Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്ഷേത്രത്തിൽ ശിവലിംഗ പ്രതിഷ്ഠയ്ക്ക് പൂവിട്ട് അലങ്കരിക്കുന്നതും തൊട്ടടുത്ത പള്ളിയിലെ സൂക്ഷിപ്പുകാരനും മുഹമ്മദ് ഷീർ തന്നെ; മതസാഹോദര്യത്തിന്റെ പ്രതീകമായി ഇൻഡോറിൽ നിന്നൊരു അപൂർവ്വ കാഴ്ച

ക്ഷേത്രത്തിൽ ശിവലിംഗ പ്രതിഷ്ഠയ്ക്ക് പൂവിട്ട് അലങ്കരിക്കുന്നതും തൊട്ടടുത്ത പള്ളിയിലെ സൂക്ഷിപ്പുകാരനും മുഹമ്മദ് ഷീർ തന്നെ; മതസാഹോദര്യത്തിന്റെ പ്രതീകമായി ഇൻഡോറിൽ നിന്നൊരു അപൂർവ്വ കാഴ്ച

ഇൻഡോർ: മതസൗഹാർദത്തിന്റെ പ്രതീകമായിമാറുകയാണ് ഇൻഡോർ സ്വദേശി മുഹമ്മദ് സാഹിർ. ക്ഷേത്രത്തിനും പള്ളിക്കും ഇൻഡോറിലെ ഖാൻഡ് വയിൽ ഒരു സൂക്ഷിപ്പുകാരനേ ഉള്ളൂ. മുഹമ്മദ് സാഹിർ.

ഇൻഡോറിലെ ഖാൻഡ്‌വയിലെ ശിവക്ഷേത്രത്തിന്റെയും സമീപത്തെ മുസ്ലിം പള്ളിയുടെയും സൂക്ഷിപ്പുകാരനാണ് മുഹമ്മദ്. മുസ്ലിം പള്ളിയിലെ മതാനുഷ്ടാനങ്ങൾ നിർവഹിക്കുന്ന അതേ ഭക്തിയോടെ തന്നെ ക്ഷേത്രത്തിലെ ചടങ്ങുകൾ നിർവഹിക്കുന്നതിനും മുഹമ്മദിന് മടിയില്ല. ഇവിടുത്തെ നാട്ടുകാർക്കും സാഹിറിന്റെ ഭക്തിയിൽ കപടത കാണാൻ കഴിയുന്നില്ല. അതുകൊണ്ട് തന്നെ ക്ഷേത്ര ചടങ്ങുകൾ സാഹിർ നിർവ്വഹിക്കുന്നതിനോടും ആർക്കും എതിർപ്പില്ല. അങ്ങനെ മതേതര ഇന്ത്യയുടെ യാഥാർത്ഥ മുഖമെങ്ങനെയാണമെന്ന് ഇവിടുത്തുകാർ പഠിപ്പിച്ചു തരികയാണ്.

ക്ഷേത്രത്തിലെ ശിവലിംഗം വൃത്തിയാക്കുന്നതും അലങ്കരിക്കുന്നതുമെല്ലാം മുഹമ്മദിന്റെ ചുമതലയാണ്. കഴിഞ്ഞ ആറ് വർഷമായി മുഹമ്മദ് ഈ ജോലി നിർവഹിച്ചു വരുന്നു. ക്ഷേത്രത്തിൽ സ്ഥിരമായി ഒരു പൂജാരിയില്ലാത്തതിനാൽ ഭക്തർക്കായി അർച്ചന നടത്തുന്നത് ഉൾപ്പെടെയുള്ള ചടങ്ങുകൾ നിർവഹിക്കുന്നതിനും മുഹമ്മദ് സന്തോഷത്തോടെ തയ്യാറാകും. ഭക്തരും സന്തുഷ്ടർ തന്നെ.

ക്ഷേത്രത്തിന്റെ തൊട്ടടുത്ത് തന്നെയാണ് മുഹമ്മദ് സേവനമനുഷ്ടിക്കുന്ന മോസ്‌ക് സ്ഥിതി ചെയ്യുന്നത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിൽ വരുന്ന ക്ഷേത്രവും മോസ്‌കുമാണിവ. ക്ഷേത്രത്തിനും മോസ്‌കിനുമായി താൻ ചെയ്യുന്ന നിസ്വാർത്ഥ സേവനങ്ങൾ തന്റെ അഞ്ച് കുട്ടികളിലും ഐക്യവും മതസൗഹാർദവും വളർത്തുന്നതിന് സഹായകമാകുമെന്ന് ഇയാൾ കരുതുന്നു. ഈ സന്ദേശം തന്നെയാണ് സമൂഹത്തിനും സാഹിർ പകർന്ന് നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP