Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹിന്ദുക്കൾ നുഴഞ്ഞുകയറ്റക്കാരല്ല; ഇന്ത്യ ഹിന്ദു രാഷ്ട്രമാണ്; ഘർ വാപ്‌സി തുടരുക തന്നെ ചെയ്യും; മോദിക്ക് പുതിയ തലവേദനയുമായി ആർഎസ്എസ് തലവൻ; ആവേശം പൂണ്ട് വിഎച്ച്പി 500 ക്രൈസ്തവരെക്കൂടി മതം മാറ്റി

ഹിന്ദുക്കൾ നുഴഞ്ഞുകയറ്റക്കാരല്ല; ഇന്ത്യ ഹിന്ദു രാഷ്ട്രമാണ്; ഘർ വാപ്‌സി തുടരുക തന്നെ ചെയ്യും; മോദിക്ക് പുതിയ തലവേദനയുമായി ആർഎസ്എസ് തലവൻ; ആവേശം പൂണ്ട് വിഎച്ച്പി 500 ക്രൈസ്തവരെക്കൂടി മതം മാറ്റി

ന്ത്യയിലുള്ളവരെല്ലാം ഹിന്ദുക്കളാണെന്ന വിശാലമായ കാഴ്ചപ്പാടോടെ മുന്നോട്ടുപോകാൻ കേന്ദ്ര സർക്കാർ ശ്രമിക്കുമ്പോൾ, കടുത്ത ഹിന്ദുത്വ വാദമുയർത്തി ആർഎസ്എസ്സും രംഗത്തുവരുന്നു. ഹൈന്ദവ സംഘടനകളെല്ലാം യോജിച്ച് ഹിന്ദുത്വവാദത്തിന് ശക്തിപകരുന്ന കാഴ്ചയാണ് ഇപ്പോൾ നടക്കുന്നത്. ഇന്ത്യ മുഴുവൻ അധികാരം പിടിക്കാനൊരുങ്ങുന്ന ബിജെപിയുടെ ജനാധിപത്യ മോഹങ്ങൾക്ക് ഈ നീക്കം എത്രത്തോളം തിരിച്ചടിയാകുമെന്ന് ഉറ്റുനോക്കുന്നവരുമുണ്ട്.

പശ്ചിമബംഗാളിന്റെ ചരിത്രത്തിലാദ്യമായി നടന്ന വിശ്വ ഹിന്ദു പരിഷത്ത് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ആർഎസ്എസ്. തലവൻ മോഹൻ ഭാഗവത് നടത്തിയ പ്രസംഗമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുതിയ തലവേദനയായിരിക്കുന്നത്. ഇന്ത്യയെന്നത് ഹിന്ദു രാഷ്ട്രമാണെന്നും ഇവിടുത്തെ ഹിന്ദുക്കൾ നുഴഞ്ഞുകയറ്റക്കാരല്ലെന്നും സംഘപരിവാർ തലവൻ പ്രഖ്യാപിച്ചു. ഹിന്ദു അവന്റെ ഭൂമി വിട്ടുപോകേണ്ട കാര്യമില്ല. ഭൂതകാലത്തിൽ നഷ്ടമായതൊക്കെ തിരിച്ചുപിടിക്കാനാണ് നാം ശ്രമിക്കേണ്ടത്. ഹിന്ദുക്കളുടെ ഉണർവ് കണ്ട് ആരും ഭയപ്പെടേണ്ട. ഹിന്ദുക്കളുടെ ഉണർവിനെതിരെ സംസാരിക്കുന്നവർ സ്ഥാപിത താത്പര്യക്കാരാണെന്നും മോഹൻ ഭാഗവത് പറഞ്ഞു.

ഹിന്ദുക്കൾ മതപരിവർത്തനം നടത്താറില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു. ഹിന്ദുമതത്തിൽപ്പെട്ടവരെ മറ്റു മതങ്ങളിലേക്ക് ചേർക്കാൻ ആരും ശ്രമിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മതപരിവർത്തനം ചെയ്യപ്പെട്ടവരെ തിരികെ ഹിന്ദുമതത്തിലേക്ക് കൊണ്ടുവരുന്ന ഘർ വാപ്‌സി പരിപാടിയെ എതിർക്കുന്നവരെയും അദ്ദേഹം വിമർശിച്ചു. നിർബന്ധിത മതപരിവർത്തനം തടയുന്നതിന് കേന്ദ്ര നിയമം വേണമെന്നതാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.

മതപരിവർത്തനത്തെ സംബന്ധിച്ച ചർച്ചകൾ മുറുകുന്നതിനിടെ, സംഘപരിവാർ സംഘടനകൾ ഘർ വാപ്‌സി പരിപാടിയുമായി മുന്നോട്ടുപോവുകയാണ്. സൂററ്റിൽ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട നൂറുകുടുംബങ്ങളിലെ അഞ്ഞൂറോളം പേരെ തിരികെ ഹിന്ദുമതത്തിലേക്ക് കൊണ്ടുവന്നതായി വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ പറഞ്ഞു. നവംബറിലും വൽസാഡിലെ ബരുമാൾ ഗ്രാമത്തിലും സമാനമായ ചടങ്ങ് വിഎച്ച്പി സംഘടിപ്പിച്ചിരുന്നു. 

 ഗുജറാത്തിൽ വിശ്വഹിന്ദു പരിഷത്ത് നടത്തിയ ഘർവാപസി പരിപാടിയിൽ ഇരുനൂറോളം പേർ ഹിന്ദുമതത്തിലേക്ക് തിരികെയെത്തിയെന്ന് റിപ്പോർട്ട്. തെക്കൻ ഗുജറാത്തിലെ വൽസദിലെ അരണായ് ജില്ലയിലാണ് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ മതപരിവർത്തനം നടന്നത്. ഗോത്ര വിഭാഗത്തിൽപെട്ട 225 ക്രൈസ്തവരെയാണ് വിശ്വഹിന്ദു പരിഷത്ത് ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ആചാരപ്രകാരമുള്ള മതംമാറ്റ ചടങ്ങുകളാണ് നടന്നത്.

ഹിന്ദുമതത്തിലേക്ക് മാറുന്നതിന് മുന്പ് ശുദ്ധീകരണ പ്രക്രിയയായ 'മഹാ യാഗ്‌ന'യും നടന്നു. ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയ ഓരോരുത്തർക്കും ഭഗവദ് ഗീതയും രാമന്റെ ചിത്രവും സമ്മാനിച്ചു. ഏതാണ്ട് മൂവായിരത്തോളം പേർ ഘർ വാപസി ചടങ്ങുകളിൽ പങ്കുകൊണ്ടെന്ന് വിഎച്ച്പി വക്താക്കൾ അറിയിച്ചു. എന്നാൽ എല്ലാവരും സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും ആരെയും നിർബന്ധിച്ചിട്ടില്ലെന്നും വൽസാദിലെ വിഎച്ച്പി പ്രസിഡണ്ട് അജിത് സോളങ്കി പറഞ്ഞു.

സ്വന്തം ഇഷ്ടപ്രകാരമായതിനാൽ വൽസാദിൽ നടന്നത് നിർബന്ധിത മതപരിവർത്തനമല്ലെന്നും അതുകൊണ്ട് ഇടപെടേണ്ട ആവശ്യമില്ലെന്നുമുള്ള നിലപാടിലാണ് ഗുജറാത്ത് സർക്കാർ. ഓരോരുത്തർക്കും ഇഷ്ടമുള്ള മതവിശ്വാസം പിന്തുടരാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് സർക്കാർ വക്താവ് നിതിൻ പട്ടേൽ പറഞ്ഞു. നിർബന്ധിത മതപരിവർത്തന വിഷയം പാർലമെന്റിൽ പ്രതിപക്ഷം സർക്കാരിനെതിരെ ഉപയോഗിച്ചു വരവെ, ഇപ്പോൾ നടന്ന ചടങ്ങിൽ വരും ദിവസങ്ങളിൽ വിവാദമാകുമെന്നാണ് കരുതുന്നത്.

ഉത്തർപ്രദേശിലെ വിവിധ സ്ഥലങ്ങളിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരെ ഹിന്ദുമതത്തിലേക്ക് ആർഎസ്എസ് അനുകൂല സംഘടനകൾ മതപരിവർത്തനം നടത്തിയതോടെയാണ് വിഷയം ദേശീയ ശ്രദ്ധയിൽ വന്നത്. ഘർവാപ്പസി എന്ന പേരിലാണ് മതപരിവർത്തനചടങ്ങ് സംഘടിപ്പിച്ചത്. തുടർന്ന് ഈ വിഷയം പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിക്കുകയും സഭാനടപടികൾ തടസപ്പെടുത്തുകയും ചെയ്തു. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സർക്കാർ വഴങ്ങിയിട്ടില്ല. ബിജെപി എംപി ആദിത്യനാഥാണ് മതപരിവർത്തന ശ്രമങ്ങൾ ചുക്കാൻ പിടിക്കുന്ന നേതാക്കളിലൊരാൾ. അതേസമയം നിർബന്ധിത മതപരിവർത്തനത്തിന് ബിജെപി എതിരാണെന്ന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ കഴിഞ്ഞ ദിവസം കൊച്ചിയിൽ പ്രസ്താവിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP