Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇരുട്ടിൽ എനിക്കുവേണ്ടി ഞാൻ പോരാടും; എനിക്കെതിരെ ഒരു റിപ്പോർട്ടുമില്ല; സസ്‌പെൻഡ് ചെയ്തത് സത്യസന്ധമായി ജോലി ചെയ്തതിന്; ഒഡീഷയിൽ മോദിയുടെ ഹെലികോപ്റ്റർ പരിശോധിച്ചതിന് സസ്‌പെൻഡു ചെയ്യപ്പെട്ട മുഹമ്മദ് മുഹ്‌സിൻ പ്രതികരണവുമായി രംഗത്ത്

ഇരുട്ടിൽ എനിക്കുവേണ്ടി ഞാൻ പോരാടും; എനിക്കെതിരെ ഒരു റിപ്പോർട്ടുമില്ല; സസ്‌പെൻഡ് ചെയ്തത് സത്യസന്ധമായി ജോലി ചെയ്തതിന്; ഒഡീഷയിൽ മോദിയുടെ ഹെലികോപ്റ്റർ പരിശോധിച്ചതിന് സസ്‌പെൻഡു ചെയ്യപ്പെട്ട മുഹമ്മദ് മുഹ്‌സിൻ പ്രതികരണവുമായി രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ഒഡീഷയിലെ സാംബൽപൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്ടർ പരിശോധിച്ചതിന്റെ പേരിൽ സസ്‌പെൻഷനിലായ ഉദ്യോഗസ്ഥൻ പ്രതികരണവുമായി രംഗത്ത്. ജോലി ചെയ്തതിനാണ് തന്നെ സസ്പെൻഡ് ചെയ്തതെന്നും നീതി തേടി കോടതിയെ സമീപിക്കുമെന്നും മുഹമ്മദ് മുഹ്‌സിൻ പറഞ്ഞു. ഞാൻ എന്റെ ജോലി മാത്രമാണ് ചെയ്തത്. എനിക്കെതിരെ ഒരു റിപ്പോർട്ട് പോലുമില്ല. ഇരുട്ടിൽ എനിക്കു വേണ്ടി ഞാൻ പോരാടുമെന്ന് മുഹമ്മദ് മുഹ്‌സിൻ കൂട്ടിച്ചേർത്തു.

മോദിയുടെ ഹെലികോപ്ടർ പരിശോധിച്ചതിന്റെ പേരിൽ ഐ.എ.എസ് ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. മോദിയുടെ ഹെലികോപ്ടർ പരിശോധിച്ചതിനെ തുടർന്ന് സുരക്ഷ സംഘത്തിന്റെ നിർദ്ദേശം പാലിച്ചില്ലെന്ന കാരണത്താലാണ് മുഹമ്മദ് മുഹ്‌സിൻ എന്ന ഐ.എ.എസുകാരനെ സസ്പെൻഡ് ചെയ്തതെന്നാണ് ഔദ്യോഗിക വിശദീകരണം.

ഒഡീഷയിലെ സാംബൽപൂരിൽ വച്ചാണ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാണിച്ച് മോദിയുടെ ഹെലികോപ്ടർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ മുഹമ്മദ് മുഹ്‌സിൻ പരിശോധിച്ചത്. പതിനഞ്ച് മിനിറ്റോളം ഹെലികോപ്ടർ തടഞ്ഞു വച്ചിരുന്നു. എസ്‌പി.ജി പ്രത്യേക സുരക്ഷയുള്ളവർക്ക് നൽകുന്ന ഇളവുകൾ പരിഗണിക്കാതെ പരിശോധന നടത്തിയെന്നായിരുന്നു മുഹമ്മദ് മുഹ്‌സിനെതിരെ ആരോപിച്ച കുറ്റം.

പരിശോധന മോദിയുടെ യാത്ര വൈകിപ്പിച്ചെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം ഇല്ലാതെ എസ്‌പി.ജി സുരക്ഷാ ഉദ്യോഗസ്ഥരെ ഒഴിവാക്കിയാണ് പരിശോധന നടത്തിയതെന്നും അധികൃതർ കണ്ടെത്തിയിരുന്നു. തുടർന്ന് ജില്ലാ കളക്ടറുടെയും ഡി.ഐ.ജിയുടെയും റിപ്പോർട്ട് പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കുകയായിരുന്നു.1996 ബാച്ച് കർണാടകയിൽനിന്നുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനാണ് മുഹമ്മദ് മുഹ്‌സിൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP