Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുസ്ലിം വിഭാഗത്തിന് ഇടമില്ലാത്തത് ഹിന്ദുത്വമല്ല! എല്ലാവരേയും ഉൾക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് ആർഎസ്എസ് മേധാവി; ഹിന്ദുത്വമെന്നാൽ ഭാരതീയതയെന്നും മോഹൻ ഭാഗവത്

മുസ്ലിം വിഭാഗത്തിന് ഇടമില്ലാത്തത് ഹിന്ദുത്വമല്ല! എല്ലാവരേയും ഉൾക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് ആർഎസ്എസ് മേധാവി; ഹിന്ദുത്വമെന്നാൽ ഭാരതീയതയെന്നും മോഹൻ ഭാഗവത്

ഡൽഹി: മുസ്ലിം വിഭാഗക്കാർ അടക്കം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്. മുസ്ലിം വിഭാഗക്കാർക്ക് ഇടമില്ലാത്ത അവസ്ഥ ഹിന്ദുത്വമല്ലെന്നും അദ്ദഹം പറഞ്ഞു. ആർഎസ്എസിന്റെ ത്രിദിന കോൺക്ലേവിന്റെ രണ്ടാം ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുത്വം എന്നാൽ ഭാരതീയതയാണ്. എല്ലാത്തിനെയും ഉൾക്കൊള്ളലാണ്. മുസ്ലിങ്ങളെ ഉൾക്കൊള്ളാത്ത ഒന്നിനെ ഹിന്ദുത്വം എന്ന് വിളിക്കാനാകില്ല. സമൂഹത്തെ മൊത്തത്തിൽ ഒരുമിപ്പിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. ലോകത്തെ ഒരു കുടുംബമായി കാണുന്നതാണ് സംഘത്തിന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തെ സംഭവങ്ങളിൽ സംഘത്തിന് അതിന്റേതായ കാഴ്ചപ്പാടുകളുണ്ട്. എന്നാൽ സർക്കാരിന്റെ നയങ്ങളിലോ പ്രവർത്തനങ്ങളിലോ ഒരിക്കലും ഇടപെടില്ല. സർക്കാരിന്റെ പ്രവർത്തനങ്ങളെ ആർഎസ്എസ് സ്വാധീനിക്കുന്നതായുള്ള ആരോപണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു.

സംഘത്തിന്റെ തുടക്കം മുതൽ രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുകയാണ് ചെയ്തിട്ടുള്ളത്. സംഘം ഒരിക്കലും തിരഞ്ഞെടുപ്പിൽ മത്സരിക്കുകയോ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ ഭാഗമാകുകയോ ചെയ്യില്ല. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാരവാഹികളാകാൻ സംഘപ്രവർത്തകർക്ക് കഴിയില്ല- മോഹൻ ഭാഗവത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP