Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എട്ട് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം ധാന്യപ്പുരയിൽ ഒളിപ്പിച്ചത് അമ്മ; ഭർത്താവിനോട് പറഞ്ഞത് കുട്ടിയെ ആരോ തട്ടിക്കൊണ്ട് പോയെന്ന്; ദുർഗന്ധം വമിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ വീട്ടിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത് കുഞ്ഞിന്റെ മൃതദേഹം; കസ്റ്റഡിയിലെടുത്തപ്പോൾ പറഞ്ഞത് ഊഞ്ഞാലിൽ ആടുന്നതിനിടെ താഴെ വീണ് മരിച്ചെന്നും വഴക്ക് പറയുമെന്ന് പേടിച്ച് ഒളിപ്പിച്ചെന്നും

എട്ട് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം ധാന്യപ്പുരയിൽ ഒളിപ്പിച്ചത് അമ്മ; ഭർത്താവിനോട് പറഞ്ഞത് കുട്ടിയെ ആരോ തട്ടിക്കൊണ്ട് പോയെന്ന്; ദുർഗന്ധം വമിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ വീട്ടിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത് കുഞ്ഞിന്റെ മൃതദേഹം; കസ്റ്റഡിയിലെടുത്തപ്പോൾ പറഞ്ഞത് ഊഞ്ഞാലിൽ ആടുന്നതിനിടെ താഴെ വീണ് മരിച്ചെന്നും വഴക്ക് പറയുമെന്ന് പേടിച്ച് ഒളിപ്പിച്ചെന്നും

മറുനാടൻ മലയാളി ബ്യൂറോ

നോയ്ഡ: എട്ട് മാസം പ്രായമായ ആൺകുഞ്ഞിന്റെ മൃതദേഹം ധാന്യപ്പുരയിൽ ഒളിപ്പിച്ച അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുപിയിലെ ജേവാറിലെ ഗോപാൽഗഡ് ഗ്രാമത്തിലാണ് സംഭവം നടന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുട്ടിയെ കാണാനില്ലായിരുന്നു. ആരോ കുട്ടിയെ തട്ടി കൊണ്ട് പോയെന്നാണ് അമ്മ ഹിമ പറഞ്ഞത്. എന്നാൽ ധാന്യപ്പുരയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ കാണാനില്ലെന്ന് കാട്ടി ഓഗസ്റ്റ് 11 ന് ഇവർ പൊലീസിൽ പരാതി നൽകിയിരുന്നു.

ഓഗസ്റ്റ് 11 ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയ കുഞ്ഞിന്റെ അച്ഛൻ രോഹ്‌തേഷ്, ഭാര്യ ഹേമ കരയുന്നതാണ് കണ്ടത്. കാര്യം ചോദിച്ചപ്പോൾ ആരോ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന് ഇവർ പറഞ്ഞു. ഗ്രാമത്തിലെ ഒരു ചടങ്ങിൽ സംബന്ധിക്കാൻ കുടുംബത്തിലെ മറ്റ് അംഗങ്ങൾ പോയ സമയത്തായിരുന്നു ഇത് സംഭവിച്ചത്. ഹിമ പറഞ്ഞത് എല്ലാവരും വിശ്വസിച്ചെങ്കിലും കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ബുധനാഴ്ച രാവിലെ ധാന്യപ്പുരയിൽ നിന്ന് മൃതദേഹം പുറത്തെടുത്തതിനെ തുടർന്ന് കുടുംബാംഗങ്ങളെ എല്ലാവരെയും പൊലീസ് ചോദ്യം ചെയ്തു. ഇതിനിടെ അമ്മ ഹേമ പൊട്ടിക്കരയുകയും കുഞ്ഞ് ഊഞ്ഞാലിൽ ആടുന്നതിനിടെ താഴെ വീണ് മരിച്ചതായിരുന്നുവെന്നും കുടുംബാംഗങ്ങൾ തന്നെ വഴക്കുപറയുമെന്ന് ഭയന്ന് കുഞ്ഞിനെ ബാഗിലാക്കി ധാന്യപ്പുരയിൽ ഒളിപ്പിക്കുകയായിരുന്നുവെന്നും ഇവർ പറഞ്ഞു.
മൃതദേഹം ഇപ്പോൾ പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്. മരണകാരണം വ്യക്തമാകുന്നത് വരെ അറസ്റ്റ് രേഖപ്പെടുത്തില്ല. യുവതി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണെന്ന് പൊലീസ് പറഞ്ഞു. 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP