Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോകത്തിൽ ഏറ്റവും സന്തുഷ്ടരായ മുസ്ലീങ്ങൾ ഇന്ത്യയിൽ; അതിന് കാരണം ഹിന്ദുക്കൾ; ഹിന്ദു എന്നത് ഒരു മതമോ ഭാഷയോ രാജ്യത്തിന്റെ പേരോ അല്ല.. അത് ഇന്ത്യയിൽ ജീവിക്കുന്ന എല്ലാവരുടെയും സംസ്‌ക്കാരമാണ്; മോഹൻ ഭാഗവത് പറയുന്നത്

ലോകത്തിൽ ഏറ്റവും സന്തുഷ്ടരായ മുസ്ലീങ്ങൾ ഇന്ത്യയിൽ; അതിന് കാരണം ഹിന്ദുക്കൾ; ഹിന്ദു എന്നത് ഒരു മതമോ ഭാഷയോ രാജ്യത്തിന്റെ പേരോ അല്ല.. അത് ഇന്ത്യയിൽ ജീവിക്കുന്ന എല്ലാവരുടെയും സംസ്‌ക്കാരമാണ്; മോഹൻ ഭാഗവത് പറയുന്നത്

സ്വന്തം ലേഖകൻ

ഭുവനേശ്വർ: ലോകത്തിൽ തന്നെ ഏറ്റവും സന്തുഷ്ടരായ മുസ്ലിംങ്ങൾ ഇന്ത്യയിലാണെന്ന് ആർഎസ്എസ് ചീഫ് മോഹൻ ഭാഗവത്. ഇതിന് കടപ്പെടേണ്ടാത് ഹൈന്ദവ സംസ്‌ക്കാരത്തിനോടാണെന്നും മോഹൻ ഭാഗവത് പറഞ്ഞു. ഹിന്ദു എന്നത് ഒരു മതമോ ഭാഷയോ രാജ്യത്തിന്റെ പേരോ അല്ല.. അത് ഇന്ത്യയിൽ ജീവിക്കുന്ന എല്ലാവരുടെയും സംസ്‌കാരമാണ്.. ഏതെങ്കിലും ജനത അവരുടെ നേരായ മാർഗത്തിൽ നിന്ന് വ്യതിചലിക്കുമ്പോൾ സത്യം തേടി നമ്മളിലേക്കാണെത്തുന്നത്. അഖില ഭാരതീയ കാര്യകാരി മണ്ഡലിന് മുന്നോടിയായി ചേർന്ന യോഗത്തിലാണ് ഭഗവത് ഇക്കാര്യം വ്യക്തമാക്കിയത്.

യഹൂദന്മാർക്ക് അടക്കം ഇന്ത്യയിൽ അഭയം നൽകിയ കാര്യം ചൂണ്ടിക്കാണിച്ചാണ് മോഹൻ ഭാഗവത് ഇക്കാര്യം വിശദീകരിച്ചത്. അലഞ്ഞു നടന്ന യഹൂദർക്ക് ആശ്രയം നൽകിയത് നമ്മുടെ രാജ്യമാണ്. പാർസികൾക്ക് സ്വതന്ത്രമായി അവരുടെ വിശ്വാസം പിന്തുടരാൻ സാധിക്കുന്നു. ഏറ്റവും സന്തുഷ്ടരായ മുസ്ലീങ്ങളും ഇന്ത്യയിലാണുള്ളത്. നമ്മൾ ഹിന്ദുക്കളായതാണ് ഇതിന് കാരണം.' മോഹൻ ഭാഗവത് പറയുന്നു.

'തങ്ങളുടെ ഹൈന്ദവ സ്വത്വം പ്രഖ്യാപിക്കാൻ ഇന്ത്യയിൽ പലരും ലജ്ജിക്കുകയാണ്.. എന്നാൽ ഹൈന്ദവരായതിൽ അഭിമാനിക്കുന്നുവെന്ന പറയുന്ന ചിലരുമുണ്ട്. മറ്റു ചിലരാകട്ടെ തങ്ങൾ ഹിന്ദുക്കളാണെന്ന് പറയുമെങ്കിലും ആ വാക്ക് ആവർത്തിക്കുന്നതിൽ ബുദ്ധിമുട്ട് കാട്ടുന്നവരാണ്. തങ്ങളുടെ താത്പ്പര്യങ്ങളെ ബാധിക്കുമെന്നതിനാൽ ഹൈന്ദവ സ്വത്വത്തിൽ ജാഗ്രത പാലിക്കുന്ന മറ്റു ചിലരുമുണ്ട്.' എന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമൂഹത്തെ ഒത്തു ചേർക്കുന്നതിനായി എല്ലാ വിഭാഗങ്ങളും ഒത്തൊരുമിച്ച് നീങ്ങണ്ടത് അത്യാവശ്യമാണെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി. ഈ ലക്ഷ്യം വച്ചാണ് ആർഎസ്എസ് മുന്നോട്ട് നീങ്ങുന്നത്. ' ഞങ്ങൾക്ക് ആരോടും വിദ്വേഷമില്ല.. മാറ്റങ്ങൾ കൊണ്ടുവന്ന് രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്ന നല്ലൊരു സമൂഹം രൂപപ്പെടുത്തിയെടുക്കാൻ ഒരുമിച്ച് നീങ്ങാമെന്നാണ് ആർഎസ്എസ് അധ്യക്ഷൻ വ്യക്തമാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP