Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബലാൽത്സംഗ കേസിലെ പ്രതിയെ ജയിലിൽ സന്ദർശിച്ച് ബിജെപി എംപി സാക്ഷി മഹാരാജ്; എംഎൽഎ കുൽദീപ് സിങ് സെൻഗാർ ജയിലിൽ കിടക്കുന്നത് ജോലിതേടി സമീപിച്ച പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ; സെൻഗാറിനെ സന്ദർശിച്ചത് നന്ദി അറിയിക്കാനാണെന്ന് വിവാദ എംപി; കൂടിക്കാഴ്ച രാണ്ടുമിനിട്ടു മാത്രമായിരുന്നെന്ന് ജയിൽ സൂപ്രണ്ട്

ബലാൽത്സംഗ കേസിലെ പ്രതിയെ ജയിലിൽ സന്ദർശിച്ച് ബിജെപി എംപി സാക്ഷി മഹാരാജ്; എംഎൽഎ കുൽദീപ് സിങ് സെൻഗാർ ജയിലിൽ കിടക്കുന്നത് ജോലിതേടി സമീപിച്ച പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ; സെൻഗാറിനെ സന്ദർശിച്ചത് നന്ദി അറിയിക്കാനാണെന്ന് വിവാദ എംപി; കൂടിക്കാഴ്ച രാണ്ടുമിനിട്ടു മാത്രമായിരുന്നെന്ന് ജയിൽ സൂപ്രണ്ട്

മറുനാടൻ ഡെസ്‌ക്‌

ലഖ്നൗ (യു.പി): ബലാൽസംഗക്കേസിലെ പ്രതിയായ എംഎ‍ൽഎ കുൽദീപ് സിങ് സെൻഗാറിനെ ജയിലിൽ സന്ദർശിച്ച് ഉന്നാവോയിലെ ബിജെപി എംപി സാക്ഷി മഹാരാജ്.ജനപ്രിയ എംഎ‍ൽഎ ആയ കുൽദീപ് സിങ് സെൻഗാർ കുറച്ചുകാലമായി ജയിലിൽ കഴിയുകയാണെന്നും തിരഞ്ഞെടുപ്പിന് പിന്നാലെ സെൻഗാറിന് നന്ദി അറിയിക്കാനാണ് എത്തിയതെന്നും സന്ദർശനത്തിന് ശേഷം സാക്ഷി മഹാരാജ് എംപി മാധ്യമങ്ങളോട് പറഞ്ഞു.

തിരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടി എംഎ‍ൽഎയ്ക്ക് നന്ദി പറയാനാണ് സാക്ഷി മഹാരാജ് സിതാപുർ ജില്ലാ ജയിലിൽ എത്തിയതെന്ന് പി.ടി.ഐ വാർത്താ ഏജൻസിയും റിപ്പോർട്ടുചെയ്തു. 2017 ജൂണിൽ ജോലിതേടി സമീപിച്ച പെൺകുട്ടിയെ ബലാൽസംഗം ചെയ്തുവെന്ന കേസിൽ പ്രതിയാണ് സെൻഗാർ. കഴിഞ്ഞ വർഷം ജൂണിൽ താൻ ബലാത്സംഗത്തിനിരയായെന്ന് ചൂണ്ടിക്കാട്ടി ഉന്നാവ് സ്വദേശിയായ 16കാരിയാണ് പരാതി നൽകിയത്. നീതി കിട്ടിയില്ലെന്നാരോപിച്ച്‌പെൺകുട്ടിയും പിതാവും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യാ ശ്രമം നടത്തിയതോടെയാണ് സംഭവം വാർത്തയാകുന്നത്. ഇതിനിടെ പെൺകുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

അതിനിടെ, സാക്ഷി മഹാരാജും കുൽദീപ് സിങ് സെൻഗാറും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടുമിനിട്ട് മാത്രമായിരുന്നുവെന്ന് ജയിൽ സൂപ്രണ്ട് ഡി.സി മിശ്ര പറഞ്ഞു. പരിസ്ഥിതി ദിനം പ്രമാണിച്ച് ജയിലിൽ നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങളെപ്പറ്റി അര മണിക്കൂർ തന്നോട് ചർച്ച നടത്തിയെന്നും തിരിച്ചു പോകുന്നതിന് തൊട്ടുമുമ്പാണ് സെൻഗാറിനെ കണ്ടതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈദുൽ ഫിത്തറിനെക്കുറിച്ചും തടവുകാരക്കുറിച്ചും എംപി ആരാഞ്ഞുവെന്നും ജയിൽ സൂപ്രണ്ട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP