Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടൂറിന് പോകുമ്പോൾ കൈക്കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ കുരങ്ങന്മാർ മോഷ്ടിക്കാതിരിക്കാൻ ശ്രദ്ധിക്കുക; മുലകൊടുത്തു കൊണ്ടിരിക്കവേ ആഗ്രയിൽ നിന്നും കുരങ്ങൻ തട്ടിപ്പറിച്ചു കൊണ്ടു പോയി കൊന്നു കളഞ്ഞത് 12 ദിവസം പ്രായമായ കുഞ്ഞിനെ

ടൂറിന് പോകുമ്പോൾ കൈക്കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ കുരങ്ങന്മാർ മോഷ്ടിക്കാതിരിക്കാൻ ശ്രദ്ധിക്കുക; മുലകൊടുത്തു കൊണ്ടിരിക്കവേ ആഗ്രയിൽ നിന്നും കുരങ്ങൻ തട്ടിപ്പറിച്ചു കൊണ്ടു പോയി കൊന്നു കളഞ്ഞത് 12 ദിവസം പ്രായമായ കുഞ്ഞിനെ

ആഗ്ര: മുലകൊടുത്തു കൊണ്ടിരിക്കവേ അമ്മയുടെ കൈയിൽ നിന്നും കുരങ്ങൻ തട്ടിയെടുത്തോടിയ നവജാത ശിശുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 12 ദിവസം പ്രായമുള്ള കുഞ്ഞാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ആഗ്ര മൊഹല്ലാകച്ച്‌ഹേറയിലെ വിജയ്‌നഗർ കോളനിയിലാണ് നവജാത ശിശു അതിദാരുണമായി കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.

ആരുഷ് എന്ന ആൺകുട്ടിയാണ് കൊല്ലപ്പെട്ടത്. കുഞ്ഞിനെ വീടിനകത്തിരുന്ന് അമ്മ നേഹ മുലയൂട്ടുമ്പോൾ തുറന്നിട്ട വാതിലിലൂടെ അകത്ത് കടന്ന കുരങ്ങൻ കുട്ടിയെ തട്ടിപ്പറിച്ചു കൊണ്ട് ഓടുകയായിരുന്നു. കുഞ്ഞിന്റെ അമ്മയുടെ കരച്ചിൽകേട്ടെത്തിയ വീട്ടുകാരും ബന്ധുക്കളും കുരങ്ങനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് അയൽവാസിയുടെ വീടിന്റെ ടെറസിൽനിന്നാണ് ചോരയിൽ കുളിച്ചുകിടക്കുന്ന നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. ഉടൻതന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ആഗ്രഹയിലെ വിജയ്‌നഗർ കോളനിയിൽ കുരങ്ങന്മാരുടെ ശല്യം രൂക്ഷമാണെന്ന പരാതികൾക്കിടെയാണ് കുഞ്ഞ് കൊല്ലപ്പെട്ട സംഭവമുണ്ടായിരിക്കുന്നത്. കുഞ്ഞിനെ തട്ടിപ്പറിച്ചു കൊണ്ട് ഓടുന്നതിന് മുമ്പ് 14കാരിയായ ഒരു പെൺകുട്ടിയെ ഇതേ കുരങ്ങൻ ആക്രമിക്കാൻ ശ്രമിച്ചതായും നാട്ടുകാർ വെളിപ്പെടുത്തി.

വീടുകളുടെ ടെറസിലും മറ്റും ഓടിനടക്കുന്ന കുരങ്ങന്മാർ ഏതുസമയവും വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് കടക്കുന്നത് പതിവാണെന്നാണ് പ്രദേശവാസികളുടെ പരാതി. കുരങ്ങന്മാർ ആളുകളെ ആക്രമിക്കുന്നതും, ഭക്ഷണസാധനങ്ങൾ തട്ടിയെടുക്കുന്നതും സ്ഥിരംസംഭവമാണെന്നും ഇവർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP