Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹിമാലയൻ കുഗ്രാമത്തിലെ കർഷകന്റെ കഥ പറയുന്ന 'മോട്ടി ബാഗ്' ഓസ്‌കാർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു; കർഷകന്റെ പോരാട്ടവും കുടിയേറ്റവും പ്രമേയമാക്കിയ ഡോക്യുമെന്ററി ചിത്രം അഭിമാനമാകുമ്പോൾ

ഹിമാലയൻ കുഗ്രാമത്തിലെ കർഷകന്റെ കഥ പറയുന്ന 'മോട്ടി ബാഗ്' ഓസ്‌കാർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു; കർഷകന്റെ പോരാട്ടവും കുടിയേറ്റവും പ്രമേയമാക്കിയ ഡോക്യുമെന്ററി ചിത്രം അഭിമാനമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

 ഉത്തരാഖണ്ഡ്: ഹിമാലയൻ കുഗ്രാമത്തിലെ ഒരു കർഷകന്റെ കഥ പറയുന്ന മോട്ടി ബാഗ് എന്ന ഡോക്യുമെന്ററി ചിത്രം ഓസ്‌കാർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് പറഞ്ഞു. പൗരി ഗർവാൾ മേഖലയിൽ താമസിക്കുന്ന വിദ്യാദുത് എന്ന കർഷകന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. അദ്ദേഹത്തിന്റെ കഷ്ടപ്പാടുകളും പോരാട്ടങ്ങളുമാണ് ഡോക്യുമെന്ററിയെ മുന്നോട്ട് കൊണ്ട് പോകുന്നത്.

നിർമൽ ചന്ദർ ദാന്ദ്രിയലാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തത്. യുവാക്കൾക്ക് അവരുടെ ഗ്രാമങ്ങളിൽ താമസിക്കാനും അവരുടെ സമുദായങ്ങൾക്കായി പ്രവർത്തിക്കാനും ഈ ചിത്രം പ്രചോദനമാകുമെന്ന് ത്രിവേന്ദ്ര സിങ് റാവത്ത് പറഞ്ഞു. കുടിയേറ്റം തടയാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ നിർമ്മൽ ചന്ദർ ദാന്ദ്രിയലിനെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP