Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പീഡിപ്പിച്ച അദ്ധ്യാപകനെതിരെ പരാതിപ്പെട്ടതിന് പെൺകുട്ടിക്ക് ടിസി നൽകി പറഞ്ഞ് വിട്ടു; സ്‌കൂളിന് പേരുദോഷം വരുത്തിവച്ചെന്ന് ആരോപിച്ച് സഹോദരനേയും പുറത്താക്കി; സഹായിക്കാൻ ആരും തയ്യാറാകാതിരുന്നതോടെ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത് അമ്മ

പീഡിപ്പിച്ച അദ്ധ്യാപകനെതിരെ പരാതിപ്പെട്ടതിന് പെൺകുട്ടിക്ക് ടിസി നൽകി പറഞ്ഞ് വിട്ടു; സ്‌കൂളിന് പേരുദോഷം വരുത്തിവച്ചെന്ന് ആരോപിച്ച് സഹോദരനേയും പുറത്താക്കി; സഹായിക്കാൻ ആരും തയ്യാറാകാതിരുന്നതോടെ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത് അമ്മ

മറുനാടൻ മലയാളി ബ്യൂറോ

ഛണ്ഡീഗഡ്: തന്നെ പീഡിപ്പിച്ച അദ്ധ്യാപകനെതിരെ പരാതിപ്പെട്ടതിന് പെൺകുട്ടിക്ക് ടിസി നൽകി പറഞ്ഞ് വിട്ടു. സ്‌കൂളിന് പേരുദോഷം വരുത്തിവച്ചെന്ന് ആരോപിച്ചായിരുന്നു സ്‌കൂൾ അധികൃതർ കുട്ടിക്ക് ടിസി നൽകിയത്. ഇതിന് പിന്നാലെ കുട്ടിയുടെ അമ്മ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഹരിയാനയിലെ ഭിവാനിയിലാണ് സംഭവം നടന്നത്. 12ാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെയാണ് അദ്ധ്യാപകനായ രഞ്ജിത്ത് പീഡിപ്പിച്ചത്. പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ അച്ഛനും അമ്മയും ഇതേ സ്‌കൂളിലാണ് ജോലി ചെയ്തിരുന്നത്. സംഭവം പുറത്തായതിന് പിന്നാലെ കുറ്റാരോപിതനായ അദ്ധ്യാപകനെ സംരക്ഷിച്ച സ്‌കൂൾ അധികൃതർ പെൺകുട്ടിയെയും നാലാം ക്ലാസ് വിദ്യാർത്ഥിയായ സഹോദരനെയും സ്‌കൂളിൽ നിന്ന് പുറത്താക്കി. അച്ഛനെയും അമ്മയെയും ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു.

സഹായമഭ്യർത്ഥിച്ച് പ്രാദേശിക രാഷ്ട്രീയക്കാരെയും അധികൃതരെയും ഇവർ ബന്ധപ്പെട്ടെങ്കിലും ആരും കുടുംബത്തെ സഹായിച്ചില്ലെന്നാണ് പറയുന്നത്. തുടർന്ന് ഭിവാനിയിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെത്തിയാണ് അമ്മ വിഷം കഴിച്ചത്. ഉടൻ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ ഇവരുടെ ജീവൻ രക്ഷിക്കാനായി. സംഭവം വിവാദമായതിന് പിന്നാലെ പീഡനക്കുറ്റം ആരോപിക്കപ്പെട്ട അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ പെൺകുട്ടിക്കും സഹോദരനും തുടർന്നും ഇവിടെ പഠിക്കാൻ അനുവദിക്കണമെന്ന ഉത്തരവ് പാലിക്കാൻ സ്‌കൂൾ മാനേജ്മെന്റ് തയ്യാറായില്ല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP