Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാലുമാസം പ്രായമുള്ള പെൺകുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി 21 കാരൻ; കത്വ പീഡനത്തിന്റെ വേദന കത്തിപ്പടരുന്നതിനിടെ മധ്യപ്രദേശിൽ നിന്ന് ഞെട്ടിക്കുന്ന ബലാത്സംഗ വാർത്ത

നാലുമാസം പ്രായമുള്ള പെൺകുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി 21 കാരൻ; കത്വ പീഡനത്തിന്റെ വേദന കത്തിപ്പടരുന്നതിനിടെ മധ്യപ്രദേശിൽ നിന്ന് ഞെട്ടിക്കുന്ന ബലാത്സംഗ വാർത്ത


ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ നാലുമാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ക്രൂരമായി മാനഭംഗപ്പെടുത്തി കൊന്നു. ഇൻഡോറിൽ പെൺകുഞ്ഞിനെ പീഡിപ്പിച്ച് കൊന്നതിന് 21 കാരൻ പിടിയിലായി. കത്വ സംഭവത്തിൽ ക്രൂരമായി പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്തുകൊന്ന വാർത്ത ലോകമെങ്ങും ചർച്ചയാകുകയും രാജ്യത്തിന് നാണക്കേടായി മാറുകയും ചെയ്യുന്നതിനിടെയാണ് പുതിയ സംഭവം. പിഞ്ചുകുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവർക്ക് പോക്‌സോ നിയമത്തിൽ വധശിക്ഷ വരെ നൽകണമെന്ന നിർദ്ദേശം സുപ്രീംകോടതിയും കേന്ദ്രസർക്കാരും ആലോചിച്ചുവരുന്നതിനിടെയാണ് ഈയൊരു ദാരുണമായ വാർത്ത വരുന്നത്. പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചശേഷം നിലത്തെറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഛത്തീസ്‌ഗഢിൽ സ്‌കൂളിൽ വെച്ച് എട്ടു വയസുകാരി പീഡനത്തിന് ഇരയായെന്ന വാർത്തയും പുറത്തുവരുന്നുണ്ട്.

മാതാപിതാക്കൾക്കൊപ്പം തെരുവിൽ ഉറങ്ങിക്കിടന്ന പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് ആദ്യ റിപ്പോർട്ടുകൾ. ഇൻഡേറിലെ രാജ്വാഡ കോട്ടയ്ക്ക് സമീപം തെരുവിൽ ഉറങ്ങിക്കിടന്ന ബലൂൺ കച്ചവടക്കാരുടെ മകളെയാണ് പീഡിപ്പിച്ച് കൊന്നത്. കുട്ടിയെ തട്ടിയെടുത്ത ശേഷം 50 മീറ്റർ മാറി ഒരു കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് സൂചന. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സുനിൽ ഭീൽ എന്ന 21 കാരനെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇയാൾക്ക് കുട്ടിയുടെ മാതാപിതാക്കളുമായി പരിചയമുണ്ടെന്നും ഇവർക്ക് സമീപമാണ് ഇയാളും ഉറങ്ങിയിരുന്നതെന്നുമാണ് പൊലീസ് പറയുന്നത്.

' ഒരു വാണിജ്യ സമുച്ഛയത്തിന്റെ താഴത്തെ നിലയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. മാതാപിതാക്കൾക്കൊപ്പം ഉറങ്ങിയിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇൻഡോർ ഐജി എച്ച്.സി. മിസ്രയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കുട്ടിയുടെ തലയിലും സ്വകാര്യ ഭാഗങ്ങളിലും മുറിവേറ്റ പാടുകളുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് പ്രതി പോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ടെന്ന് ഐജി പറഞ്ഞു. ഇവിടെ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP