Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആസൂത്രണ കമ്മീഷനെ അഴിച്ചു പണിയും; സംസ്ഥാനങ്ങളുടെ സമഗ്രവികസനമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി; ബദൽ സംവിധാനം വേണ്ടെന്ന വാദവുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

ആസൂത്രണ കമ്മീഷനെ അഴിച്ചു പണിയും; സംസ്ഥാനങ്ങളുടെ സമഗ്രവികസനമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി; ബദൽ സംവിധാനം വേണ്ടെന്ന വാദവുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

ന്യൂഡൽഹി: ആസൂത്രണ കമ്മിഷനെ അടിമുടി അഴിച്ചു പണിയേണ്ടത് അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ സംവിധാനത്തിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ പങ്ക് വഹിക്കാനാവുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ആസൂത്രണ കമ്മിഷനെ അടിമുടി അഴിച്ചു പണിയേണ്ടത് അനിവാര്യമാണ്. സംസ്ഥാനങ്ങളുടെ കൂടി സമഗ്ര വികസനം ലക്ഷ്യമിട്ടാണ് ബദൽ സംവിധാനം കൊണ്ടുവരുന്നത്. സംസ്ഥാനങ്ങൾ വികസിക്കാതെ രാജ്യം വികസിക്കില്ലെന്നും മോദി തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. എന്നാൽ ആസൂത്രണ കമ്മിഷന് ബദൽ സംവിധാനം കൊണ്ടുവരുന്നതിനെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എതിർത്തു. എന്നാൽ ഭൂരിപക്ഷം പേരും പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ അംഗീകരിച്ചു.

പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, കേന്ദ്രസംസ്ഥാന ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ ടീം ഇന്ത്യ എന്ന ആശയവുമായി എല്ലാവരും സഹകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനങ്ങൾക്ക് ഈ പുതിയ സംവിധാനത്തിൽ സുപ്രധാന പങ്ക് വഹിക്കാനാവും. പലപ്പോഴും സംസ്ഥാനങ്ങൾക്ക് തങ്ങളുടെ ആവശ്യങ്ങളും മറ്റും അവതരിപ്പിക്കാൻ പളാറ്റ്‌ഫോം ലഭിക്കാതെ പോകുന്നുണ്ട്. അത് മാറണം. മാത്രമല്ല സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനും സംവിധാനങ്ങളുണ്ടാവണം മോദി ചൂണ്ടിക്കാട്ടി.

എന്നാൽ നിലവിലുള്ള സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് കേരളം ആവശ്യപ്പെട്ടു. അതിനായി സംസ്ഥാനങ്ങളുടെ കൂടുതൽ പങ്കാളിത്തം ഉറപ്പു വരുത്തുകയുമാണ് വേണ്ടതെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി യോഗത്തിൽ പങ്കെടുത്തില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP