Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രളയക്കെടുതിയിൽ വലഞ്ഞ് മധ്യപ്രദേശ്; ഗർഭിണിയെ ആശുപത്രിയിലെത്തിച്ചത് കട്ടിലിൽ ചുമന്ന്

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: പ്രളയക്കെടുതിയിൽ വലഞ്ഞ നാട്ടിൽ ഗർഭിണിയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചത് കട്ടിലിൽ ചുമന്ന്. മധ്യപ്രദേശിലെ ടികംഗട്ടിലെ ഒരു കുടുബത്തിനാണു ദുരനുഭവം. കനത്ത മഴയിൽ ഒരാഴ്ചയോളമായി പ്രദേശമാകെ വെള്ളത്തിനടിയിലായതിനെ തുടർന്നാണ് ഗർഭിണിയെ ബന്ധുക്കൾക്കു ചുമന്നുകൊണ്ടു ആശുപത്രിയിൽ പോകേണ്ടി വന്നത്.

പ്രസവവേദന കടുത്തപ്പോൾ ആംബുലൻസ് സേവനത്തിനായി വിളിച്ചെങ്കിലും വെള്ളപ്പൊക്കം കാരണം എത്താൻ സാധിക്കില്ലായെന്ന മറുപടിയാണ് അധികൃതരിൽനിന്നു ലഭിച്ചതെന്നു ബന്ധുക്കൾ പറഞ്ഞു. കുറച്ചു നാളുകളായി സമാനരീതിയിൽ ഒട്ടേറെ സംഭവങ്ങൾ ഇവിടെ നടന്നതായി നാട്ടുകാർ പറഞ്ഞു. രണ്ടാഴ്ച മുൻപ് പോസ്റ്റുമാർട്ടം ചെയ്യുന്നതിനായി അമ്മയുടെ മൃതദേഹം മകൻ ഇരുചക്ര വാഹനത്തിൽ കൊണ്ടുപോകേണ്ടി വന്നതും ഇവിടെയാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP