോൾ ഹർബൻസ് സിങിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇടപെട്ട് അക്രമികളുടെ കയ്യിൽ നിന്ന് അദ്ദേഹത്തെ രക്ഷിക്കുകയായിരുന്നു. അഞ്ചുപേർക്കെതിരെ പൊലീസ് കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്. ഇവർ ഒളിവിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP