Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടു; ക്വാലാലമ്പൂരിൽ വച്ച് കണ്ടതോടെ വിവാഹം ചെയ്യാമെന്നായി; ബംഗളൂരുവിലും ഗോവയിലും വച്ച് പീഡിപ്പിച്ച ശേഷം പിന്മാറി; ഡോക്ടർ രണ്ടുവർഷമായി പീഡിപ്പിക്കുന്നുവെന്ന് ദേശീയ വനിതാ കായികതാരം

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടു; ക്വാലാലമ്പൂരിൽ വച്ച് കണ്ടതോടെ വിവാഹം ചെയ്യാമെന്നായി; ബംഗളൂരുവിലും ഗോവയിലും വച്ച് പീഡിപ്പിച്ച ശേഷം പിന്മാറി; ഡോക്ടർ രണ്ടുവർഷമായി പീഡിപ്പിക്കുന്നുവെന്ന് ദേശീയ വനിതാ കായികതാരം

ക്വോലാലംപൂർ: രണ്ടു വർഷമായി ഡോക്ടർ പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പ്രമുഖ ദേശീയ വനിതാ കായികയാരം. വടക്കൻ കർണാടകയിലെ ഗുൽബർഗ് സ്വദേശിയായ ഡോക്ടർ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായാണ് പരാതി. സംഭവം വിവാദമായതോടെ ഡോക്ടർ ഒളിവിലാണ്. താരത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

രണ്ടുവർഷം മുമ്പ് പരിചയപ്പെട്ട ഡോക്ടർ വിവാഹ വാഗ്ദാനം നൽകുകയും അത് വിശ്വസിച്ച തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ആയിരുന്നുവെന്ന് താരം പരാതിയിൽ പറയുന്നു. പിന്നീട് ഡോക്ടർ വിവാഹത്തിൽ നിന്ന് പിന്മാറിയെന്നും തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.

2016 ഡിസംബറിൽ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഡോക്ടറുമായി പരിചയത്തിലായതെന്ന് കായികതാരം പറയുന്നു. പിന്നീട് ക്വോലാലംപൂരിൽ വച്ച് തമ്മിൽ കണ്ടു. ഇദ്ദേഹം വിവാഹ വാഗ്ദാനം നൽകുകയും ചെയ്തു. ഇതിനു ശേഷം രണ്ടു തവണയായി ഗോവയിലും ബംഗുളൂരുവിലും വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. ഇതിനിടെ, വിവാഹ വാഗ്ദാനത്തിൽ നിന്നു ഡോക്ടർ പിന്മാറുകയും പീഡന വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും താരം പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP