Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡിജിറ്റൽ ഇടപാടുകൾക്കു കൂടുതൽ ആനുകൂല്യം പ്രഖ്യാപിച്ചു കേന്ദ്രം; കാർഡുപയോഗിച്ചാൽ ദേശീയ പാതകളിൽ ടോളിന് 10 ശതമാനം ഇളവ്; പെട്രോളിനും ഡീസലിനും ഇളവ് 0.75 ശതമാനം; ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിനും ഇൻഷുറൻസിനും ഇളവുകൾ: കറൻസിരഹിത സമ്പദ് വ്യവസ്ഥ ലക്ഷ്യമെന്ന് അരുൺ ജെയ്റ്റ്‌ലി

ഡിജിറ്റൽ ഇടപാടുകൾക്കു കൂടുതൽ ആനുകൂല്യം പ്രഖ്യാപിച്ചു കേന്ദ്രം; കാർഡുപയോഗിച്ചാൽ ദേശീയ പാതകളിൽ ടോളിന് 10 ശതമാനം ഇളവ്; പെട്രോളിനും ഡീസലിനും ഇളവ് 0.75 ശതമാനം; ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിനും ഇൻഷുറൻസിനും ഇളവുകൾ: കറൻസിരഹിത സമ്പദ് വ്യവസ്ഥ ലക്ഷ്യമെന്ന് അരുൺ ജെയ്റ്റ്‌ലി

ന്യൂഡൽഹി: കറൻസിരഹിത സമ്പദ് വ്യവസ്ഥ ലക്ഷ്യമിട്ടു കൂടുതൽ ഇളവുകളുമായി കേന്ദ്രസർക്കാർ. ഡിജിറ്റൽ ഇടപാടുകൾക്കു കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. കാർഡുപയോഗിച്ചു പണമടച്ചാൽ ദേശീയ പാതകളിൽ ടോളിന് 10 ശതമാനം ഇളവു ലഭിക്കും. പെട്രോളിനും ഡീസലിനും ഇളവ് 0.75 ശതമാനമാണ്. ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിനും ഇൻഷുറൻസിനും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

സബർബൻ ട്രെയിൻ ടിക്കറ്റുകൾക്ക് ഡിജിറ്റൽ പേമെന്റ് നടത്തുന്നവർക്ക് 0.5 ശതമാനം ഇളവ് ലഭിക്കും. ഇത് ജനുവരി ഒന്നുമുതൽ നിലവിൽവരും. ഓൺലൈനിൽ റെയിൽവെ ടിക്കറ്റ് ബുക്കിങ് നടത്തുന്നവർക്ക് ഭക്ഷണത്തിനും റെയിൽവെ വശ്രമമുറികൾക്കും 0.5 ശതമാനത്തിന്റെ ഇളവും മന്ത്രി പ്രഖ്യാപിച്ചു. സീസൺ, മാസ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 0.5 ശതമാനത്തിന്റെ ഇളവും ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന് എട്ട് ശതമാനവും ജനറൽ ഇൻഷുറൻസിന് 10 ശതമാനവും ഇളവ് ലഭിക്കും. റെയിൽവെ ഡിജിറ്റൽ ടിക്കറ്റ് ബുക്കിംഗിന് 10 ലക്ഷത്തിന്റെ അപകട ഇൻഷുറൻസും ലഭിക്കും.

ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കറൻസിരഹിതമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു നോട്ട് നിരോധനമെന്നു ജെയ്റ്റ്‌ലി പറഞ്ഞു. ഓൺലൈൻ ബാങ്കിങ്, ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ, മൊബൈൽ വാലറ്റ് എന്നിവയിലേക്ക് പണ ഇടപാടുകൾ നടത്തുന്നതിനെ സർക്കാർ പ്രോത്സാഹിപ്പിക്കും. രാജ്യത്ത് ഒരു ദിവസം ഏകദേശം 4.5 കോടി ഉപഭോക്താക്കൾ ഇന്ധനം വാങ്ങുന്നുണ്ട്. ഇവരെ കറൻസിരഹിത ഇടപാടുകൾക്ക് പ്രോത്സാഹിപ്പിക്കുകയാണ്. കാർഡുകളും ഇവാലറ്റുകളും ഉപയോഗിച്ച് ഇന്ധനം വാങ്ങുന്നവർക്ക് 0.75 ശതമാനം വിലക്കുറവ് ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ജനസംഖ്യ 8000ന് മുകളിലുള്ള എല്ലാ ഗ്രാമങ്ങൾക്കും രണ്ട് പിഒഎസ് മെഷീൻ വീതം സൗജന്യമായി നൽകും. ഈ മെഷീനുകൾ 75 കോടി ജനങ്ങൾക്ക് ഇടപാട് നടത്താൻ ഉപയുക്തമാകുമെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP