Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'സ്ത്രീകളെ അപമാനിക്കുന്ന പുരുഷന്മാർക്കും അമ്മയും സഹോദരിമാരും ഉണ്ടാകും; സ്ത്രുകളെ ബഹുമാനിക്കാൻ വീട്ടിൽ നിന്നു തന്നെ തുടങ്ങണം': മോഹൻ ഭാഗവത്

'സ്ത്രീകളെ അപമാനിക്കുന്ന പുരുഷന്മാർക്കും അമ്മയും സഹോദരിമാരും ഉണ്ടാകും; സ്ത്രുകളെ ബഹുമാനിക്കാൻ വീട്ടിൽ നിന്നു തന്നെ തുടങ്ങണം': മോഹൻ ഭാഗവത്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സ്ത്രീകളെ ബഹുമാനിക്കാൻ വീട്ടിൽ നിന്നു തന്നെ തുടങ്ങണമെന്ന് ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്. ''സ്ത്രീകളെ അപമാനിക്കുന്ന പുരുഷന്മാർക്കും അമ്മയും സഹോദരിമാരും ഉണ്ടാകും. സ്ത്രുകളെ ബഹുമാനിക്കാൻ വീട്ടിൽ നിന്നു തന്നെ തുടങ്ങണം'' മോഹൻ ഭാഗവത് പറഞ്ഞു.

ഉർവശി മുന്നിൽവന്നു നിന്നപ്പോഴും അർജ്ജുനൻ ധർമ്മ പാതയിൽ നിന്ന് വ്യതിചലിച്ചില്ല. അർജ്ജുനൻ അവരെ മാതാവിനെ പോലെയാണ് പരിഗണിച്ചത്. സമൂഹത്തിൽ സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യമാണ് നാം അടിയന്തരമായി ചെയ്യേണ്ടത്. അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ സ്വാമി ഗ്യാനാനന്ദ് സംഘടിപ്പിച്ച ഗീത മഹോത്സവ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആത്മീയതയുടെ അറിവിന്റെ സംഗ്രഹമാണ് ഭഗവത്ഗീതയെന്നും കൃഷ്ണൻ അർജ്ജുനന് പറഞ്ഞുകൊടുക്കുന്ന തരത്തിൽ ഉപനിഷത്തുകളുടെ രത്‌നച്ചുരുക്കമാണതെന്നും അദ്ദേഹം വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP