Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രംപെത്തും മുമ്പേ നിലംപൊത്തി മൊട്ടേറ സ്റ്റേഡിയത്തിന്റെ കവാടം; കവാടം തകർന്നു വീണത് ശക്തമായ കാറ്റിനെ തുടർന്ന്

ട്രംപെത്തും മുമ്പേ നിലംപൊത്തി മൊട്ടേറ സ്റ്റേഡിയത്തിന്റെ കവാടം; കവാടം തകർന്നു വീണത് ശക്തമായ കാറ്റിനെ തുടർന്ന്

സ്വന്തം ലേഖകൻ

അഹമ്മദാബാദ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സ്വാഗതം ചെയ്യാൻ വേണ്ടി അഹമ്മദാബാദിൽ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. സന്ദർശനത്തോട് അനുബന്ധിച്ച് അതീവ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരിക്കുന്നു. ഇതിനിടെ ട്രംപിന്റെ സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ട്രംപിന്റെ പൊതുപരിപാടി നടക്കുന്ന മൊട്ടേറ സ്റ്റേഡിയത്തിന്റെ പ്രവേശന കവാടം തകർന്നുവീണു. ട്രംപിനെ സ്വാഗതം ചെയ്യാനായി ഒരുക്കിയ പ്രേവശന കവാടമാണ് തകർന്നുവീണത്. ശക്തമായ കാറ്റിനെ തുർന്നാണ് പ്രവേശന കവാടം തകർന്നതെന്നാണ് റിപ്പോർട്ട്.

ട്രംപിനെ സ്വാഗതം ചെയ്യാനായി ഉരുക്ക് കമ്പികൾ വെൽഡ് ചെയ്തുണ്ടാക്കിയ കവാടമാണ് കാറ്റിൽ തകർന്നത്. ഇതിനു ചുറ്റുമായി വർണ ഫ്‌ളക്‌സുകൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച രാവിലെയാണ് സംഭവമെന്ന് പ്രാദേശിക ടെലിവിഷൻ ചാനലുകൾ റിപ്പോർട്ട് ചെയ്തു. പ്രധാന കവാടം തകർന്നതിന് പിന്നാലെ മറ്റൊരു കമാനവും കാറ്റിൽ നിലംപതിച്ചതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കുകളില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്രവേശന കവാടം പെട്ടെന്ന് പുനഃസ്ഥാപിക്കാനുള്ള ജോലികൾ ധൃതഗതിയിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞതായും ലൈവ് മിന്റ് റിപ്പോർട്ട് ചെയ്തു.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി നാളെയാണ് (ഫെബ്രുവരി 24) ട്രംപ് ഇന്ത്യയിലെത്തുന്നത്. ട്രംപിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് മോദി സർക്കാർ സ്വീകരിച്ച നടപടികൾ വിവാദമായിരുന്നു. ട്രംപും മോദിയും റോഡ് ഷോ നടത്തുന്ന ഗുജറാത്തിലെ ചേരിപ്രദേശം മതിൽകെട്ടി മറച്ചത് വലിയ വിവാദമായിരുന്നു. അഹമ്മദാബാദിൽ പുതുതായി നിർമ്മിച്ച മൊട്ടേര സ്റ്റേഡിയത്തിലാണ് ട്രംപ് എത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP