Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പത്ത് വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം കോളജ് പ്രഫസറായ യുവതി ജീവനൊടുക്കി; നടുക്കുന്ന സംഭവം ഹൈദരാബാദിൽ; മകനെ കൊന്ന് കെട്ടിത്തൂക്കിയ ശേഷം യുവതിയും തൂങ്ങിയതാകാമെന്ന് പൊലീസ്; യുവതി വിഷാദരോഗത്തിന് ചികിത്സയിലെന്ന് ബന്ധുക്കളും  

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ് : പത്ത് വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം കോളേജ് പ്രൊഫസറായ യുവതി ജീവനൊടുക്കി. ഹൈദരാബാദ് നർസിങ്കി ലക്ഷ്മി നരസിംഹ കോളനിയിൽ താമസിക്കുന്ന ഗുണ്ടൂർ സ്വദേശി എൻ. ഭാർഗവി(35) മകൻ വരേണ്യ എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് ഭർത്താവായ സതീഷ് വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം മകനെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങിമരിച്ചെന്നാണ് പൊലീസിന്റെ നിഗമനം. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ഒസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി.

സ്വകാര്യ കോളേജിലെ പ്രൊഫസറായ ഭാർഗവിക്ക് രണ്ടാമത്തെ പ്രസവത്തിന് ശേഷം ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഒട്ടേറെ ഡോക്ടർമാരെ കാണിച്ചെങ്കിലും ആരോഗ്യപ്രശ്നങ്ങൾ വിട്ടുമാറിയിരുന്നില്ല. അവർ ഏറെ വിഷാദത്തിലുമായിരുന്നു.

ആരോഗ്യപ്രശ്നങ്ങൾ കാരണം ഒരു വയസ്സുള്ള മകളെ പരിചരിക്കാനും പ്രയാസം നേരിട്ടിരുന്നു. ഇതിനാൽ മകളെ ഡേ-കെയർ സെന്ററിൽ ഏൽപ്പിക്കുകയായിരുന്നു പതിവ്. വെള്ളിയാഴ്ച രാവിലെയും മകളെ ഡേ-കെയർ സെന്ററിൽ കൊണ്ടുവിട്ടിരുന്നു. ഇതിനുശേഷമാണ് മകനെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കിയത്. ഭർത്താവ് സതീഷ് നഗരത്തിലെ ഐടി കമ്പനിയിൽ സോഫ്റ്റ് വെയർ എൻജിനീയറാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP