Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാരച്യൂട്ട് റെജിമെന്റിനൊപ്പം പരിശീലനം നടത്താനുള്ള എം എസ് ധോണിയുടെ അപേക്ഷ പരിഗണനയിൽ എന്ന് സൈന്യം; വെസ്റ്റ് ഇൻഡീസ് പര്യടനം ഉപേക്ഷിച്ച താരം രണ്ടുമാസം നീക്കിവെച്ചിരിക്കുന്നത് സൈനിക പരിശീലനത്തിനായി

പാരച്യൂട്ട് റെജിമെന്റിനൊപ്പം പരിശീലനം നടത്താനുള്ള എം എസ് ധോണിയുടെ അപേക്ഷ പരിഗണനയിൽ എന്ന് സൈന്യം; വെസ്റ്റ് ഇൻഡീസ് പര്യടനം ഉപേക്ഷിച്ച താരം രണ്ടുമാസം നീക്കിവെച്ചിരിക്കുന്നത് സൈനിക പരിശീലനത്തിനായി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പാരച്യൂട്ട് റെജിമെന്റിനൊപ്പം പരിശീലനം നടത്താനുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം എം.എസ് ധോണിയുടെ അപേക്ഷയിൽ തീരുമാനമെടുത്തിട്ടില്ലെന്ന് സൈന്യം. എന്നാൽ, ഇക്കാര്യം പരിഗണനയിലാണെന്നും സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു.

സൈനിക വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച് ധോനിയുടെ അപേക്ഷയിൽ തീരുമാനമായിട്ടില്ല. ഇക്കാര്യം ബന്ധപ്പെട്ട വകുപ്പിന്റെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ സൈന്യം ഇതുവരെ തീരുമാനമൊന്നും തന്നെ എടുത്തിട്ടില്ല. പരിശീലനത്തിന്റെ സമയം, സ്ഥലം, വിഭാഗം എന്നിവ ഇനിയും തീരുമാനിക്കാനുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലെഫ്. കേണലായ ധോണി സൈനിക പരിശീലനത്തിൽ പങ്കെടുക്കാനായി രണ്ടു മാസം നീക്കിവെച്ചിരിക്കുകായണ്. അതിനാൽ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് തന്നെ പരിഗണിക്കേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയതായി ബിസിസിഐ പ്രതിനിധി ഇന്നലെ വ്യക്തമാക്കിയിരുന്നു. ധോണി ഉടൻ വിരമിക്കില്ലെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞിരുന്നു.

ടെറിട്ടോറിയൽ ആർമിയുടെ 106-ാം ബറ്റാലിയനിൽ ലെഫ്റ്റനന്റ് കേണലാണ് ധോണി. 2011-ലാണ് ധോണിക്ക് ലെഫ്റ്റനന്റ് കേണൽ പദവി ലഭിക്കുന്നത്. സാധാരണ ഗതിയിൽ ടെറിട്ടോറിയൽ ആർമിക്കാരെ, കരസേനയുടെ ഓപ്പറേഷന്റെ ഭാഗമായുള്ള പരിശീലനങ്ങളിൽ പങ്കെടുപ്പിക്കാറില്ലെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP