Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗുജറാത്തിലെ ഗർബ ഉത്സവത്തിൽ മുസ്ലിംകളെ പ്രവേശിപ്പിക്കരുതെന്ന് വനിതാ എംഎൽഎ; ലൗ ജിഹാദ് മുതലെടുക്കാനുറച്ച് ബിജെപി

ഗുജറാത്തിലെ ഗർബ ഉത്സവത്തിൽ മുസ്ലിംകളെ പ്രവേശിപ്പിക്കരുതെന്ന് വനിതാ എംഎൽഎ; ലൗ ജിഹാദ് മുതലെടുക്കാനുറച്ച് ബിജെപി

വരാത്രി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ഗുജറാത്തി നൃത്തോത്സവമായ ഗർബ മേളയിൽ നിന്ന് മുസ്ലിംകളെ വിലക്കണമെന്ന ആവശ്യവുമായി മധ്യപ്രദേശിലെ ബിജെപി വനിതാ എംഎൽഎ ഉഷ ഠാക്കൂർ രംഗത്ത്. ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷ കൂടിയായ ഉഷ തന്റെ മണ്ഡലത്തിലെ  ഗർബ മേളകളുടെ പരിസരത്തേക്ക് മുസ്ലിം പുരുഷന്മാരെ അടുപ്പിക്കരുതെന്നാവശ്യപ്പെട്ട് സംഘാടകർക്ക് കത്തെഴുതാനിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പുറത്തു വന്ന റിപ്പോർട്ടുകൽ പറയുന്നു. ഒക്ടോബറിലാണ് ഈ മേള നടക്കുന്നത്.

കഴിഞ്ഞ വർഷത്തെ ഉത്സവ സീസണിൽ 'ബുദ്ധിജീവികളുടെ' യോഗത്തിൽ എടുത്ത തീരുമാനമാണിതെന്ന് ഉഷയെ ഉദ്ധരിച്ച് റിപ്പോർ്ട്ട് ചെയ്യുന്നു. 'ലൗ ജിഹാദ്' അവസാനിപ്പിക്കാൻ ഇതേ വഴിയുള്ളൂവെന്നും അവർ പറഞ്ഞു. ഉഷയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷമായ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് മൗനം പാലിക്കുന്ന സംസ്ഥാനത്തെ ഭരണ കക്ഷിയായ ബിജെപി ഈ വിവാദ നീക്കത്തോട് പ്രതികരിച്ചിട്ടില്ല.

സമൂഹത്തെ ഇത്തരത്തിൽ നിർബന്ധിക്കാനാകില്ലെന്നും ഈ ആശയം അസംബന്ധമാണെന്നും കോൺഗ്രസ് നേതാവ് സത്യദേവ് കടാരെ പറഞ്ഞു. ലൗ ജിഹാദ് ആരോപണവുമായി ഹിന്ദുത്വ സംഘടനകൾ രാജ്യത്തുടനീളം പ്രാചരണം നടത്തുന്നതിനിടെയാണ് ഈ സംഭവം. കത്തിച്ചു വച്ച വിളക്കിനു ചുറ്റും (ദുർഗ ദേവിയുടെ ചിത്രവും വയ്ക്കാറുണ്ട്) സ്ത്രീകൾ നൃത്തം ചെയ്യുന്ന ഒരു കലാരൂപമാണ് ഗർബ മേള. ഈ നൃത്തത്തിന് സൂഫീ സംസ്‌കാരത്തിലെ ആത്മീയ നൃത്ത രൂപങ്ങളോടും സാമ്യമുണ്ട്. ഒമ്പതു ദിവസം നീണ്ടു നിൽക്കുന്ന നവരാത്രി ആഘോഷത്തിന്റെ ഭാഗമായാണ് ഇത് പരമ്പരാഗതമായി നടത്തിവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP