Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജിയോ മാമി ഫിലിം ഫെസ്റ്റിവലിൽ തരംഗമായി 'മൂത്തോൻ'; നിറഞ്ഞ സദസ്സിൽ കൈയടികളോടെ വരവേറ്റത് പ്രേക്ഷകർ; പ്രദർശിപ്പിച്ചത് 21-ാമത് മുംബൈ ചലച്ചിത്രമേളയുടെ ഉദ്ഘാടനചിത്രമായി; നിവിൻ പോളിയുടെ പ്രകടനത്തെ പുകഴ്‌ത്തി താരങ്ങൾ

ജിയോ മാമി ഫിലിം ഫെസ്റ്റിവലിൽ തരംഗമായി 'മൂത്തോൻ'; നിറഞ്ഞ സദസ്സിൽ കൈയടികളോടെ വരവേറ്റത് പ്രേക്ഷകർ; പ്രദർശിപ്പിച്ചത് 21-ാമത് മുംബൈ ചലച്ചിത്രമേളയുടെ ഉദ്ഘാടനചിത്രമായി; നിവിൻ പോളിയുടെ പ്രകടനത്തെ പുകഴ്‌ത്തി താരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ജിയോ മാമി ഫിലിം ഫെസ്റ്റിവലിൽ തരംഗമായി 'മൂത്തോൻ'. നിറഞ്ഞ സദസ്സിൽ കൈയടികളോടെയാണ് ചിത്രത്തെ പ്രേക്ഷകർ വരവേറ്റത്. 21-ാമത് മുംബൈ ചലച്ചിത്രമേളയുടെ ഉദ്ഘാടനചിത്രമായാണ് 'മൂത്തോൻ' പ്രദർശിപ്പിക്കപ്പെട്ടത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിന് മുൻപ് ടൊറന്റോ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പിക്കുകയുണ്ടായി. മേളയിൽ റെപ്രസന്റഷൻ വിഭാഗത്തിലാണ് മൂത്തോൻ പ്രദർശിപ്പിച്ചത്. പ്രദർശനത്തിന് ശേഷം നിരവധി പേർ മികച്ച അഭിപ്രായവുമായി രംഗത്തെത്തി. സിനിമാരംഗത്തുള്ളവ്ർ തന്നെ സിനിമയെപ്പറ്റി സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ അഭിപ്രായം അറിയിക്കുകയും അറിയിക്കുകയും ചെയ്തു.

ലക്ഷദ്വീപുകാരനായ പതിനാലുകാരൻ അവന്റെ മുതിർന്ന സഹോദരനെത്തേടി യാത്രതിരിക്കുന്നതാണ് കഥ. ഗീതു മോഹൻദാസ് ആണ് സംവിധാനം. ചിത്രത്തിന്റെ രചനയും ഗീതു തന്നെ. ഛായാഗ്രഹണം ഭർത്താവ് രാജീവ് രവിയാണ്. ഗീതു മോഹൻദാസ് തിരക്കഥയൊരുക്കുമ്പോൾ ഹിന്ദി സംഭാഷണങ്ങൾ എഴുതുന്നത് പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കാശ്യപാണ്. എഡിറ്റിങ് ബി.അജിത്കുമാർ. അനുരാഗിന്റെ ഗാങ്സ് ഓഫ് വാസിപ്പൂറും ബോംബെ വെൽവെറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കുനാൽ ശർമ്മയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ നിർവഹിച്ചിരിക്കുന്നത്.

ശശാങ്ക് അറോറ, ശോഭിത ധുളിപാല, റോഷൻ മാത്യു, ദിലീഷ് പോത്തൻ, ഹരീഷ് ഖന്ന, സുജിത് ശങ്കർ, മെല്ലിസ്സ രാജു തോമസ് തുടങ്ങി ഒരു വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ബാലഗോപാലൻ, വാസിക്ക് ഖാൻ, സ്നേഹ ഖാൻവാൽക്കർ, ഗോവിന്ദ് മേനോൻ, റിയാസ് കോമു,സുനിൽ റോഡ്രിഗസ് എന്നിവരുമുണ്ട് അണിയറയിൽ. വിനോദ് ജെയ്ൻ, അനുരാഗ് കശ്യപ്, അജയ് ജി. റായ്, അലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2014ൽ നവാസുദ്ദീൻ സിദ്ദിഖി നായകനായ ലയേർസ് ഡൈസ് എന്നൊരു ചിത്രവും ഗീതു സംവിധാനം ചെയ്തിരുന്നു. നവംബർ എട്ടിന് ചിത്രം തിയറ്ററുകളിൽ എത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP