Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏഴുരൂപയ്ക്ക് ഇനി ചോറും രണ്ട് രൂപയ്ക്ക് ചപ്പാത്തിയും ഇനി കിട്ടില്ല, എംപിമാരുടെ ഭക്ഷണ സബ്സിഡി പിൻവലിക്കുന്നു; പാർലമെന്റ് കാന്റീനിലെ ഇളവുകൾ ഒഴിവാക്കാൻ തീരുമാനം; ലോക്സഭാ ബിസിനസ് അഡൈ്വസറി കമ്മിറ്റി യോഗത്തിൽ സ്പീക്കർ ഓം ബിർല മുന്നോട്ടുവെച്ച നിർദേശത്തെ പിന്തുണച്ച് എല്ലാ കക്ഷികളും

ഏഴുരൂപയ്ക്ക് ഇനി ചോറും രണ്ട് രൂപയ്ക്ക് ചപ്പാത്തിയും ഇനി കിട്ടില്ല, എംപിമാരുടെ ഭക്ഷണ സബ്സിഡി പിൻവലിക്കുന്നു; പാർലമെന്റ് കാന്റീനിലെ ഇളവുകൾ ഒഴിവാക്കാൻ തീരുമാനം; ലോക്സഭാ ബിസിനസ് അഡൈ്വസറി കമ്മിറ്റി യോഗത്തിൽ സ്പീക്കർ ഓം ബിർല മുന്നോട്ടുവെച്ച നിർദേശത്തെ പിന്തുണച്ച് എല്ലാ കക്ഷികളും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഏഴു രൂപയ്ക്ക് കുശാലായി ശാപ്പാട് ലഭിച്ചിരുന്ന പാർലമെന്റിലെ കാന്റീനിൽ ഇനി എംപിമാർ വിപണി വില നൽകേണ്ടി വരും. പാർലമെന്റ് കാന്റീനിൽ ഇനി ഭക്ഷണത്തിന് സബ്സിഡി ഇളവ് നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു. പാർലമെന്റ് അംഗങ്ങൾ ഏകകണ്ഠമായാണ് ഈ തീരുമാനമെടുത്തത്. ഇനി പൊതുവിപണിയിലെ വിലയാകും പാർലമെന്റ് കാന്റീനിലും ഈടാക്കുക.

ലോക്സഭയിലെ ബിസിനസ് അഡൈ്വസറി കമ്മിറ്റി യോഗത്തിൽ സ്പീക്കർ ഓം ബിർലയാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. എല്ലാ പാർട്ടികളും സ്പീക്കറുടെ നിർദേശത്തെ പിന്തുണയ്ക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

പുതിയ തീരുമാനത്തോടെ പ്രതിവർഷം 17 കോടി രൂപയാണ് സർക്കാരിന് ലാഭിക്കാനാകുക. നിലവിൽ പാർലമെന്റ് കാന്റീനിലെ ഭക്ഷണ വില വിവരം ഇപ്രകാരമായിരുന്നു.

ബ്രഡ് ആൻഡ് ബട്ടർ - ആറ് രൂപ
ചപ്പാത്തി - രണ്ട് രൂപ
ചിക്കൻ കറി - 50 രൂപ
ചിക്കൻ കട്ലറ്റ് - 41 രൂപ
തന്തൂരി ചിക്കൻ - 60 രൂപ
കോഫി - അഞ്ചു രൂപ
പ്ലെയ്ൻ ദോശ - 12 രൂപ
മീൻ കറി - 40 രൂപ
ഹൈദരാബാദ് ചിക്കൻ ബിരിയാണി - 65 രൂപ
മട്ടൺ കറി - 43 രൂപ
ചോറ് - ഏഴു രൂപ
സൂപ്പ് - 14 രൂപ എന്നിങ്ങനെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP