Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്താൻ തമിഴ്‌നാടിന്റെ നീക്കം; ജലനിരപ്പ് 142 അടിയായി വർധിപ്പിക്കാൻ അനുമതി തേടി സുപ്രീംകോടതിയിൽ; അണക്കെട്ട് സുരക്ഷിതമെന്നും ജലനിരപ്പ് ഉയർത്തണമെന്നും ആവശ്യം

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്താൻ തമിഴ്‌നാടിന്റെ നീക്കം; ജലനിരപ്പ് 142 അടിയായി വർധിപ്പിക്കാൻ അനുമതി തേടി സുപ്രീംകോടതിയിൽ; അണക്കെട്ട് സുരക്ഷിതമെന്നും ജലനിരപ്പ് ഉയർത്തണമെന്നും ആവശ്യം

ന്യൂഡൽഹി: വീണ്ടും മുല്ലപ്പെരിയാർ വിഷയത്തിൽ കരു നീക്കങ്ങളുമായി തമിഴ്‌നാട്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി വർധിപ്പിക്കാൻ അനുമതി തേടി തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയിൽ. അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് ഉയർത്തണമെന്നും ആവശ്യപ്പെട്ടാണ് തമിഴ്‌നാട് സുപ്രീകോടതിയെ സമീപിച്ചത്.

139 അടിയായി കുറയ്ക്കണമെന്ന ഉത്തരവ് സുപ്രീംകോടതി പിൻവലിക്കണം. ജലനിരപ്പ് കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കരുതെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു.കേരളത്തിൽ കാലവർഷം ശക്തമായപ്പോൾ മുല്ലപ്പെരിയാർ അണക്കെട്ടു തുറന്ന് നീരൊഴുക്കു കുറയ്ക്കണമെന്നും കേരളം ദിവസങ്ങൾക്കു മുൻപ് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ജലനിരപ്പ് 142 അടി എത്തട്ടെ എന്ന നിലപാടിലായിരുന്നു തമിഴ്‌നാട്. 142 അടി വരെ എത്തിയാലും അണക്കെട്ട് സുരക്ഷിതമാണെന്നു കാണിക്കാനാണ് തമിഴ്‌നാട് ഈ തന്ത്രം പുറത്തെടുത്തത്. നീരൊഴുക്കിന് അനുസരിച്ച് വെള്ളം പുറത്തേക്കു വിടാൻ അവർ തയാറായില്ല.പതിമൂന്നു ഷട്ടറുകളാണ് മുല്ലപ്പെരിയാറിലുള്ളത്.അണക്കെട്ടിന്റെ നിയന്ത്രണം തമിഴ്‌നാടിനാണ്. ശാസ്ത്രീയമായ കണക്കെടുപ്പില്ലാതെ, രാഷ്ട്രീയ തീരുമാനത്തിനനുസരിച്ചു തമിഴ്‌നാട് ഷട്ടറുകൾ ഉയർത്തുകയും താഴ്‌ത്തുകയും ചെയ്യുന്നത് കേരളത്തെ ബാധിക്കും.   

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP